ഗൗതമിയുടെ ട്യൂഷൻ ക്ലാസ് ക്രഷിന് ഇന്നും കുറ്റബോധമെന്ന് ആരാധകൻ; നല്ല തമാശയെന്ന് നടി
മലയാള സിനിമയിലെ ഏറ്റവും അണ്ടർറേറ്റഡ് നടിമാരുടെ പട്ടികയിൽ എടുത്താൽ, അതിന് മുകളിൽ തന്നെയുണ്ടാവും ഗൗതമി നായർ എന്ന പേര്. ദുൽഖർ സൽമാനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ 2012ൽ മലയാള സിനിമയിലെത്തിയ ഗൗതമി, ഡയമണ്ട് നെക്‌ലേസ്, 2018 തുടങ്ങി കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. സിനിമ കരിയറിനൊപ്പം തന്റെ ഉന്നത പഠനത്തിൽ കൂടി ഫോക്കസ് ചെയ്യാൻ വേണ്ടിയാണ് നടി സെലെക്ടിവ് ആവാൻ തീരുമാനിച്ചത്.
അടുത്തിടെ ഗൗതമി നായരെ വെള്ളിത്തിരയിൽ മിസ്സ് ചെയ്യുന്ന സിനിമ പ്രേമികൾ എഴുതിയ റെഡിറ് പോസ്റ്റിന് കീഴിൽ, നടിയുടെ ട്യൂഷൻ ക്ലാസ് ക്രഷിന്റെ കഥ വെളിപ്പെടുത്തി ഒരു ആരാധകനെത്തി. തന്റെ സുഹൃത്തിനോട് ഗൗതമിക്ക് ക്രഷ് ഉണ്ടായിരുന്നതായാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ അധികം വൈകാതെ, ഈ അവകാശവാദത്തിന് മറുപടിയുമായി നടിയുമെത്തി.
ഗൗതമിയെ വിട്ടുകളഞ്ഞതിൽ സുഹൃത്തിന് ഖേദം; ആരാധകൻ പറയുന്നു
ഗൗതമി നായർ എവിടെയെന്ന് തിരക്കി റെഡിറ്റിൽ സിനിമ പ്രേമികൾ അടുത്തിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു. നടി എന്താണ് സ്ഥിരമായി സിനിമകൾ ചെയ്യാത്തതെന്ന ചോദ്യത്തിന്, ഗൗതമി പി.എച്ഡി ചെയ്യുന്ന തിരക്കിലാണെന്ന മറുപടിയുമായി മറ്റു ചിലരെത്തി. അതിനിടെ, നടിയുടെ ഒരു ആരാധകൻ നടത്തിയ അവകാശ വാദമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.

"ആലപ്പുഴയിൽ നിന്നുള്ള എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു, ഗൗതമിക്ക് സിനിമയിൽ വരുന്നതിനു മുമ്പ് ട്യൂഷൻ ക്ലാസ്സിൽ ആയിരുന്നപ്പോൾ അവനോടു ഒരു വലിയ ക്രഷ് തോന്നിയിരുന്നു എന്ന്. ആ സമയത്ത് പക്ഷെ അവരെ ശ്രദ്ധിക്കാതിരുന്നതിൽ ഇന്ന് അയാൾക്ക് വല്ലാത്ത കുറ്റബോധമുണ്ട്.. സെക്കൻഡ് ഷോ സിനിമ റിലീസ് ചെയ്തപ്പോൾ ഗൗതമിയുടെ ബോയ്‌ഫ്രണ്ട് ആയിരുന്നെങ്കിൽ തനിക്ക് കിട്ടുമായിരുന്ന എല്ലാ സൗഭാഗ്യങ്ങളെയും ഓർത്ത് ഇന്നും അവന് വേദനയുണ്ട്," നടിയുടെ ആരാധകൻ കുറിച്ചു.
"അവന്റെ പേര് തുടങ്ങുന്നത് എം എന്ന അക്ഷരത്തിലാണ്. അവൻ നിങ്ങളുടെ ട്യൂഷൻ ക്ലാസ്സിൽ ഉണ്ടായിരുന്നു (എന്നാണ് അവൻ പറഞ്ഞത്. അതിന് എന്റെ കൈവശം തെളിവൊന്നും ഇല്ല). രണ്ടാമതായി, ഞങ്ങൾക്ക് അദ്ദേഹത്തെ വിശ്വസിക്കാൻ കൂടുതൽ കാരണങ്ങളുണ്ടായിരുന്നു, കാരണം അത് നിങ്ങളുടെ ആദ്യ സിനിമയായിരുന്നു, നിങ്ങൾ അത് വരെ ഡയമണ്ട് നെക്ലേസിൽ അഭിനയിച്ചിട്ടില്ല. മൂന്നാമതായി, ഒരു സിനിമാ നടിയെക്കുറിച്ചോ സിനിമയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുമോ അവൻ പറഞ്ഞത് ആദ്യമായാണ്. അവൻ വിശ്വസിക്കാൻ ഇനിയും ചില കാരണങ്ങളുണ്ട്, പക്ഷേ എനിക്ക് എല്ലാം ഇവിടെ വെളിപ്പെടുത്താൻ കഴിയില്ല," ആരാധകൻ കൂട്ടിച്ചേർത്തു.

ഗൗതമിയുടെ മറുപടി വൈറൽ
എന്നാൽ, ആരാധകന്റെ ഈ കമെന്റിന് താഴെ, എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഗൗതമി നായരുടെ മറുപടിയെത്തി. ഇയാൾ പറയുന്നതിൽ സത്യമില്ല എന്ന് സൂചിപ്പിക്കുന്നത് പോലെ നടി കുറിച്ചു: "ഏഹ്? ഇത് ഏത് ചെക്കൻ? ലോൾ... നല്ല കോമഡി..." ആരാധകന്റെ കമന്റ് കാര്യമായി എടുക്കാതെ തമാശയുടെ കൈകാര്യം ചെയ്ത ഗൗതമിക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് റെഡിറ്റ് പ്രേക്ഷകർ. അതിൽ ചിലർ, ആദ്യമായിട്ടാണ് ഒരു സിനിമ നടി ഫാൻസിനോട് കൂട്ടുകാരോടെന്ന പോലെ പെരുമാറുന്നത് കാണുന്നതെന്നും സൂചിപ്പിച്ചു. എന്തായാലും, ഇപ്പോൾ ഈ പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്.
ബ്ലോക്ക്ബസ്റ്ററായ 2018, അടുത്തിടെ ഇറങ്ങിയ കൊണ്ടൽ എന്നീ ചിത്രങ്ങളിലൂടെയാണ് ഗൗതമി നായർ ഏറ്റവും ഒടുവിൽ വെള്ളിത്തിരയിൽ എത്തിയത്. സെക്കന്റ് ഷോ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെ 2017ൽ നടി വിവാഹം ചെയ്തിരുന്നു. എന്നാൽ, 2023ൽ ശ്രീനാഥ് ഇപ്പോൾ തന്റെ ഭർത്താവല്ലെന്നും, വിവാഹമോചിതയാണെന്നും ഗൗതമി വെളിപ്പെടുത്തി. ഇരുവരും തമ്മിൽ പിരിയാനുണ്ടായ കാര്യങ്ങൾ എന്താണെന്ന് ഇന്നും നടി വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications











