ഗൗതം മേനോൻ ചിത്രത്തിൽ പൃഥ്വി ഇല്ല പകരം എത്തുന്നത് ടൊവിനോ, കാരണം എന്താണെന്ന് അറിയാമോ?

ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നത് പൃഥ്വിരാജ്, പക്ഷെ എത്തുന്നത് ടൊവിനോ

By Ankitha

Recommended Video

'ഗൗതം മേനോൻ ചിത്രത്തിൽ' പൃഥ്വിരാജിന് പകരം ടോവിനോ | filmibeat Malayalam

മലയാളി പ്രേക്ഷരുടെ പ്രിയപ്പെട്ട സംവിധായകന്മാരിൽ ഒരാളാണ് ഗൗതം മേനോൻ. തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട യുവസംവിധായകൻ ആരാണെന്നു ചോദിച്ചാൽ മലയാളി പ്രേക്ഷകർ ഒന്നടങ്കം പറയുക ഗൗതം മേനോൻ എന്നായിരിക്കും. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കെല്ലാം മലയാളത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

tovino-prithiv

ചിമ്പു തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായ വിണ്ണെയ് താണ്ടി വരുവായ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെവിനോ തോമസ് എത്തുന്നുവെന്ന് റിപ്പോർട്ട്. ഇതിൽ ഏറ്റവും രസകരം ഇതേ ചിത്രത്തിൽ ടൊവിനോയ്ക്ക് പകരം പൃഥ്വിരാജിനെ ആയിരുന്നു തീരുമാനിച്ചത്. ചിത്രത്തിൽ ടെവിനോയ്ക്കൊപ്പം മാധവനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പൃഥ്വിരാജ്  വെളിപ്പെടുത്തി

പൃഥ്വിരാജ് വെളിപ്പെടുത്തി

വർഷങ്ങൾക്കു മുൻപ് തന്നെ ചിത്രത്തിനെ കുറിച്ചു പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പൃഥ്വിക്കു പകരം ടെവിനോ എത്തുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിനെ കുറിച്ചുള്ള അനൗൺസ്മെന്റിന്റെ ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്.

ആടു ജീവിതം

ആടു ജീവിതം

ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിനായി ഒന്നര വർഷത്തേയ്ക്ക് ഡേറ്റ് നൽകിയിരിക്കുന്നതു കൊണ്ട് പൃഥ്വിരാജ് മറ്റ് ചിത്രങ്ങൾ ചെയ്യാൻ സാധ്യതയില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പൃഥ്വിയുടെ പകരക്കാരനായി ടെവിനോ വീണ്ടും എത്തുന്നതെന്ന വാർത്ത പുറത്തു വരുന്നത്. എന്നാൽ ഈക്കാര്യത്തിൽ സംവിധായകന്റെ ഭാഗത്തു നിന്നോ മറ്റു ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നോ അറിയിപ്പു ലഭിച്ചിട്ടില്ല

 അവസരം ടൊവിനോയ്ക്ക് തന്നെ

അവസരം ടൊവിനോയ്ക്ക് തന്നെ

പൃഥ്വിയ്ക്ക് പകരക്കാരനായി ടൊവിനോയെ വിട്ട് മറ്റൊരാളെ തേടി പോകില്ലെന്ന് ഉറപ്പാണ്. കാരണം. വാലന്റൈൻസ് ഡേയ്ക്ക് ഗൗതം മേനോൻ പുറത്തിറക്കിയ ആൽബത്തിൽ നായകനായെത്തിയത് ടൊവിനോ ആയിരുന്നു. ആൽബത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിച്ചത്. നടിയും അവതാരകയുമായ ദിവ്യദർശിനി(ഡിഡി)യായിരുന്നു നായിക. നായികയെ സംബന്ധിച്ച് വിമർശനങ്ങൾ വന്നുവെങ്കിലും ടൊവിനോയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ആമിയിലും പൃഥ്വി

ആമിയിലും പൃഥ്വി

മലയാളത്തിലെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോയ്ക്ക് പകരം ആദ്യം പൃഥ്വിരാജിനെയാണ് പരിഗണിച്ചത്. എന്നാൽ പിന്നീട് അത് മാറ്റുകയായിരുന്നു. ഇപ്പോൾ മലയാളത്തിൽ പൃഥിയ്ക്ക് പകരക്കാരനായി എത്തുന്നത് ടൊവിനോ ആണ് . ഗൗതം മേനോൻ ചിത്രത്തിലും ഇതു തന്നെ ആവർത്തിക്കുമോ എന്നാണ് അറിയേണ്ടത്.

വൻതാര നിര

വൻതാര നിര

ഗൗതം മേനോൻ ചിത്രത്തിൽ വൻതാര നിര തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തെന്നിന്ത്യൻ സൂപ്പർ താരം മാഡിയെ കൂടാതെ പുനിത് രാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്ന് ഉറപ്പാണ്. കൂടാതെ ചിത്രത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് മറ്റൊരു സൂപ്പർ താരവും ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം രണ്ടു വർഷത്തിനു മുൻപ് ഗൗതം മോനോൻ ചിത്രത്തിൽ അഭിനയിക്കും എന്നുള്ള കാര്യം പൃഥ്വി തന്നെയാണ് വെളിപ്പെടുത്തിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X