»   » ഏട്ടന്റെ ആഗ്രഹത്തിന് അനിയന്‍ എതിര് നില്‍ക്കുമോ ? മമ്മൂട്ടിക്ക് വേണ്ടി റിലീസ് മാറ്റി വെച്ച് ദിലീപ്

ഏട്ടന്റെ ആഗ്രഹത്തിന് അനിയന്‍ എതിര് നില്‍ക്കുമോ ? മമ്മൂട്ടിക്ക് വേണ്ടി റിലീസ് മാറ്റി വെച്ച് ദിലീപ്

Posted By: നിതാര
Subscribe to Filmibeat Malayalam

ദിലീപിന്റെ പുതിയ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരം റിലീസ് തീയതി രണ്ടു ദിവസം മാറ്റിയാണ് നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ അറിയിച്ചതില്‍ നിന്നും വ്യത്യസ്തമായി രണ്ടു ദിവസം കഴിഞ്ഞേ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയുള്ളൂ. ഇത് സാധാരണ പോലെ മാറ്റി വെച്ചതല്ല. പിന്നില്‍ വലിയൊരു കഥയുണ്ട്. മെഗാസ്റ്റാര്‍ ചിത്രമായ ദി ഗ്രേറ്റ് ഫാദറും അതേ ദിവസമായിരുന്നു റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ മമ്മൂട്ടി ആരാധകര്‍ കാത്തിരിപ്പിലായിരുന്നു.

ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് അവര്‍ സ്വീകരിക്കുന്നതും. പരമാവധി തിയേറ്ററുകളില്‍ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹത്തിലായിരുന്നു മമ്മൂട്ടി ഇതിന് വിഘാതമായി ദിലീപ് ചിത്രം എത്തുമെന്നറിഞ്ഞപ്പോള്‍ നിര്‍മ്മാതാവാണ് റിലീസ് മാറ്റുമോയെന്നാവശ്യപ്പെട്ട് ജനപ്രിയ താരത്തെ സമീപിച്ചത്.

റിലീസിങ്ങിനു മുന്‍പ് ജ്യോത്സന്റെ നിര്‍ദേശം തേടുന്ന പതിവ് ദിലീപിനുണ്ട്. എന്നാല്‍ മാര്‍ച്ച് 31 ലെ റിലീസ് മാറ്റിയതിനു പിന്നില്‍ ഇത് മാത്രമല്ല. ജേഷ്ഠ്യ സഹോദരനായി കാണുന്ന മമ്മൂട്ടിയുടെ ആഗ്രഹത്തിന് താന്‍ എതിരു നില്‍ക്കില്ലെന്ന് ദിലീപും തീരുമാനിക്കുകയായിരുന്നു.

മമ്മൂട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത് ദിലീപ്

റിലീസിങ്ങിനു മുന്‍പ് തന്നെ വന്‍ഹൈപ്പ് നേടിയ ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ബോക്‌സോഫീസില്‍ നൂറുകോടി പ്രവചിച്ച ചിത്രത്തിന് പരമാവധി തിയേറ്ററുകള്‍ ലഭിക്കണമെന്ന ആഗ്രത്തിലായിരുന്നു മമ്മൂട്ടി.

ഒരുമിച്ച് റിലീസ് ചെയ്താല്‍ ഇത് നടക്കില്ല

റിലീസിങ്ങ് ദിനത്തില്‍ പരമാവധി തിയേറ്ററെന്ന മമ്മൂട്ടിയുടെ മോഹത്തെക്കുറിച്ച് ഓഗസ്റ്റ് സിനിമാസിന്റെ സാരഥി കൂടിയായ ഷാജി നടേശനാണ് ദിലീപിനോട് സംസാരിച്ചത്. ഇത് കേട്ടതോടെയാണ് താരം തന്റെ റിലീസിങ്ങ് രണ്ടു ദിവസത്തേക്ക് നീട്ടിയത്.

ഇക്കയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചു

മമ്മൂട്ടിയെ സ്വന്തം സഹോദരനെപ്പോലെ സ്‌നേഹിക്കുന്നയാളാണ് ദിലീപ്. ഏട്ടനു വേണ്ടി വിട്ടു കൊടുക്കുന്ന അനിയന്‍ സന്തോഷത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

വിവാഹത്തില്‍ പിന്തുണച്ചു

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മെഗാസ്റ്റാര്‍ കൂടെയുണ്ടായിരുന്നു. വിവാഹ ശേഷം ഇരുവര്‍ക്കും ആദ്യ വിരുന്ന് നല്‍കിയതും ഇക്കയാണ്. പൊതുവെ സഹോദര സ്‌നേഹം കാത്തു സൂക്ഷിക്കുന്നുണ്ട് ഇരുവരും .

സോഷ്യല്‍ മീഡിയ പ്രചരണം

മമ്മൂട്ടിയുടെ ആരാധകന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പില്‍ ഇക്കാര്യം വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കേട്ടപ്പോഴേ സമ്മതിച്ചു

റിലീസിങ്ങ് ദിനത്തില്‍ പരമാവധി തിയേറ്റര്‍ നേടാനുള്ള മമ്മൂട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍ തന്നെ ദിലീപ് സമ്മതിക്കുകയായിരുന്നു. മാര്‍ച്ച് 31 തനിക്കും നല്ല ദിവസമല്ലെന്നും അതു കൊണ്ടു തന്നെ പൂരം അന്ന് റിലീസ് ചെയ്യില്ലെന്നും ഉറപ്പ് നല്‍കിയെന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പോസ്റ്റ് വായിക്കാം

English summary
Here is the reason behind Georgettans pooram release postpone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam