ഹനാനെതിരേ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ, ഒടുവില്‍ മലയാളി സത്യമറിഞ്ഞു

പ്രശസ്ത സംവിധായകന്റെ സംവിധായകന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ഒരു നാടകം മാത്രമായിരുന്നു അതെന്ന് സോഷ്യൽ മീഡിയയിൽ അക്ഷേപം ഉയർന്നിരുന്നു

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ഹനാൻയെന്ന പെൺകുട്ടിയെ കുറിച്ചായിരുന്നു. കോളേജിൽ പഠനത്തിനോടൊപ്പം കൊച്ചിയിലെ തിരക്കേറിയ നഗരത്തിൽ ഉപജീവന മാർഗത്തിനായി മീൻ വിൽപ്പന നടത്തിയ ഈ പെൺകുട്ടിയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമായിരുന്നു. എന്നാൽ കഥ മാറിമറിയാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു.

അതുവരെ അഭിനന്ദനം പ്രവാഹം കൊണ്ട് മൂടിയ പെൺകുട്ടിയക്ക് നേരെ വിമർശനത്തിന്റെ ശരങ്ങളായിരുന്നു. പ്രശസ്ത സംവിധായകന്റെ സംവിധായകന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ഒരു നാടകം മാത്രമായിരുന്നു അതെന്ന് സോഷ്യൽ മീഡിയയിൽ അക്ഷേപം ഉയർന്നിരുന്നു.

 ഹനാനെയെ  പിന്തുണച്ച്

ഹനാനെയെ പിന്തുണച്ച്

പെൺകുട്ടിയുടെ വാർത്ത പുറത്തു വന്നതിനു പിന്നാലെ പെൺക്കുട്ടിയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയായിരുന്നു. പെൺകുട്ടിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഹാഷ്ടാഗുകൾക്കൊപ്പം കുട്ടിയുടെ ചിത്രം ഒരോർത്തരം അവരുടെ ഫേസ്ബുക്ക് വാളിൽ പങ്കുവെച്ചിരുന്നു. ഒറ്റ നിമിഷം കൊണ്ട് മികച്ച ജനപിന്തുണയാണ് ഇവർക്ക് ലഭിച്ചത്.

 നിമിഷങ്ങൾ കൊണ്ട് മാറി

നിമിഷങ്ങൾ കൊണ്ട് മാറി

എന്നാൽ നിമിഷങ്ങൾ കെണ്ട് മാറി മറിയുകയായിരുന്നു. കുട്ടിയൊരു ഡബ്ബിങ് ആർട്ടിസ്റ്റാണെന്നും ഇവർക്ക് മലയാള സിനിമയിലെ മുതിർന്ന താരങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ വിഷയം കൈയിൽ നിന്ന് പോയി. പിന്നീട് സിനിമ കഥയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള കഥ പ്രചരിക്കുന്നതെന്നും പ്രമുഖ സിനിമ സംവിധായകന്റേയും പ്രമുഖ യുവ നടന്റേയും സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സീൻ ക്രിയേറ്റ് ചെയ്തതെന്നും സോഷ്യൽ‌ മീഡിയയിൽ വ്യാപക പ്രചരണം ഉണ്ടായി. ഇരു കൈകളും നീട്ടി സ്വീകരിച്ചവർ ഒറ്റനിമിഷം കൊണ്ട് തള്ളിപ്പറഞ്ഞു.

 ജൂനിയർ അർട്ടിസ്റ്റ്

ജൂനിയർ അർട്ടിസ്റ്റ്

ഉപജീവന മാർഗത്തിനായി സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നാടകങ്ങളിലും അഭിനയിച്ചിരുന്നു. കൂടാതെ കലഭാവൻ മണിയുടെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യയമായിരുന്നു ഈ പെൺകുട്ടി. ഇതൊക്കെയാണ് ഹനാനയ്ക്കെതിരെ സോഷ്യൽ മീഡിയ ഉയർത്തുന്ന വിമർശനങ്ങൾ. എന്നാൽ ഇതിന്റെ സത്യാവസ്ഥ പെൺകുട്ടിയുമായി ചേർന്ന് നിൽക്കുന്ന പലരും വെളിപ്പെടുത്തിയെങ്കിലും ആരും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. അവർക്ക് നേരെയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങളായിരുന്നു.

 ക്വീൻ സിനിമയിലും

ക്വീൻ സിനിമയിലും

ക്വീൻ സിനിമയിലും ഹാനാൻ ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതു പെൺക്കുട്ടിയ്ക്ക് നേരെ ആയുധമായി ഉയർത്തുണ്ട്. സൂപ്പർ താരത്തിന്റെ മകന്റെ ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഇത്തരത്തിലുളള ഒരു വേഷം കെട്ടിപ്പിച്ചതെന്നും പെൺകുട്ടി പറയുന്നത് വിശ്വസിക്കരുതെന്നും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളില്‍ പരാമര്‍ശിക്കുന്ന സംവിധായകന്‍ ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരേ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. വിവിധ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പറയുന്നതെല്ലാം സത്യമാണെന്ന് ബോധ്യമായിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X