പിതാവിനെക്കാളും പ്രായമുള്ള ആളെ പ്രണയിച്ചോ? നടി റിയ സെന്നിന്റെ പഴയ പ്രണയകഥകള്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍

ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് റിയ സെന്‍. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ റിയ പിന്നീട് നായികയായി വളര്‍ന്നു. മലയാളികള്‍ക്കും ഏറെ സുപരിചിതയായ റിയ അനന്ദഭദ്രം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. കലാഭവന്‍ മണിയുടെ പെങ്ങളായ ഭാമ എന്ന കഥാപാത്രത്തിലൂടെയാണ് റിയ ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദിയിലും തമിഴിലും ബെംഗാളിയിലുമെല്ലാം നടി ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിരുന്നു.

ഇന്നിതാ റിയ സെന്‍ തന്റെ നാല്‍പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. 1981 ജനുവരി ഇരുപത്തിനാലിനാണ് നടി ജനിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിയയ്ക്കുള്ള പിറന്നാള്‍ സന്ദേശങ്ങളും ആശംസകളും നിറഞ്ഞു. ഒപ്പം നടിയുടെ ചില പ്രണയകഥകള്‍ കൂടി ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുകയാണ്.

വിവാഹത്തിന് മുൻപുള്ള റിയയുടെ പ്രണയങ്ങൾ

1991 മുതല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ റിയ സെന്‍ 2017 വരെ സജീവമായിരുന്നു. ആ വര്‍ഷം ശിവം തിവാരിയുമായി വിവാഹിതയായതോടെ റിയ സിനിമകളില്‍ നിന്നും ഇടവേള എടുത്തു. ഇപ്പോള്‍ ഭര്‍ത്താവ് ശിവത്തിനൊപ്പം സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ച് വരികയാണ് റിയ സെന്‍. ഈ വിവാഹത്തിന് മുന്‍പ് നടന്‍ ജോണ്‍ എബ്രാഹവുമായി നടി പ്രണയത്തിലായിരുന്നു. ബിപാഷ ബസുവുമായി ജോണ്‍ പ്രണയിക്കുന്നതിന് മുന്‍പാണ് റിയയുമായി അടുത്തത്. ആ സമയത്ത് റിയ സിനിമയിലേക്ക് എത്തിയിരുന്നെന്നും ജോണ്‍ വളരെ ബുദ്ധിമുട്ടിലായിരുന്നത് കൊണ്ടാണ് ബന്ധം മുന്നോട്ട് കൊണ്ട് പോവേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അഷ്മിത് പട്ടേലുമായി പ്രണയത്തിലായ റിയ

2005 ല്‍ സില്‍സിലെ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് റിയ സെന്‍ അഷ്മിത് പട്ടേലുമായി അടുപ്പത്തിലാവുന്നത്. അക്കാലത്ത് ഇരുവരും ഒരുമിച്ചിരിക്കുന്നതും അടുത്തിടപഴകുന്നതുമായിട്ടുള്ള ഒരു വീഡിയോ പ്രചരിച്ചിരുന്നു. അത് ചില വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ വഴിയൊരുക്കി. പിന്നീട് താരങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയാണ് കേട്ടത്. അതേ സമയം എഴുത്തുകാരന്‍ സല്‍മാന്‍ റുഷീദിയുമായി റിയ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും അക്കാലത്ത് പ്രചരിച്ചിരുന്നു.

പ്രായമുള്ള ആളുമായിട്ടുള്ള നടിയുടെ പ്രണയം

ഇപ്പോള്‍ 74 വയസുള്ള എഴുത്തുകാരനുമായി റിയ പ്രണയത്തിലാണെന്ന വാര്‍ത്ത ആരാധകരെയും ഞെട്ടിച്ചിരുന്നു. ഒടുവില്‍ നടി തന്നെ അതിനുള്ള മറുപടിയുമായി രംഗത്ത് വന്നു. 'ഞാന്‍ ആരോടെങ്കിലും സ്വകാര്യ സംഭാഷണം നടത്തുമ്പോള്‍ ആ സംഭാഷണം എന്താണെന്ന് ഞാന്‍ മറ്റാരോടും വെളിപ്പെടുത്താറില്ല. സൂര്യന് കീഴിലുള്ള മിക്കവാറും കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. എന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമെന്നും ഞാന്‍ മനസിലാക്കി. ഒരുവിധം പുരുഷന്മാരും എന്നോട് സംസാരിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ റുഷ്ദിയെ കുറിച്ച് മാധ്യമങ്ങളോട് ഞാന്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആദ്യമൊക്കെ തമാശയാണെന്ന് കരുതിയെങ്കിലും പിന്നീട് ആ വാര്‍ത്തകള്‍ എന്നെ ബാധിച്ച് തുടങ്ങി. ഞാനിപ്പോള്‍ സിംഗിളാണ്, വിവാഹിതനായ ഒരു പുരുഷന്റെ കൂടെ സ്ഥിരമായി താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി വെളിപ്പെടുത്തിയത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ക്രിക്കറ്റ് താരങ്ങളുമായിട്ടും ഗോസിപ്പ് പ്രചരിച്ചു

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സുന്ദരിമാരും തമ്മില്‍ നിരവധി പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ക്രിക്കറ്റ് താരം യുവരാജ് സിംഗും റിയയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതുപോലെ മലയാളി കൂടിയായ ശ്രീശാന്തിന്റെ പേരിലും സമാനമായ ആരോപണം വന്നിരുന്നു. ശ്രീശാന്ത് വിവാദങ്ങളില്‍ കുടുങ്ങിയതോടെയാണ് റിയയുമായി വേര്‍പിരിഞ്ഞതെന്നാണ് അന്ന് പ്രചരിച്ചത്. എന്നാല്‍ ശ്രീശാന്തുമായി യാതൊരു പ്രണയവും ഇല്ലെന്നും മൂന്ന് ക്രിക്കറ്റ് മാച്ചുകള്‍ കാണാന്‍ താന്‍ കൊച്ചിയില്‍ വന്നു എന്നല്ലാതെ മറ്റൊരു ബന്ധവും ഇല്ലെന്നാണ് ശ്രീശാന്തിനെ കുറിച്ച് റിയ പറഞ്ഞിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X