അബ്രഹാമിനു പിന്നാലെ പുതിയ ചിത്രവുമായി ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സ്! ഇത്തവണയും നായകനായി മമ്മൂക്ക?

By Midhun

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള ബാനറാണ് ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ്. മമ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഈ ബാനറാണ്. ടിഎല്‍ ജോര്‍ജ്ജ്,ജോബി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് മമ്മൂക്കയുടെ പുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഈദ് റിലീസായി പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മമ്മൂക്കയുടെ അടുത്ത മെഗാഹിറ്റാകാന്‍ പോകുന്ന ചിത്രമാണ് ഇതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. അബ്രഹാമിന്റെ സന്തതികളുടെ വിജയത്തിനിടെ തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്.

abrahaminte santhathikal

ഉടായിപ്പ് ഉസ്മാന് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രമോദ് പപ്പനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അബ്രഹാമിന്റെ സന്തതികളുടെ തിയ്യേറ്റര്‍ ലിസ്റ്റിനൊപ്പമായിരുന്നു ചിത്രത്തിന്റ പേര് പുറത്തുവിട്ടിരുന്നത്. മമ്മൂട്ടി തന്നെ ചിത്രത്തില്‍ നായകന്‍ ആവുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. മമ്മൂട്ടി ചിത്രങ്ങളായ തസ്‌ക്കരവീരന്‍,വജ്രം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് പ്രമോദ് പപ്പന്‍.

abrahaminte santhathikal,

അതേസമയം അബ്രഹാമിന്റെ സന്തതികള്‍ മലയാളത്തിലെ അടുത്ത നൂറ് കോടി ചിത്രമായി മാറുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വരുന്നത്. ചിത്രത്തില്‍ ഡെറിക്ക് എബ്രഹാം എന്ന പോലീസ് ഓഫീസറായാണ് മമ്മൂക്കയെത്തുന്നത്. കനിഹ നായികയായി എത്തുന്ന ചിത്രത്തില്‍ യുവതാരം ആന്‍സണ്‍ പോളും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രമൊരുക്കിയ ഹനീഫ് അദേനിയാണ് അബ്രഹാമിന്റ സന്തതികളുടെ തിരക്കഥയെഴുതിയിരിക്കുന്നത്. നിരവധി സിനിമകളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X