ഗീതാ ഗോവിന്ദം ഹിറ്റായി, 3 ആഴ്ച കൊണ്ട് 100 കോടി ക്ലബ്ബിലെത്തി! പിന്നാലെ നടിയുടെ വിവാഹം മുടങ്ങി?
തെലുങ്കില്‍ നിന്നും അടുത്തിറങ്ങിയ ഹിറ്റ് റൊമാന്റിക് ചിത്രമാണ് ഗീതാ ഗോവിന്ദം. വിജയ് ദേവരകൊണ്ടയെ നായകനാക്കി ലോബഡ്ജറ്റില്‍ പരശുറാം സംവിധാനം ചെയ്ത ചിത്രം മൂന്നാഴ്ചകൊണ്ട് നൂറുക്ലബില്‍ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്ത് മലയാളമടക്കം എല്ലാ ഭാഷകളിലും സിനിമ ശ്രദ്ധേയമായിരുന്നു. നായിക രശ്മിക മന്ദാനയായിരുന്നു ചിത്രത്തിലെ നായിക.
ഗീതാ ഗോവിന്ദത്തിലെ രശ്മികയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെ രശ്മികയുടെ വിവാഹം മുടങ്ങിയെന്ന വാര്‍ത്തകള്‍ക്ക് ശക്തി പ്രാവിച്ചിരിക്കുകാണ്. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. കന്നഡ സിനിമാ താരം രക്ഷിത് ഷെട്ടിയുമായി 2017 ജൂണില്‍ നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഈ വര്‍ഷം വിവാഹം നടക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

രക്ഷിതും രശ്മികയും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ ഇടയ്ക്ക് വന്നിരുന്നെങ്കിലും നടി നിഷേധിച്ചിരുന്നു. ഇപ്പോള്‍ നടി വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. മാതാപിതാക്കളുടെ അഭിപ്രായത്തോടെയാണ് നടി ഈ തീരുമാനത്തിലെത്തിയതെന്നുമാണ് സൂചന. ഗീതാ ഗോവിന്ദം ഹിറ്റായതോടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും രശ്മികയെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്.
അതിനാല്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രശ്മികയുടെ തീരുമാനമെന്നും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞതായിട്ടാണ് തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിിക്കുന്നത്. ഇതിനെ കുറിച്ച് നടി തന്നെ തുറന്ന് പറയുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സിനിമാലോകം.


Click it and Unblock the Notifications











