ഗൗതം മേനോന്‍ മലയാളത്തിലേക്ക്; നായകന്‍ നിവിനോ ഫഹദോ?

By Aswini

തമിഴ് സിനിമാ സംവിധാന നിരയില്‍ പ്രശസ്തനാണ് മലയാളി കൂടെയായ ഗൗതം വാസുദേവ മേനോന്‍. അവതരണത്തില്‍ തന്റേതായ ഒരു രീതി അവതരിപ്പിച്ച ഗൗതം ഒരുക്കിയ ചിത്രങ്ങളെല്ലാം തമിഴില്‍ ഹിറ്റാണ്. എന്നാല്‍ പാലക്കാട്ടുകാരനായ ഗൗതം ഇതുവരെ ഒരു സിനിമ മലയാളത്തില്‍ ചെയ്തിട്ടില്ല.

മോഹന്‍ലാല്‍ ഉള്‍പ്പെടയുള്ള മുന്‍നിര നായകന്മാരെ വച്ച് മലയാളത്തിലൊരു സിനിമ ചെയ്യാന്‍ ആലോചിച്ചിരുനനെങ്കിലും പലകാരണങ്ങല്‍ കൊണ്ടും അതൊക്കെ മുടങ്ങി. ഇപ്പോള്‍ വീണ്ടും ഗൗതം മലയാളത്തിലേക്ക് കടക്കാന്‍ ശ്രമം നടത്തുകയാണെന്നാണ് കേള്‍ക്കുന്നത്.

gautham-nivin-fahad

കഴിഞ്ഞ മാസം സിനിമയുടെ ചര്‍ച്ചയ്ക്കായി ഗൗതം കൊച്ചിയില്‍ എത്തിയിരുന്നുവത്രെ. മലയാളത്തിലെ രണ്ട് മുന്‍നിര യുവനായകന്മാരില്‍ ഒരാളായിരിക്കും ഗൗതമിന്റെ ചിത്രത്തിലെ നായകന്‍ എന്നും അറിയുന്നു. ഫഹദ് ഫാസിലും നിവിന്‍ പോളിയുമാണത്രെ പരിഗണനയിലുള്ളത്.

താന്‍ ഗൗതം മേനോന്റെ കടുത്ത ആരാധകനാണെന്ന് നിവിന്‍ അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തോടൊന്ന് ഒന്ന് സംസാരിക്കണം എന്നാഗ്രഹം പൃഥ്വിരാജ് ഫോണിലൂടെ സാധിപ്പിച്ചുകൊടുത്തതും നിവിന്‍ വലിയ കാര്യമായി പറഞ്ഞിട്ടുണ്ട്. ഫഹദ് അത്തരത്തിലുള്ള ആഗ്രഹങ്ങളൊന്നും പറഞ്ഞു കേട്ടില്ല.

നിലവില്‍ അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഗൗതം മേനോന്‍. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മലയാളിയും ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയുമായ മഞ്ജിമയാണ് നടി. തമിഴില്‍ ചിമ്പുവും തെലുങ്കില്‍ നാഗ ചൈതന്യയും നായകന്മാരായി എത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X