മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയും പോലെ പ്രണവും ഗോകുലും! ഒടുവില്‍ അത് സംഭവിക്കുന്നു?കാണൂ!
Recommended Video

താരങ്ങള്‍ക്ക് പിന്നാലെ സിനിമയിലേക്കെത്തുന്നവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെ അടുത്ത തലമുറയും സിനിമയിലേക്കെത്തിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഗോകുല്‍ സുരേഷുമൊക്കെ അടുത്ത സൗഹൃദത്തിലാണ്. പരസ്പരം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. എന്നാണ് ഇവരൊക്കെ ഒരുമിച്ച് ഒരു സിനിമയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ആ സമാഗമം നടക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.
നേരത്തെ പാര്‍ക്കൗര്‍ പരിശീലനത്തിലൂടെയാണ് പ്രണവ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. എന്നാല്‍ ഇത്തവണ സര്‍ഫറിലൂടെയാണ് പ്രണവ് ഞെട്ടിക്കാന്‍ പോവുന്നത്. ബാലിയില്‍ പോയാണ് താരപുത്രന്‍ സര്‍ഫര്‍ അഭ്യസിച്ചത്. സാഹസികതയെ ഒരുപാട് ഇഷ്ടപ്പെടുന്ന പ്രണവ് തന്റെ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണമെന്ന കാര്യത്തിലും നിര്‍ബന്ധം പിടിക്കാറുണ്ട്. ആദിയുടെ റിലീസിന് ശേഷം സിനിമയില്‍ തുടരുന്ന കാര്യം തീരുമാനിക്കാനെന്നായിരുന്നു താരം പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അരുണ്‍ ഗോപിയായിരുന്നു പ്രണവിന്റെ അടുത്ത സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിനായി മോഹന്‍ലാലും സുരേഷ് ഗോപിയും ഒരുമിച്ചിരുന്നു. ആ സിനിമയുമായി പേരില്‍ മാത്രം സാമ്യമുള്ള ചിത്രത്തിലൂടെ താരപുത്ര സമാഗമം നടക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകം.


Click it and Unblock the Notifications











