»   » മമ്മൂട്ടി സിനിമകളുടെ പിന്നാലെ ഓടി നടന്ന് മോഹന്‍ലാല്‍, ഗ്രേറ്റ് ഫാദറിനു ശേഷം മോഹന്‍ലാല്‍ ചിത്രം ???

മമ്മൂട്ടി സിനിമകളുടെ പിന്നാലെ ഓടി നടന്ന് മോഹന്‍ലാല്‍, ഗ്രേറ്റ് ഫാദറിനു ശേഷം മോഹന്‍ലാല്‍ ചിത്രം ???

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ തന്നെ മുന്‍നിര താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ മത്സരമില്ലെന്നാണ് പൊതുവില്‍ പറയുന്നത്. എന്നാല്‍ സിനിമയ്ക്കുമപ്പുറത്ത് ഇരുവരും തമ്മില്‍ ആരോഗ്യകരമായ മത്സരം നടത്തുന്നുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. സൂപ്പര്‍ഹിറ്റ് സംവിധായകരെ തേടിപ്പിടിച്ച് അവര്‍ക്ക് ഡേറ്റ് നല്‍കാറുണ്ട് താരങ്ങള്‍. മലയാള സിനിമാ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് നൂറുകോടി ക്ലബില്‍ ഒരു മലയാള ചിത്രം ഇടം പിടിച്ചത്.

പുലിമുരുകന്‍ സൃഷ്ടിച്ച ഗംഭീര വിജയത്തിനു ശേഷം മമ്മൂട്ടി ആരാധകര്‍ കാത്തിരുന്നത് വൈശാഖ് മമ്മൂട്ടി ചിത്രത്തിനു വേണ്ടിയാണ്. പീറ്റര്‍ ഹെയ്‌നിന്റെ സംഘട്ടന രംഗങ്ങളാണ് പുലിമുരുകന്റെ മറ്റൊരു പ്രധാന സവിശേഷത. അതു കൊണ്ടു തന്നെ ഇരുവരുടെയും ഒപ്പം ഒരു ചിത്രം ചെയ്യാന്‍ മെഗാസ്റ്റാര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.

ഗ്രേറ്റ് ഫാദറിനൊപ്പം മോഹന്‍ലാല്‍

ദി ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകനാവാനുള്ള ശ്രമം മോഹന്‍ലാല്‍ തുടങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ടീസര്‍ കണ്ട് ഫ്ളാറ്റായി

ചിത്രത്തിന്റെ ടീസര്‍ ഇഷ്ടപ്പെട്ടതു കൊണ്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രമിക്കുന്നതെന്ന വാര്‍ത്തയും പാപ്പരാസികള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ ഹനീഫ് അദേനിക്കൊപ്പമുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു.

താരരാജാക്കന്‍മാര്‍ തമ്മിലുള്ള മത്സരം മുറുകുന്നു

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലും പ്രേക്ഷകര്‍ക്കു മുന്നില്‍ നല്ല സുഹൃത്തുക്കളാണ്. അടുത്ത സുഹൃത്തുക്കളെന്ന നിലയിലാണ് ഇരുവരും പല കാര്യങ്ങളും ചെയ്യുന്നത്. എന്നാല്‍ സിനിമയ്ക്കുമപ്പുറത്ത് ഇവര്‍ക്കിടയില്‍ മികച്ച സിനിമകള്‍ ചെയ്യുന്നതിനും ബോക്‌സോഫീസ് വിജയം സൃഷ്ടിക്കാനും ആരോഗ്യകരമായ മത്സരം നിലനില്‍ക്കുന്നുണ്ട്. സിനിമയുടെ അണിയറയില്‍ നടക്കുന്ന പല കഥകളും പ്രേക്ഷകര്‍ അറിയാറില്ലെന്നതാണ് വാസ്തവം.

ഒരാള്‍ക്ക് നല്ല ചിത്രം ലഭിച്ചാല്‍ മറ്റെയാള്‍ അടങ്ങി നില്‍ക്കുമോ??

മോഹന്‍ലാല്‍ നൂറു കോടി ക്ലബില്‍ കേറിയതിന് പിന്നാലെ വീണ്ടും മികച്ച സിനിമകള്‍ക്ക് ഡേറ്റു കൊടുത്തത് മമ്മൂട്ടി ആരാധകര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പീറ്റര്‍ ഹെയ്‌നും ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടി ഇരുവരും ഒരുമിക്കുന്നുണ്ട്. ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതാണ് മമ്മൂട്ടി ആരാധകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്.

പീറ്റര്‍ ഹെയ്നും മമ്മൂട്ടിയും ഒരുമിക്കുമോ??

പുലിമുരുകനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. രാജാ2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനു വേണ്ടി പീറ്റര്‍ ഹെയ്ന്‍ എത്തുമോയെന്നാണ് താരത്തിന്റെ ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ആക്ഷന്‍ രംഗം ചെയ്യുന്നതിനായി പീറ്റര്‍ ഹെയ്ന്‍ എത്തുമെന്ന സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

ഇതുവരെ കണ്ട മെഗാസ്റ്റാറല്ല

മമ്മൂട്ടി വൈശാഖ് ടീമിന്‍റെ രാജാ 2 നെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മറ്റൊരു പുലിമുരുകനാവും ഈ സിനിമയെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടിയുടെ ആരാധകര്‍. ഇതുവരെ കണ്ട മമ്മൂട്ടിയല്ല ചിത്രത്തിലേതെന്നും മാസ് എന്‍രര്‍ടെയിനറാണ് ചിത്രമെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്. ചിത്രത്തില്‍ നായികയായി ബോളിവുഡ് താരമെത്തുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

മമ്മൂട്ടി ചിത്രത്തിനു ശേഷം മോഹന്‍ലാലുമായി

മമ്മൂട്ടി ആരാധകര്‍ രാജ 2വിന്‍റെ സന്തോഷത്തിലാണ്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരാവട്ടെ അടുത്ത ലാല്‍ ചിത്രത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഈ രണ്ടു ചിത്രങ്ങളും നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണെന്നതാണ് മറ്റൊരു പ്രത്യേകത.

English summary
Haneef Adeni's upcoming movie The Great Father is in the news for all the right reasons. The teaser of the Mammootty starrer has been termed rocking by all who saw it. Rumours are now rife that the director's next movie might just be with Mohanlal! The rumours started when Mohanlal shared a picture of himself with the young director on his website. Now they are stronger as the actor is reportedly highly impressed by the teaser of The Great Father.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam