വിജയുടെ ഭാര്യ സം​ഗീത അന്ന് സെറ്റിൽ വന്നു, വലിയ താരങ്ങളായിട്ടും സൂര്യയും ജ്യോതികയുടെയും പെരുമാറ്റം: ജെനീലിയ

അഭിനയ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ജെനീലിയ ഡിസൂസ. ആമിർ ഖാനൊപ്പം അഭിനയിക്കുന്ന സിതാരെ സമീൻ പർ ആണ് ജെനീലിയയുടെ പുതിയ സിനിമ. ബോളിവുഡിലേക്കാൾ ശ്രദ്ധേയ വേഷങ്ങൾ ജെനീലിയക്ക് ലഭിച്ചത് തമിഴ്, തെലുങ്ക് സിനിമകളിൽ നിന്നാണ്. മലയാളത്തിൽ ഉറുമി എന്ന സിനിമയിലും ജെനീലിയ അഭിനയിച്ചു. ക്യൂട്ട് ​ഗേൾ ഇമേജിൽ വളരെ പെട്ടെന്ന് ജെനീലിയ തമിഴിലും തെലുങ്കിലും ശ്രദ്ധ നേടി.

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ ജെനീലിയ ഡിസൂസ. വിജയ്ക്കൊപ്പം സച്ചിൻ എന്ന സിനിമയിൽ അഭിനയിച്ചതിന്റെ ഓർമകൾ ജെനീലിയ പങ്കുവെച്ചു. സച്ചിൻ വളരെ സ്പെഷ്യലായ സിനിമയാണ്. സൂപ്പർസ്റ്റാറിനോടുള്ള ക്രേസ് ആണത്. ആ സിനിമയുടെ ഭാ​ഗമാകാനുള്ള ഭാ​ഗ്യം ലഭിച്ചു. എവിടെ പോയാലും ആളുകൾ സച്ചിൻ, ശാലിനി എന്നീ കഥാപാത്രങ്ങളെക്കുറിച്ച് പറയും. വിജയുടെ ഭാര്യ സം​ഗീതയ്ക്കൊപ്പം ഷൂട്ടിം​ഗിനിടെയുണ്ടായ അനുഭവങ്ങൾ മനോഹരമാണെന്നും ജെനീലിയ പറയുന്നു. ഊട്ടിയിലായിരുന്നു ഷൂട്ടിം​ഗ്.

Genelia Dsouza

ന്യൂ ഇയർ ആഘോഷത്തിന് സം​ഗീത വന്നിരുന്നു. ന്യൂ ഇയറിന് ഞാൻ വീട്ടിലേക്ക് പോയില്ല. കോയമ്പത്തൂരിൽ തങ്ങി. സം​ഗീത അവരുടെ മകനൊപ്പം വന്നു. വളരെ ചെറിയ കുട്ടിയായിരുന്നു. ഇപ്പോൾ വലുതായി. ചെറുതെങ്കിലും വളരെ സ്വീറ്റായ ഓർമകൾ സം​ഗീതയ്ക്കൊപ്പം എനിക്കുണ്ട്. സച്ചിൻ, വേലായുധം എന്നീ രണ്ട് സിനിമകളിൽ വിജയ് സാറിനൊപ്പം വർക്ക് ചെയ്തത് നല്ല അനുഭവമായിരുന്നെന്നും ജെനീലിയ വ്യക്തമാക്കി.

സൂര്യയും ജ്യോതികയും തനിക്കിഷ്ടമുള്ള ദമ്പതികളാണെന്നും ജെനീലിയ പറയുന്നു. ജ്യോതികയെ എനിക്ക് നന്നായി അറിയാം. ഇടയ്ക്കിടെ ഇടപഴകാറുണ്ട്. വളരെ നല്ലയാളാണ്. സൂര്യയും ജ്യോതികയും നല്ല ദമ്പതികളാണ്. വളരെ പ്രോ​ഗ്രസീവാണ്. അവരെ ഒരുമിച്ച് കാണുന്നത് തനിക്ക് വളരെ ഇഷ്ടമാണ്. റിതേഷും ഞാനും അവരുടെ വേവ്ലെങ്തുമായി മാച്ച് ചെയ്യുന്നവരാണ്. വലിയ താരങ്ങളാണ് അവർ. പക്ഷെ വളരെ സിംപിളാണെന്നും ജെനീലിയ വ്യക്തമാക്കി.

Genelia Dsouza

തമിഴ് സിനിമയിൽ അഭിനയിക്കാൻ ഞാനും കാത്തിരിക്കുകയാണ്. ആവേശകരമായ പ്രൊജക്ട് വരുമെന്ന് കരുതുന്നു. ഈ വർഷമാണ് ഞാൻ ഒരുപാട് വർക്കുകൾ ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം വരെ വർക്കുകൾ അധികം ചെയ്യുന്നില്ലായിരുന്നു. കുട്ടികളും സിനിമാ പ്രൊഡക്ഷനും മറ്റുമായി തിരക്കിലായിരുന്നു. എന്നാൽ ഈ വർഷം മുതൽ വർക്കുകൾ ചെയ്യാൻ തയ്യാറാണെന്ന് ജെനീലിയ പറയുന്നു.

റിതേഷ് ദേശ്മുഖാണ് ജെനീലീയയുടെ ഭർത്താവ്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. 2003 ൽ തുജെ മേരി കസം എന്ന സിനിമയ്ക്കിടെയാണ് ഇവർ അടുത്തത്. 2012 ലാണ് താര വിവാഹം ന‌ടന്നത്. രണ്ട് മതസ്ഥരാണ് ഇരുവരും. ആദ്യം റിതേഷിന്റെ പിതാവ് ബന്ധത്തെ എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു. വിവാഹ ശേഷം നീണ്ട ഇടവേളയിലേക്ക് ജെനീലിയ കടന്നു. ഇതിനിടെ രണ്ട് ആൺമക്കൾ പിറന്നു.

ജെനീലിയ 2022 ൽ മിസ്റ്റർ മമ്മി എന്ന സിനിമയിലൂടെയാണ് ജെനീലിയ തിരിച്ചെത്തുന്നത്. ഭർത്താവ് റിതേഷ് ദേശ്മുഖായിരുന്നു നായകൻ. പിന്നീട് വേദ് എന്ന മറാത്തി സിനിമയിലും പ്രധാന വേഷം ചെയ്തു. റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത ചിത്രത്തിൽ റിതേഷ് തന്നെ നായകനായെത്തി.. വേദ് പ്രേക്ഷക പ്രീതി നേടി. തിരിച്ച് വരവിൽ തെന്നിന്ത്യൻ സിനിമകൾ ഇതുവരെ ജെനീലീയ ചെയ്തിട്ടില്ല.

More from Filmibeat

Read more about: genelia vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X