»   » ഭാവനയുടെ വിവാഹം ഈ വര്‍ഷവും ഉണ്ടാവില്ല, കാരണം നടിയുടെ തിരക്കോ.. അതോ..?

ഭാവനയുടെ വിവാഹം ഈ വര്‍ഷവും ഉണ്ടാവില്ല, കാരണം നടിയുടെ തിരക്കോ.. അതോ..?

Written By:
Subscribe to Filmibeat Malayalam

ഏറെ നാളത്തെ പ്രണയ ഗോസിപ്പുകള്‍ക്ക് ശേഷമാണ് താനൊരാളുമായി പ്രണയത്തിലാണെന്ന സത്യം ഭാവന അംഗീകരിച്ചത്. അതാരാണെന്നറിയാന്‍ ആരാധകര്‍ക്ക് വീണ്ടും കുറേക്കാലം കാത്തിരിയ്‌ക്കേണ്ടി വന്നു.

വിക്രം അങ്ങനെ അമ്മായിയച്ഛനായി, സൂപ്പര്‍താരത്തിന്റെ മകളുടെ കല്യാണ ഫോട്ടോ കാണൂ

ഒടുവില്‍ ഒരു ദിവസം ഭാവന തന്നെ തുറന്ന് പറഞ്ഞു, കന്നട സിനിമ നിര്‍മാതാവ് നവീനുമായി നാല് വര്‍ഷത്തിലേറെയായി താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നും. എന്നാല്‍ ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞിട്ടും വിവാഹം നീണ്ടു നീണ്ടു പോവുകയാണ്.

നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിലെ നായിക ചുവന്ന തെരുവില്‍, വാര്‍ത്തയറിഞ്ഞവര്‍ ഞെട്ടി!!

രഹസ്യമായി നിശ്ചയം

വളരെ രഹസ്യമായിട്ടാണ് ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവീട്ടുകാര്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. വിവാഹം എല്ലാരെയും അറിയിച്ച് നടത്തുമെന്നും തിയ്യതി തീരുമാനിച്ചിട്ടില്ല എന്നും ഭാവന അറിയിച്ചു.

നീണ്ടു നീണ്ടു പോവുന്നു

എന്നാല്‍ നിശ്ചയം കഴിഞ്ഞ് ആറേഴ് മാസം ആയിട്ടും വിവാഹത്തിയ്യതിയെ കുറിച്ച് മാത്രം അന്തിമ തീരുമാനം പുറത്ത് വന്നിട്ടില്ല. ഈ വര്‍ഷവും വിവാഹം ഉണ്ടാവില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഭാവനയ്ക്ക് തിരക്കോട് തിരക്ക്

ഒക്ടോബറില്‍ കല്യാണം നടത്താനായിരുന്നുവത്രെ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണെന്നും പ്രമുഖ കന്നട സിനിമാ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരക്കാണോ കാരണം

അതേ സമയം ഭാവനയുടെ തിരക്ക് കാരണമല്ല, മറ്റ് പല കാരണങ്ങള്‍ കൊണ്ടുമാണ് വിവാഹം നീട്ടി വയ്ക്കുന്നത് എന്ന് ചിത്രമാല പറയുന്നു. ചിത്രമാലയുടെ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..

English summary
Report that Actress Bhavana’s Wedding Called Off?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam