കുഞ്ഞ് പിറന്നിട്ടേയുള്ളൂ, ഏറെക്കാലത്തിന് ശേഷം ഞാൻ പുറത്ത് വന്നതായിരുന്നു; അന്ന് അസൂയ ആയിരുന്നോ? ജെനീലിയ

നടി ജെനീലീയ ഡിസൂസയുടെയും പ്രീതി സിന്റയുടെയും ഒരു വീഡിയോ കുറച്ച് വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ജെനീലിയയുടെ ഭർത്താവ് റിതേഷ് ദേശ്മുഖിനോട് സംസാരിക്കുകയാണ് പ്രീതി സിന്റ. തൊട്ടടുത്ത് നിൽക്കുന്ന ജെനീലയുടെ മുഖത്ത് നീരസം പ്രകടമാണ്. എന്നാൽ റിതേഷും പ്രീതിയും ഇതൊന്നും കാര്യമാക്കാതെ സംസാരം തുടരുന്നു. ഇന്ത്യയൊട്ടുക്കും ആ വീഡിയോ വെെറലായി. ജെനീലിയ പൊസസീവ്നെസ് കാണിക്കുന്നെന്നും ഭർത്താവ് മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നത് ഇഷ്ടപ്പെട്ടില്ലെന്നും കമന്റുകൾ വന്നു.

ഇതേക്കുറിച്ച് സംസാരിക്കുകയാണ് ജെനീലിയ ഇപ്പോൾ. താൻ അന്ന് അസൂയ കൊണ്ടല്ല അങ്ങനെ പെരുമാറിയതെന്ന് പുതിയ അഭിമുഖത്തിൽ ജെനീലിയ പറയുന്നു. ക്യാമറമാൻ ആ വീഡിയോയ്ക്ക് കഥയുണ്ടാക്കി. പക്ഷെ പ്രീതി എനിക്ക് വളരെക്കാലമായി അറിയാം. വീഡിയോയിൽ തോന്നുന്നത് പോലെ ഒന്നുമില്ല. എനിക്കന്ന് കുഞ്ഞ് പിറന്നിട്ടേയുള്ളൂ. കുറച്ച് കാലത്തിന് ശേഷമാണ് പുറത്ത് പോകുന്നത്. കുറേക്കാലമായി ഹീൽ ചെരുപ്പ് ധരിച്ചിരുന്നില്ല. ​ഗർഭിണിയായ സമയത്ത് ഫ്ലാറ്റ് ചെരുപ്പുകളാണല്ലോ ഇടുക. ഏറെക്കാലത്തിന് ശേഷം അന്ന് വളരെ നീളമുള്ള ഹീൽ ചെരുപ്പ് ധരിച്ചു.

Genelia

പ്രീതിയെ കാണുന്നതിന് മുമ്പേ ഞാൻ ക്ഷീണിതയായിരുന്നു. റിതേഷും പ്രീതിയും എത്രയോ കാലമായി അറിയുന്നവരാണ്. അവർ സംസാരിച്ച് കൊണ്ടിരുന്നു. എനിക്കാണെങ്കിൽ കാല് വേദനയും. എങ്ങനെയാണത് പ്രകടിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ അവരുടെ സംസാരം തടസപ്പെടുത്തേണ്ടെന്ന് കരുതി. പക്ഷെ അത് മറ്റൊരു തരത്തിലാണ് ഇന്റർനെറ്റിൽ വന്നത്. അതൊരു ചിരിക്കുള്ള സംഭവമായേ താൻ കാണുന്നുള്ളൂയെന്നും ജെനീലിയ വ്യക്തമാക്കി.

2012 ലാണ് ജെനീലിയയും റിതേഷ് ദേശ്മുഖും വിവാഹിതരാകുന്നത്. 2003 ൽ തുജെ മേരി കസം എന്ന സിനിമയ്ക്കിടെയാണ് ഇവർ പ്രണയത്തിലാകുന്നത്. വിവാഹ ശേഷം ജെനീലിയ ഇടവേളയെടുത്തു. കരിയറിലെ തിരക്കേറിയ സമയത്തായിരുന്നു ജെനീലിയയുടെ വിവാ​ഹം. വിവാഹ ശേഷം ഇടവേളയെടുക്കുകയാണെന്ന് ജെനീലിയ വ്യക്തമാക്കിയിരുന്നു. മക്കൾ പിറന്ന ശേഷം ഈ ഇടവേണ്ട വീണ്ടും നീണ്ടു. കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് ജെനീലിയ സംസാരിച്ചിട്ടുണ്ട്.

Genelia

മെയ്‍ഡ് ഫോർ ഈച്ച് അദർ എന്നാണ് റിതേഷിനെയും ജെനീലിയെയും ആരാധകർ വിളിക്കാറ്. സോഷ്യൽ മീഡിയയിൽ ഇവർ ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം ശ്രദ്ധ നേടാറുണ്ട്. സിതാരെ സമീൻ പർ ആണ് ജെനീലിയയുടെ പുതിയ സിനിമ. ആമിർ ഖാനൊപ്പമാണ് ചിത്രത്തിൽ ജെനീലിയ എത്തുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ രണ്ടാം ഭാ​ഗമാണിത്. ആമിറും ജെനീലിയയും ആദ്യമായി നായികാ നായകൻമാരായി എത്തുന്ന സിനിമയാണിത്. അഭിനയ രം​ഗത്ത് സജീവമാകുന്നതിനെക്കുറിച്ച് ജെനീലിയ സംസാരിക്കുന്നുണ്ട്.

2025 ലാണ് ഞാൻ ഒരുപാട് വർക്കുകൾ ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം വരെ വർക്കുകൾ അധികം ചെയ്യുന്നില്ലായിരുന്നു. കുട്ടികളും സിനിമാ പ്രൊഡക്ഷനുമായി തിരക്കിലായിരുന്നു. എന്നാൽ ഈ വർഷം മുതൽ വർക്കുകൾ ചെയ്യാൻ തയ്യാറാണെന്ന് ജെനീലിയ ഡിസൂസ വ്യക്തമാക്കി. ജൂൺ 20 നാണ് സിതാരെ സമീൻ പർറിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആർഎസ് പ്രസന്നയാണ് സംവിധായകൻ. ആമിർ ഖാൻ നിർമാണത്തിലും പങ്കാളിയാണ്. ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം വന്ന ആമിർ ഖാന്റെ സിനിമയാണ് സിതാരെ സമീൻ പർ. 2022 ൽ പുറത്തിറങ്ങിയ ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിർ ഖാൻ ഇടവേളയിലായിരുന്നു. സ്വകാര്യ ജീവിതത്തിലേക്ക് നടൻ ശ്രദ്ധ നൽകി. 2018 ൽ പുറത്തിറങ്ങിയ ചാമ്പ്യൻസ് എന്ന സ്പാനിഷ് സിനിമയുടെ റീമേക്കാണ് സിതാരെ സമീൻ പർ.

More from Filmibeat

Read more about: genelia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X