കമല്‍ഹാസന് ആദരവ് നല്‍കുന്ന പരിപാടിയോട് മുഖം തിരിച്ച് അജിത്തും വിജയും? കൊലവിളിയുമായി ഫാന്‍സ്!
തമിഴകത്തിന്‍രെ എല്ലാമെല്ലാമായ താരമാണ് ഉലകനായകന്‍. അഭിനയവും ആലാപനവും അവതരണവുമൊക്കെയായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. ചെയ്യുന്നതെല്ലാം അങ്ങേയറ്റം മനോഹരമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായി മുന്നേറുന്ന അദ്ദേഹം അടുത്തിടെയായിരുന്നു പിറന്നാളാഘോഷിച്ചത്. മക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
കമല്‍ഹാസന് ആദരവ് നല്‍കുന്നതിനായി ഉങ്കള്‍ നാന്‍ എന്ന പരിപാടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിജയും അജിത്തുമുള്‍പ്പടെയുള്ള താരങ്ങള്‍ പരിപാടിയുമായി സഹകരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്. ഈ പരിപാടിയില്‍ താരങ്ങള്‍ പങ്കെടുത്തേക്കില്ലെന്ന വിവരമായിരുന്നു പിന്നീട് പുറത്തുവന്നത്. താരങ്ങള്‍ പിന്‍മാറിയതാണോ അതോ മറ്റെന്തെങ്കിലും വിഷയങ്ങളാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

രജനീകാന്തും കമല്‍ഹാസനുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. ഈഗോയില്ലാത്ത സൗഹൃദമാണ് ഇവര്‍ സൂക്ഷിക്കുന്നത്. അവരെ കണ്ടുപഠിച്ചൂടേ വിജയിനും അജിത്തിനുമെന്ന തരത്തിലുള്ള ചോദ്യമാണ് ഉലകനായകന്‍രെ ഫാന്‍സ് ഉന്നയിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പരിപാടികളൊന്നും ഒഴിവാക്കരുതെന്ന തരത്തിലുള്ള നിര്‍ദേശങ്ങളും ചിലര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാവാം താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്താതെന്നും കാരണമറിയാതെ വിമര്‍ശിക്കുന്ന പ്രവണത ശരിയല്ലെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.


Click it and Unblock the Notifications











