»   » ഇതൊരു പ്രമുഖ നടിയാണ്, പറയാതെ ഈ നടി ആരാണെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയില്ല, ബെറ്റ് ??

ഇതൊരു പ്രമുഖ നടിയാണ്, പറയാതെ ഈ നടി ആരാണെന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയില്ല, ബെറ്റ് ??

Posted By: Rohini
Subscribe to Filmibeat Malayalam

ഒരുപാട് താരങ്ങളുടെ വ്യത്യസ്തമായ മേക്കോവര്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. ചിലരുടെ മോക്കോവര്‍ പലപ്പോഴും ആരാധകര്‍ക്ക് ഒരു പിടിയും നല്‍കാതിരുന്നിട്ടുണ്ട്. മായാമോഹിനിയ്ക്ക് വേണ്ടി ദിലീപ് പെണ്‍വേഷം കെട്ടിയപ്പോള്‍ മലയാളികള്‍ ഞെട്ടിത്തരിച്ചു.

എന്തൊരഴക്.. ഹ എന്തൊരു ഭംഗി.. എന്തൊരഴകാണീ പ്രയാഗ മാര്‍ട്ടിന്... കണ്ടു നോക്കൂ..

ഇവിടെയിതാ ഒരു നടിയുടെ ഫോട്ടോ കൊടുക്കുന്നു. ബെറ്റ് വയ്ക്കുന്നു, ഈ നടി ആരാണെന്ന് പറയാതെ ആരാധകര്‍ക്ക് കണ്ടുപിടിയ്ക്കാന്‍ കഴിയില്ല. ആരാണെന്നത് പോട്ടെ, ഇതൊരു സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാന്‍ പോലും ഈ താരത്തിന്റെ കടുത്ത ആരാധകന് പോലും പറയാന്‍ കഴിയില്ല...

vidya-balan

സസ്‌പെന്‍സ് പൊളിക്കുന്നു, നടി വിദ്യ ബാലനാണ് ഈ ചിത്രത്തില്‍ ഉള്ളത്. കുറച്ചു നാളായി ഇന്‍സ്റ്റഗ്രാം പേജിലൂടെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ് വിദ്യ. അങ്ങനെ പങ്കുവച്ച ഒരു ചിത്രമാണിത്. തന്റെ ഏറ്റവുമാദ്യത്തെ വേഷം എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം വിദ്യ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.

എല്ലാ സ്ത്രീകളെയും പോലെ എനിക്കും മുഖക്കുരുവും ആര്‍ത്തവവുമുണ്ട്, സൗന്ദര്യ രഹസ്യത്തെ കുറിച്ച് ശ്രിയ

ഏറ്റവും ആദ്യം ചെയ്ത വേഷത്തിന് വേണ്ടി ഇത്തരമൊരു മേക്കോവര്‍ നടത്തിയ വിദ്യ ഇന്ന് നടത്തുന്ന മേക്കോവര്‍ കണ്ട് ഞെട്ടേണ്ടതില്ലല്ലോ. കഹാനിയിലൂടെയും ഡേര്‍ട്ടി പിക്ചറിലൂടെയുമൊക്കെ വിദ്യ ആരാധകരെ ശരിയ്ക്കും ത്രസിപ്പിക്കുകയായിരുന്നല്ലോ..

My 1st role ever...in the only stage play ive ever done called Dhungpatpatadhundipokoruppopotorpo....👻.

A post shared by Vidya Balan (@balanvidya) on Jul 4, 2017 at 2:15am PDT

നവാഗതനായ സുരേഷ് തിവാനി സംവിധാനം ചെയ്യുന്ന തുംഹാരി സുലു എന്ന ചിത്രത്തിലാണ് വിദ്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ലാഹേ രഹോ മുന്ന ഭായിയ്ക്ക് ശേഷം വിദ്യ വീണ്ടും ആര്‍ജെ ആയി എത്തുന്ന ചിത്രമാണ് തുംഹാരി സുലു. ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും.

English summary
Vidya Balan looks unrecgonisable in throwback picture

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X