മോഹന്‍ലാലിനും സുരേഷ് ഗോപിക്കും കഴിയാത്തത് നേടിയെടുക്കാന്‍ പ്രണവും ഗോകുലും??? കാണൂ!
Recommended Video

മോഹന്‍ലാലും സുരേഷ് ഗോപിയും ഒരുമിച്ചെത്തിയപ്പോഴൊക്കെ ആരാധകര്‍ അതേറ്റുപിടിച്ചിട്ടുണ്ട്. അതിഥിയായും സന്തത സഹചാരിയായും വില്ലനായുമൊക്കെ ഇവരെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത തലമുറ സിനിമയില്‍ തുടക്കം കുറിച്ചപ്പോഴും അത്തരത്തിലൊരു കൂടിച്ചേരല്‍ സംഭവിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയാണ് അത് സംഭവിക്കുന്നത്. ചിത്രത്തില്‍ ഗോകുല്‍ സുരേഷ് അഭിനയിച്ചെക്കുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി താരമെത്തുന്നുവെന്ന സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്. കാമിയോ അപ്പിയറന്‍സുമായാണ് ഗോകുല്‍ എത്തുന്നത്. സര്‍ഫര്‍ പരിശീലകനായാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്.
പ്രണവിന്റെ ആദ്യ സിനിമയായ ആദിയുടെ ലൊക്കേഷനിലേക്ക് ഗോകുല്‍ എത്തിയിരുന്നു. മാതാപിതാക്കള്‍ മാത്രമല്ല താരപുത്രന്‍മാര്‍ തമ്മിലും അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. പ്രണവിനൊപ്പമുള്ള ഗോകുലിന്റെ ഫോട്ടോ പുറത്തുവന്നതോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഗോകുലുണ്ടോയെന്ന സംശയം ഉന്നയിച്ച് ആരാധകരെത്തിയത്. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം കണ്ടെത്തി മുന്നേറുകയാണ് ഇരുവരും. ഇവരുടെ കൂടിച്ചേരലിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സയ ഡേവിഡാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. പ്രണവിന്റെ താരമൂല്യമല്ല മറിച്ച് കഥാപാത്രത്തിന് അനുയോജ്യമായ ശാരീരീക ഘടനയായതിനാലാണ് നായകനായി തീരുമാനിച്ചതെന്നായിരുന്നു അരുണ്‍ ഗോപി വ്യക്തമാക്കിയത്. ആദിക്ക് ശേഷമുള്ള അടുത്ത സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications