അസിന്‍ തുറന്ന യുദ്ധത്തിന്‌

By Nisha Bose

സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ സിനിമയിലെത്തിയ അസിന്‍ തോട്ടുങ്കല്‍ ഇന്ന് ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളാണ്. തെന്നിന്ത്യയില്‍ നല്ല കുട്ടി ഇമേജുള്ള അസിനെ പറ്റി ബി ടൗണില്‍ നിന്ന് മറ്റു ചിലതാണ് കേള്‍ക്കുന്നത്‌

ഗോസിപ്പുകാരെ അവരുടെ പാട്ടിന് വിടുക എന്നതായിരുന്നു ആദ്യമൊക്കെ അസിന്റെ രീതി. ബോളിവുഡിലെത്തിയ കാലം മുതല്‍ക്കെ പരദൂഷണക്കാരുടെ നോട്ടപ്പുള്ളിയാണ് മലയാളിയായ അസിന്‍ തോട്ടുങ്കല്‍.

അസിന്‍ തുറന്ന യുദ്ധത്തിന്‌

ബോളിവുഡിലെത്തിയ കാലം മുതല്‍ക്കെ പരദൂഷണക്കാരുടെ നോട്ടപ്പുള്ളിയാണ് മലയാളിയായ അസിന്‍ തോട്ടുങ്കല്‍. ഗോസിപ്പുകാരെ അവരുടെ പാട്ടിന് വിടുക എന്നതായിരുന്നു ആദ്യമൊക്കെ അസിന്റെ രീതി.

അസിന്‍ തുറന്ന യുദ്ധത്തിന്‌

ഗജിനിയ്ക്ക് പിന്നാലെ അമീര്‍ ഖാനെയും അസിനെയും ചുറ്റിപ്പറ്റിയാണ് ആദ്യം ഗോസിപ്പുകള്‍ പുറത്തുവന്നത്. ഒരു പടം ഹിറ്റാവുമ്പോള്‍ അതിലെ നായകനേയും തന്നേയും പറ്റി ഗോസിപ്പിറക്കുന്നവരോട് എന്തു മറുപടി പറയാന്‍? അസിന്റെ ചിന്ത ഇങ്ങനെയായിരുന്നു.

അസിന്‍ തുറന്ന യുദ്ധത്തിന്‌

സല്‍മാന്‍ ഖാനൊപ്പം ലണ്ടന്‍ ഡ്രീംസ്, റെഡി എന്നീ സിനിമകളില്‍ അഭിനയിച്ചതോടെ അസിന്റെ പുതിയ ഗോസിപ്പ് നായകനായി സല്‍മാന്‍ അവരോധിയ്ക്കപ്പെട്ടു. ഒടുക്കം സല്‍മാന് ഒപ്പമാണ് അസിന്‍ താമസിയ്ക്കുന്നതെന്ന് വരെ പാപ്പരാസികള്‍ പറഞ്ഞുണ്ടാക്കി.

അസിന്‍ തുറന്ന യുദ്ധത്തിന്‌

ആദ്യകാലത്തൊക്കെ ഗോസിപ്പുകളെയെല്ലാ താമശയായാണ് അസിന്‍ കണ്ടിരുന്നത്. ഇതെല്ലാം ഈ പ്രൊഫഷന്റെ ഭാഗമാണെന്നും അസിന്‍ പലപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാനൊപ്പമാണ് തന്റെ താമസമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയതോടെ അസിനും അവരുടെ കുടുംവും അസ്വസ്ഥരാകാന്‍ തുടങ്ങിയത്രേ.

അസിന്‍ തുറന്ന യുദ്ധത്തിന്‌

തെന്നിന്ത്യയില്‍ അഭിനയിക്കുമ്പോള്‍ തന്നെ പറ്റി ഒരു ഗോസിപ്പും കേട്ടിരുന്നില്ലെന്നും ബി ടൗണിലെത്തിയതില്‍ പിന്നെ ചിലര്‍ തന്നെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണെന്നും അസിന്‍ വിലപിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്‍മാറാന്‍ പാപ്പരാസികള്‍ ഒരുക്കമായിരുന്നില്ല.

അസിന്‍ തുറന്ന യുദ്ധത്തിന്‌

ഇപ്പോള്‍ ബോളിവുഡിലെ പരദൂഷണക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നടിയും അവരുടെ കുടുംബവും. മേലില്‍ ഇത്തരം നുണകള്‍ പടച്ചുവിട്ടാല്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കാനാണ് അസിന്റെ തീരുമാനം. ഇനിയെങ്കിലും നുണക്കഥകള്‍ക്ക് അറുതിയുണ്ടാവുമെന്നാണ് നടി കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X