For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോട്ടോ കണ്ടിട്ട് അച്ഛനെയും മകളെയും പോലെ, താരങ്ങൾക്കെതിരെ വീണ്ടും വിമർശനം

  |

  റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ ​ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിലൂടെ തൻ്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം പ്രേക്ഷകർക്ക് മുന്നിലെത്താറുമുണ്ട്. സഹോദരിയുമായും മകളുമായും ഉള്ള നിമിഷങ്ങൾ അവരുടെ ബാൻഡിനെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അടുത്തിടെ ​ഗോപി സുന്ദറുമായുള്ള ചിത്രം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി വിമർശനങ്ങളാണ് ഇരുരും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ടത്.

  Amrutha Gopi

  അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ത്നനെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കൂടുതലും പോസ്റ്റുകളിൽ മോശം കമൻ്റുകളുമായി എത്തുന്നത് സദാചാരവാദികളായി ചമഞ്ഞ് നടക്കുന്നവരാണ്. ഇപ്പോൾ ഇൻ്സ്റ്റ്​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് കമൻ്റാണ് അച്ഛനെയും മകളെയും പോലെയുണ്ടെന്ന്. കൂടാതെ മറ്റൊരു അക്കൗണ്ടിലൂടെ മകളില്ലേ കൂടെയെന്നും ചോദിക്കുന്നുണ്ട്.

  നെ​ഗറ്റീവ് കമൻ്റ്സിനെയെല്ലാം പോസിറ്റീവായി കണ്ട് സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ് ഇരുവരും. നമ്മളെ തെറ്റിദ്ധരിച്ച് തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ നമ്മൾ എന്തിനാണ് സ്വയം പ്രതിരോധിക്കുന്നത്? അതിനെക്കുറിച്ച് പറയണ്ട, അവരവർക്കിഷ്ടമുള്ളത് പോലെ ആളുകളെ നമ്മളെ വിധിക്കാൻ വിടുന്നത് രസമാണെന്ന് ഒരു ചിത്രത്തിൽ അമൃത കുറിച്ചു.

  ഗായിക അഭയ ഹിരൺമയിയുമായുള്ള റിലേഷൻഷിപ്പ് അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലാകുന്നത്. ഇതൊക്കെ പറഞ്ഞായിരുന്നു സദാചാരവാദികൾ താരങ്ങൾക്കെതിരെ അക്രമം നടത്തിയത്. എന്നാൽ ഈ വിമർശനങ്ങളോട് ഒന്നും തന്നെ പ്രതികരിക്കാൻ അമൃതയും ഗോപിയും കൂട്ടാക്കിയിരുന്നില്ല.

  Amrutha Gopi

  അമൃതയും ​ഗോപി സുന്ദറും പ്രതികരിക്കുന്നത് വ്യത്യസ്തങ്ങളായ അവരുടെ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ്. സദാചാര വാദികളെ വാ അടപ്പിക്കാൻ നിന്നാൽ അതിനെ സമയം കാണുള്ളൂ എന്ന് അവർക്കറിയാമെന്നുള്ളത് കൊണ്ട് അവരുടെ സമയം അതിനായി കളയുന്നില്ല.

  സാദാചാരവാദികളെ ട്രോളാനും ഗോപി സുന്ദറും അമൃതയും മറന്നില്ല. മറ്റുള്ളവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുന്ന സോഷ്യൽ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങൾക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നുവെന്നായിരുന്നു പരിഹാസം.

  ആഴ്ചകൾക്ക് മുമ്പായിരുന്നു ഗോപി സുന്ദർ അമൃത സുരേഷുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അതിനു ചുവടെ 'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്ന് കുറിയ്ക്കുകയും ചെയ്തിരുന്നു.

  മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അമൃത. ഷോയിൽ വിജയിച്ചില്ലെങ്കിലും സംഗീത ലോകത്തിന്റെ ശ്രദ്ധ നേടാൻ അമൃതയ്ക്ക് സാധിച്ചു. പിന്നാലെ താരം പിന്നണി ഗാനരംഗത്തേക്ക് എത്തി. 2010ലാണ് നടൻ ബാല അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇരുവരും പിരിയുകയായിരുന്നു. 2015 മുതൽ പിരിഞ്ഞു താമസിച്ച ഇരുവരും 2019-ൽ നിയമപരമായി വേർപിരിഞ്ഞു.

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് ഇരുവരുടെയും മകൾ. അമൃത സുരേഷിനൊപ്പമാണ് മകളുടെ താമസം. അമൃതയും സഹോദരി അഭിരാമിയും ബിഗ് ബോസ് സീസൺ 2 വലെത്തിയിരുന്നു.

  Read more about: gopi sunder
  English summary
  gopi sundar shared a photo with amritha on social media goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X