twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത് താനല്ലയോ ഇത്, സ്വന്തം ഗാനം തന്നെ കോപ്പിയടിച്ച് ഗോപി സുന്ദര്‍!!! സിഐഎ ഗാനവും കോപ്പി?

    ടൂ കണ്‍ട്രീസിലെ ടൈറ്റില്‍ ഗാനം മോഷ്ടിച്ചാണ് സിഐഎയിലെ വാനം തിള തിളയ്ക്കണ് എന്ന ഗാനം ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നത്.

    By Karthi
    |

    ട്രോളര്‍മാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. കോപ്പി സുന്ദര്‍ എന്ന് ട്രോളര്‍മാര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ഗോപി സുന്ദര്‍ സംഗീതം നല്‍കുന്ന ഓരോ സിനിമ ഇറങ്ങുമ്പോഴും ട്രോളര്‍മാര്‍ക്ക് ചാകരയാണ്.

    ഏറ്റവും ഒടുവില്‍ ട്രോളര്‍മാര്‍ ആഘോഷമാക്കിയത് ജയറാം നായകനായി എത്തുന്ന സത്യയിലെ ഗാനം ആയിരുന്നു. ഇപ്പോഴിതാ അമല്‍ നീരദിന്റെ ദുല്‍ഖര്‍ ചിത്രം സിഐഎയുടെ ഗാനവും കോപ്പിയാണെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍ അതും ഗോപി സുന്ദറിന്റെ തന്നെ ഗാനം.

    സിഐഎ ഗാനം

    പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് സിഐഎ. മെയ് അഞ്ചിന് തിയറ്ററിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഗാനങ്ങള്‍ ശ്രദ്ധിക്കുപ്പെടുകയും ചെയ്തു.

    വാനം തിള തിളയ്ക്കണ്

    വാനം തിള തിളയ്ക്കണ് എന്ന് തുടങ്ങുന്ന ഗാനം കോപ്പിയടിച്ചതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പൊതുവെ ഗോപി സുന്ദര്‍ ഗാനങ്ങളെല്ലാം കോപ്പിയടിയാണെന്ന് ആരോപണമുണ്ടെങ്കിലും ഇതുവരെ സ്വന്തം ഗാനങ്ങളെ അതില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുകയാണ്.

    ടൂ കണ്‍ട്രീസ്

    റാഫിയുടെ തിരക്കഥയില്‍ ഷാഫി സം വിധാനം ചെയ്ത ദിലീപ് ചിത്രം ടൂ കണ്‍ട്രീസിലെ ടൈറ്റിംല്‍ സോംഗിന്റെ അതേ ഈണത്തിലാണ് വാനം തിള തിളയ്ക്കണ് എന്ന ഗാനവും ഒരുക്കിയിരിക്കുന്നത്. കാര്യമായ മാറ്റങ്ങളൊന്നും (വരികളല്ലാതെ) വരുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

    ടൂ കണ്‍ട്രീസും കോപ്പി

    ടൂ കണ്‍ട്രീസിലെ ടൈറ്റില്‍ ഗാനം ഗോപി സുന്ദര്‍ പകര്‍ത്തി എന്നതിനെ എതിര്‍ക്കുന്നവരും ഉണ്ട്. കാരണം ടൂ കണ്‍ട്രീസിലെ ഗാനം ഡെസ്പാരഡോ എന്ന ചിത്രത്തില്‍ നിന്നും പകര്‍ത്തിയതാണെന്നാണ് പറയുന്നത്. മൂന്ന് ഗാനങ്ങളും പോസ്റ്റ് ചെയ്താണ് ഇവര്‍ ഇതിനെ സമര്‍ഥിക്കുന്നത്.

    ഇതാദ്യമല്ല

    കോപ്പിയടി ആരോപണം ഗോപി സുന്ദറിനെ സംബന്ധിച്ച് ആദ്യമല്ല. അതുപോലെ സ്വന്തം ഗാനം വീണ്ടും ആവര്‍ത്തിക്കുന്നതും ഗോപി സുന്ദറിന് പുതിയ കാര്യമല്ല. പുലിമുരുകനിലെ ഗാനം അച്ചായന്‍സില്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

    ഇതൊക്കെ എന്ത്?

    കോപ്പിയടി ആരോപണം എത്ര നേരിട്ടാലും അതുലൊന്നും ഗോപി സുന്ദര്‍ കുലുങ്ങാറില്ല. എന്തൊക്കെ ആരോപണമുയര്‍ന്നാലും ഗോപി സുന്ദര്‍ കുലുങ്ങാറില്ല എന്ന് മാത്രമല്ല ഈണം പകര്‍ത്തിയ കാര്യം സമ്മതിച്ച് മറ്റുള്ളവരില്‍ വ്യത്യസ്തനാകാറുണ്ട് അദ്ദേഹം.

    വേറെ പാട്ടുകളൊന്നും ഇല്ലേ

    വിവിധ ഭാഷകളിലെ നല്ല പാട്ടുകളൊക്കെ മലയാളിക്കും ആസ്വദിക്കാനാകും വിധം മലയാളത്തിലേക്ക് എത്തിക്കണമെന്നുള്ളത് ഉത്തരവാദിത്തപ്പെട്ട സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഗോപി സുന്ദറിന്റെ വാശിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മറ്റ് ഗാനങ്ങളൊന്നും കിട്ടാത്തതിനാലാണോ സ്വന്തം ഗാനം തന്നെ ചുരുണ്ടുന്നത് എന്ന സംശയവും സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കുണ്ട്.

    സിഐഎ ഗാനം...

    ടൂ കൺട്രീസിലെ ഗാനം...

    ഇവയുടെയെല്ലാം യഥാർത്ഥ ഗാനം...

    English summary
    Social media raised allegation against Gopi Sundar that he copy his song from Two Countries for Amal Neerad movie CIA. The song he used Two Countries is copied from the album Desperado.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X