»   » 35 വയസ്സ് കഴിഞ്ഞിട്ടും അനുഷ്‌ക ഷെട്ടിയുടെ വിവാഹം നടക്കാത്തതിന് കാരണം ഇതായിരുന്നോ... ?

35 വയസ്സ് കഴിഞ്ഞിട്ടും അനുഷ്‌ക ഷെട്ടിയുടെ വിവാഹം നടക്കാത്തതിന് കാരണം ഇതായിരുന്നോ... ?

By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നായിക എന്ന പേര് ഇതിനോടകം അനുഷ്‌ക ഷെട്ടി നേടിക്കഴിഞ്ഞു. സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി തടികൂട്ടിയ അനുഷ്‌കയെ കളിയാക്കവരെല്ലാം ബാഹുബലി 2 റിലീസ് ചെയ്തതിന് ശേഷം നടിയെ പുകഴ്ത്താന്‍ ആരംഭിച്ചു.

അടുത്ത സിനിമയ്ക്ക് മുന്‍പേ പ്രഭാസിന് കല്യാണം, വധു അനുഷ്‌ക തന്നെയോ...?

എന്ത് തന്നെ പുകഴ്ത്തിയാലും ഇല്ലെങ്കിലും കാലാകാലത്ത് കല്യാണം കഴിക്കാതെ നില്‍ക്കുന്നത് ഒരു പെണ്ണിനെ സംബന്ധിച്ച് അത്ര നല്ല സുഖകരമായ കാര്യമല്ല. എന്നാല്‍ അനുഷ്‌ക സമ്മതിക്കാഞ്ഞിട്ടല്ല നടിയുടെ വിവാഹം നടക്കാത്തത് എന്നാണ് പുതിയ വിവരം. എന്താണ് കാരണം..

അനുഷ്‌ക സമ്മതിച്ചു

തെന്നിന്ത്യന്‍ താരറാണിയായി ഉയര്‍ന്നാലും 35 കാരിയായ അനുഷ്‌കയെ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിച്ച് അയക്കാനായിരുന്നു ബന്ധുക്കളുടെ അഭിപ്രായം. അനുഷ്‌കയും വിവാഹത്തിന് സമ്മതിച്ചു. പക്ഷെ പ്രശ്‌നം അതല്ല..

ജാതകത്തില്‍ ദോഷം

പൊരുത്തമായ ഒരു വരനെ കിട്ടാത്തതാണ് അനുഷ്‌കയുടെ വിവാഹം വൈകാന്‍ കാരണം എന്നാണ് അറിയാന്‍ കഴിയുന്നത്. അനുഷ്‌കയുടെ ജാതകത്തില്‍ ചെറിയ ചില പ്രശ്‌നങ്ങളുണ്ടത്രെ. അത് മാറ്റാനുള്ള ശ്രമിത്തിലാണ് ഇപ്പോള്‍ ബന്ധുക്കള്‍.

മൂകാംബിക ക്ഷേത്രത്തില്‍ അനുഷ്‌ക

വിവാഹം തടസ്സപ്പെടുന്നത് കാരണം, വേണ്ട പരിഹാരം കാണാനുള്ള പൂജയും മന്ത്രവും നടത്തുകയാണത്രെ അനുഷ്‌കയും കുടുംബവും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അനുഷ്‌ക അമ്മയ്‌ക്കൊപ്പം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വന്നിരുന്നുവത്രെ. വരുന്നത് അറിയിക്കാതെ, വിഐപിയ്ക്കുള്ള ഒരു സുരക്ഷയുമില്ലാതെയാണ് അനുഷ്‌ക അമ്പലത്തില്‍ എത്തിയത്. വിവാഹം തടസ്സം മാറാനുള്ള പൂജയൊക്കെ ചെയ്തിട്ടാണത്രെ അനുഷ്‌ക മടങ്ങിയത്.

പ്രഭാസുമായുള്ള പ്രണയം

അതിനിടയില്‍ ബാഹുബലി നായകന്‍ പ്രഭാസുമായി അനുഷ്‌ക പ്രണയത്തിലാണ് എന്ന ഗോസിപ്പുകളും പരക്കുന്നുണ്ട്. 37 കാരനായ പ്രഭാസിനും വീട്ടുകാര്‍ പെണ്ണിനെ തിരയുകയാണ്. എന്നാല്‍ അനുഷ്‌കയും പ്രഭാസും സ്‌ക്രീനില്‍ എന്നപോലെ ജീവിതത്തിലും ഒന്നിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം.

English summary
Finally They Find The Reason For Anushka Marriage Delay
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam