കൊച്ചു പെൺകുട്ടിയുടെ തോളിലേക്ക് ചാഞ്ഞ് ഗോവിന്ദ; വീഡിയോ വൈറലായതോടെ ട്രോൾ മഴ

By Desk

പ്രശസ്ത ബോളിവുഡ് താരം ഗോവിന്ദ, ഇന്ന് വിവാദങ്ങളുടെ നടുവിലാണ്. ഭാര്യ സുനിത അഹൂജയുമായുള്ള വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പുകളും, തന്റെ വിവാദ പരാമർശങ്ങളും കൊണ്ട് ഹീറോ നമ്പർ 1 നായകൻ എന്നും വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്ന ഗോവിന്ദയുടെ സിനിമാ കരിയർ ഇന്ന് ഏതാണ്ട് അവസാനിച്ചുവെന്ന് തന്നെ പറയേണ്ടി വരും. എന്നാൽ ഇതിനിടെ, തന്റെ വിചിത്ര പെരുമാറ്റങ്ങളും, സ്ത്രീകളോടുള്ള മോശം സമീപനവും കൊണ്ട് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് സീനിയർ നടൻ നേരിടുന്നത്.

പെൺകുട്ടിയുടെ തോളിലേക്ക് ചാഞ്ഞ് ഗോവിന്ദ; വിമർശവുമായി സോഷ്യൽ മീഡിയ

അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയാണ് ഇപ്പൊൾ ഗോവിന്ദയെ വീണ്ടും വിവാദങ്ങളുടെ നിഴലിൽ നിർത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പുതിയ വീഡിയോകളിലും ചിത്രങ്ങളിലും മീശ വളർത്തി പുതിയ ലുക്കിലാണ് കൂലി നമ്പർ 1 നായകൻ പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ, പുറത്തു വന്ന മറ്റൊരു വിഡിയോയിൽ, വിമാന യാത്രക്കിടയിൽ വച്ച് ഒരു കൊച്ചു പെൺകുട്ടിയുടെ തോളിൽ തല ചായ്ച്ചിരിക്കുന്ന ഗോവിന്ദയുടെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Govinda then and now
Photo Credit: Oneindia / Filmibeat

ഇത് യഥാർത്ഥത്തിൽ നടൻ തന്നെയാണോ, അദ്ദേഹത്തിൻ്റെ അപരനാണോ, അതോ എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണോ എന്നത് വ്യക്തതമല്ല. എന്നാൽ, ഗോവിന്ദയുടെ ഏറ്റവും പുതിയ മീശയുള്ള ലുക്ക് തന്നെയാണ് വിഡിയോയിൽ കാണുന്ന വ്യക്തിക്ക് ഉള്ളത് എന്നത് കൊണ്ട് തന്നെ, അത് പ്രശസ്ത താരം തന്നെയാണെന്ന് സോഷ്യൽ മീഡിയ പ്രേക്ഷകർ ഉറപ്പിച്ചിരിക്കുകയാണ്. "ക്രീപ് നമ്പർ 1" എന്ന് ഒരു പ്രേക്ഷകന് കുറിച്ചപ്പോൾ, മറ്റൊരാൾ "ഇത്തവണ നിങ്ങൾ അതിരുകടന്നു" എന്ന് പ്രതികരിച്ചു. "അദ്ദേഹം സ്വന്തം കരിയർ എങ്ങനെ നശിപ്പിക്കുന്നു എന്ന് ഭാര്യ സുനിത പറയുന്നത് സത്യമാണ്," എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇതിനിടെ ചിലർ, വിഡിയോയിൽ കാണുന്ന പെൺകുട്ടിയ്ക്ക്, പ്രശസ്ത നടി രവീണ തണ്ടന്റെ മകൾ റാഷയുമായി സാമ്യം ഉണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ്.

Govinda in a flight
byu/DyausPater inBollyBlindsNGossip

ഗോവിന്ദയുടെ ദാമ്പത്യം തകർച്ചയിൽ

ഗോവിന്ദയുയുടെയും ഭാര്യ സുനിത അഹൂജയുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. സുനിത 'അഹൂജ' എന്ന ഗോവിന്ദയുടെ കുടുംബപ്പേര് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കിയതോടെ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ, വിവാഹമോചന വാർത്തകൾ അവർ നിഷേധിക്കുകയും, പേര് മാറ്റിയത് ജ്യോതിഷിയുടെ നിർദ്ദേശപ്രകാരമാണെന്ന് പറയുകയും ചെയ്തു. എന്നാൽ, ഗോവിന്ദയുമായുള്ള വിവാഹ ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് അവർ അടുത്തിടെ സൂചന നൽകിയിരുന്നു.

Govinda and Sunita Ahuja
Photo Credit: Filmibeat

ഒരു സിനിമ നടനായ ഗോവിന്ദയെ താൻ വിവാഹം കഴിക്കുന്നതിനോട് തന്റെ അച്ഛന് ഒരിക്കലും താല്പര്യമില്ലായിരുന്നുവെന്നും, എന്നാൽ നടനോടുള്ള തൻ്റെ പ്രണയം യഥാർത്ഥമായിരുന്നുവെന്നും സുനിത വെളിപ്പെടുത്തി. "ഞാൻ ഗോവിന്ദയെ വിവാഹം കഴിക്കാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല. എൻ്റെ വിവാഹത്തിനു പോലും അച്ഛൻ വന്നില്ല. സിനിമാ ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു, ഞാൻ ഒരു ബിസിനസുകാരനെ വിവാഹം കഴിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. അദ്ദേഹം ഹോളണ്ടിൽ എനിക്കായി ഒരു പയ്യനെ തിരഞ്ഞെടുത്തിരുന്നു, പക്ഷേ എൻ്റെ പ്രണയം സത്യമായിരുന്നു. എനിക്ക് 15 വയസ്സുള്ളപ്പോഴാണ് ഞാൻ ഗോവിന്ദയുടെ കൈ പിടിച്ചത്. കൗമാര പ്രണയം അങ്ങനെയാണ്, അന്ന് ഞങ്ങൾ പരസ്പരം ഒരുപാട് സ്നേഹിച്ചിരുന്നു," ഡെക്കാൻ ടോക്ക്സ് വിത്ത് ആസിഫിന് നൽകിയ അഭിമുഖത്തിൽ സുനിത പറഞ്ഞു.

More from Filmibeat

Read more about: govinda bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X