»   » സൂപ്പര്‍താരത്തിന്റെ പിറന്നാളിന് അര്‍ധനഗ്നയായി ഭാര്യ, നിങ്ങളൊരു ഭാര്യ മാത്രമല്ല അമ്മ കൂടെയാണ്!!

സൂപ്പര്‍താരത്തിന്റെ പിറന്നാളിന് അര്‍ധനഗ്നയായി ഭാര്യ, നിങ്ങളൊരു ഭാര്യ മാത്രമല്ല അമ്മ കൂടെയാണ്!!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പിറന്നാള്‍ ഒരു ആഘോഷം തന്നെയായിരുന്നു. ആരാധകരും സിനിമാ സഹപ്രവര്‍ത്തകരും അത് ശരിയ്ക്കും ആഘോഷമാക്കി. എന്നാല്‍ ആഘോഷത്തിന്റെ ചില ചിത്രങ്ങള്‍ വൈറലായപ്പോള്‍ പണി കിട്ടിയത് ഭാര്യ ഗൗരി ഖാനാണ്.

അമൃതയുടെ കല്യാണം നേരത്തെയായിപ്പോയി എന്ന് അച്ഛന്‍, അതാണോ വിവാഹ മോചനത്തിന് കാരണം?

ഷാറൂഖ് ഖാന്റെ അമ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പാര്‍ട്ടിയില്‍ ഗൗരി ധരിച്ച വേഷമാണ് പാപ്പരാസികളുടെ ചര്‍ച്ചാ വിഷയം. പാര്‍ട്ടി ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് ഇരയാകുകയാണ് ഗൗരി.

രംഭയുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ കാണണം, അസൂയ തോന്നും, ഉറപ്പ്!

പാര്‍ട്ടിയ്ക്ക് ധരിച്ച വേഷം

ഇതാണ് ഗൗരി ധരിച്ച വേഷം. മുകളില്‍ ഒരു വല പോലൊരു മറ ഉണ്ടെന്നേയുള്ളൂ.. ഉള്ളിലുള്ളതെല്ലാം പുറമെ കാണാം.. ചിത്രം വൈറലായതോടെ ഗൗരിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തി.

നിങ്ങളൊരു അമ്മയാണ്

നിങ്ങള്‍ ബോളിവുഡ് സൂപ്പര്‍താരത്തിന്റെ ഭാര്യ മാത്രമല്ല, മൂന്ന് കൂട്ടികളുടെ അമ്മ കൂടെയാണെന്നാണ് വിമര്‍ശിക്കുന്നവര്‍ ഗൗരി ഖാനെ ഓര്‍മിപ്പിയ്ക്കുന്നത്. ഈ പ്രായത്തില്‍ ഇത് വേണ്ടായിരുന്നു എന്നും ചിലര്‍ പറയുന്നു.

മാന്യത കാണിക്കണം

ഷാരൂഖ് ഖാനെ പോലൊരു വലിയ താരത്തിന്റെ ഭാര്യയാണ് എന്ന മാന്യത നിങ്ങള്‍ സമൂഹത്തില്‍ കാണിക്കണം എന്നാണ് ചിലരുടെ ഉപദേശം. ഒരിക്കലും ഇത്തരത്തിലൊരു വേഷം താങ്കള്‍ ധരിക്കാന്‍ പാടില്ല എന്ന് ചിലര്‍ ശക്തമായി പറയുന്നു

പ്രിയങ്കയല്ല

ഇങ്ങനെയുള്ള വേഷം ധരിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ പ്രിയങ്കാ ചോപ്രയോ ദീപിക പദുക്കോണോ അല്ല എന്നാണ് ചിലരുടെ വിമര്‍ശനത്തിന്റെ ലൈന്‍. പാര്‍ട്ടിയില്‍ പങ്കെടുത്ത സിനിമാ നടിമാര്‍ പോലും മാന്യമായ വേഷമാണ് ധരിച്ചിരുന്നത്.

സഹാന ധരിച്ചപ്പോള്‍

മുന്‍പ് ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ ബിക്കിനി ധരിച്ച വേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ വിമര്‍ശിച്ചപ്പോള്‍ പിന്തുണയുമായി ഷാരൂഖ് ഖാനെത്തിയതും വാര്‍ത്തയായിരുന്നു. ഗൗരി പിന്തുണയ്ക്കാന്‍ ഷാരൂഖ് വരുമോ എന്ന് നോക്കിയിരിയ്ക്കുകയാണ് വിമര്‍ശകര്‍.

English summary
Gauri Khan Gets Trolled For Wearing A See Through Dress At SRK's Birthday Bash

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam