അച്ഛൻ കാണട്ടെ, അദ്ദേഹം താമസിക്കുന്നിടത്ത് വനിത കൂടുതൽ പോസ്റ്ററൊട്ടിച്ചു; ഫാത്തിമ ബാബു
നടി വനിത വിജയകുമാറിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സിനിമാ ലോകത്ത് ചർച്ചയായതാണ്. അച്ഛനിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകന്ന് നിൽക്കുകയാണ് ഏറെക്കാലമായി വനിത. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി നടി മഞ്ജുളയുടെയും മകളാണ് വനിത. കുടുബവുമായി ഒരു ഘട്ടത്തിൽ വനിത തെറ്റിപ്പിരിയുകയായിരുന്നു. മകളെ തള്ളിപ്പറഞ്ഞ് കൊണ്ട് വിജയകുമാറും മഞ്ജുളയും ഒരിക്കൽ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിട്ടുമുണ്ട്.എല്ലാം മറന്ന് ഒന്നിക്കാൻ പല തവണ ശ്രമിച്ചെങ്കിലും കുടുംബം അതിന് തയ്യാറാകുന്നില്ലെന്നാണ് വനിത പറയുന്നത്. അച്ഛനോ സഹോദരങ്ങളോ ഫോണിൽ പോലും സംസാരിക്കാൻ തയ്യാറല്ല.
കുടുംബത്തിലെ ചിലർ തന്നെ മനപ്പൂർവം മാറ്റി നിർത്തുകയാണെന്നാണ് വനിത പറയുന്നത്. ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകൻ വിജയ് ശ്രീഹരിയും വനിതയിൽ നിന്നും അകലം കാണിക്കുന്നു. വനിതയെക്കുറിച്ച് നടി ഫാത്തിമ ബാബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വനിത സംവിധാനം ചെയ്ത് അഭിനയിച്ച മിസിസ് ആന്റ് മിസ്റ്റർ എന്ന സിനിമയിൽ ഫാത്തിമ ബാബു ഒരു വേഷം ചെയ്തിട്ടുണ്ട്. സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കവെയാണ് ഫാത്തിമ ബാബു വനിതയെക്കുറിച്ച് സംസാരിച്ചത്.

വനിതയുടെ ആദ്യത്തെ സെലിബ്രിറ്റി ഫ്രണ്ടാണ് ഞാൻ. പതിനെട്ട് വയസ് മുതൽ അവളെ എനിക്കറിയാം. ഒരേ ജിമ്മിലാണ് പോയിരുന്നത്. ചുറ്റുമുള്ളവരും നന്നായിരിക്കണമെന്ന് മനസ് കൊണ്ട് ആഗ്രഹിക്കുന്ന സ്ത്രീയാണ് വനിത. എത്ര മോശം കമന്റ് വന്നാലും അതൊന്നും ഗൗനിക്കാതെ തന്റെ ജീവിതം ഉയർത്തിക്കൊണ്ട് പോകുന്നു. നമ്മുടെ മുഖത്ത് നോക്കി സംസാരിക്കാൻ പറ്റാത്തവർ മൊബെെലുള്ളത് കൊണ്ട് എന്തും എഴുതുന്നു. സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നതിന് സൂപ്പർവെെസ് ചെയ്യാൻ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് വനിത പോയി.
അത്രയ്ക്കും അധ്വാനിക്കുന്നു. തന്റെ പിതാവ് താമസിക്കുന്ന തെരുവിൽ കൂടുതൽ പോസ്റ്റർ ഒട്ടിച്ചു. നിങ്ങളുടെ മകൾ എങ്ങനെയിരിക്കുന്നെന്ന് നോക്കൂ എന്നാണ് വനിത ഉദ്ദേശിച്ചത്. പുറത്ത് പറയുന്നില്ലെങ്കിൽ വനിതയിൽ മാതാപിതാക്കൾക്ക് അഭിമാനമുണ്ട്. മുകളിൽ നിന്നും അമ്മയുടെ അനുഗ്രഹം വനിതയ്ക്കെപ്പോഴുമുണ്ട്, ഫാത്തിമ വേദിയിൽ പറഞ്ഞതിങ്ങനെ. ഫാത്തിമയുടെ വാക്കുകൾ കേട്ട് വനിത വികാരഭരിതയായി.

നാൽപതുകാരിയായ സ്ത്രീയുടെ ജീവിതമാണ് വനിതയുടെ പുതിയ ചിത്രം മിസിസ് ആന്റ് മിസ്റ്ററിന്റെ പ്രമേയം. റോബർട്ട്, ശ്രീമാൻ, ഷക്കീല, ഷെഫ് ദാമു, പവർ സ്റ്റാർ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ വനിതയ്ക്കൊപ്പം പ്രധാന വേഷം ചെയ്യുന്നത്. മൂന്ന് മക്കളാണ് വനിതതയ്ക്കുള്ളത്. മകൻ അകന്ന് നിൽക്കുകയാണെങ്കിലും പെൺമക്കൾ രണ്ട് പേരും ജോവികയ്ക്കൊപ്പമുണ്ട്.
ജോവിക, ജോനിത എന്നിങ്ങനെയാണ് പെൺമക്കളുടെ പേര്. ജോവിക അഭിനയം രംഗത്ത് സാന്നിധ്യമറിയിക്കുന്നുണ്ട്. മൂന്ന് വിവാഹ ബന്ധങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. 2000 ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. നടൻ ആകാശായിരുന്നു ഭർത്താവ്. ഈ ബന്ധത്തിൽ പിറന്ന മക്കളാണ് വിജയ് ശ്രീഹരിയും ജോവികയും.
ഈ ബന്ധം പിരിഞ്ഞ ശേഷം 2007 ൽ അനന്ദ് രാജ് എന്ന ബിസിനസുകാരനെ വനിത വിജയ കുമാർ വിവാഹം ചെയ്തു. ഈ ബന്ധം പിരിഞ്ഞ ശേഷം റോബർട്ടുമായി വനിത പ്രണയത്തിലായിരുന്നു. ബിസിനസുകാരൻ പീറ്റർ പോളിനെയാണ് വനിത രണ്ടാമത് വിവാഹം ചെയ്തത്. നാല് മാസം മാത്രമേ ഈ ബന്ധം നിലനിന്നുള്ളൂ. പീറ്റർ പോളിന്റെ ആദ്യ ഭാര്യ ഈ വിവാഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. അന്ന് ഈ സംഭവം വലിയ തോതിൽ ചർച്ചയായി.


Click it and Unblock the Notifications











