For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിസിനസിനിടെ പരിചയപ്പെട്ടു, പിന്നീട് അടുത്തറിഞ്ഞു; ഹൻസികയുടെ വരനെക്കുറിച്ചുള്ള വിവരം പുറത്ത്

  |

  ഉത്തരേന്ത്യയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്കെത്തി ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹൻസിക. മുംബൈക്കാരിയായ ഹൻസിക ബോളിവുഡ് കരിയറിന് ശ്രമിച്ചെങ്കിലും ഇവിടെ വലിയ വിജയം ലഭിക്കാഞ്ഞതോടെ നടി തെലുങ്ക്, തമിഴ് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹിന്ദി ടെലിവിഷൻ ചാനലുകളിൽ ബാലതാരമായാണ് ഹൻസിക ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഷക ലക ബൂം ബൂം എന്ന കിഡ്സ് ഷോയിൽ ഹൻസിക അവതരിപ്പിച്ച കരുണ എന്ന കഥാപാത്രം അക്കാലത്ത് തരം​ഗമായിരുന്നു.

  പിന്നീട് കോയി മിൽ ​ഗയ എന്ന ​ഹൃതിക് റോഷൻ ചിത്രത്തിൽ ബാലതാരമായും ഹൻസിക വേഷമിട്ടു. 2007 ൽ ആപ് കാ സുറൂർ എന്ന ചിത്രത്തിലാണ് ഹൻസിക ആദ്യമായി നായിക ആവുന്നത്. ഇതിനിടെ ആയിരുന്നു തെന്നിന്ത്യൻ‌ സിനിമകളിലേക്കുള്ള ചുവട് വെപ്പ്.

  Also Read: വീട്ടിൽത്തന്നെ ഒരു താമര ഇല്ലേയെന്ന് ലാൽ ജോസ്; നീലത്താമരയിൽ കീർത്തി അഭിനയിക്കാത്തതിനെക്കുറിച്ച് മേനക

  തമിഴിലും തെലുങ്കിലും മിക്ക സൂപ്പർ സ്റ്റാറുകളുടെ ഒപ്പവും ഹൻസിക അഭിനയിച്ചു. എന്നാൽ അഭിനയ പ്രധാന്യമുള്ള വേഷങ്ങളൊന്നും തന്നെ ഹൻസികയ്ക്ക് ലഭിച്ചിരുന്നില്ല. ഇക്കാരണങ്ങളാലാണ് സിനിമകളിൽ നിന്ന് കുറേക്കാലം നടി മാറി നിന്നതെന്നായിരുന്നു വിവരം. അതേസമയം അടുത്തിടെ നടി വീണ്ടും സിനിമകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

  31 കാരിയായ ഹൻസിക വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് നടിയെക്കുറിച്ച് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന വിവരം. ജയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് നടി പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ ഹൻസികയുടെ വരനെക്കുറിച്ചുള്ള ചില വിവരങ്ങളാണ് പുറത്ത് വരുന്നത്.

  Also Read: 'എല്ലാം നഷ്ടപ്പെട്ടിരുന്ന എന്നിലേക്ക് വന്ന കാവൽ മാലാഖയാണ് നീ'; ഒടുവിൽ പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ!

  ഇന്ത്യാ ​ഗ്ലിറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം സൊഹൈൽ കത്തൂര്യയാണ് ഹൻസികയുടെ വരൻ. ഇരുവരും ഒരുമിച്ച് ബിസിന്സ് ചെയ്യുന്നവരാണ്. 2020 ലാണ് ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്തത്. പരസ്പരം അടുത്തറിഞ്ഞപ്പോൾ ഒരേ ചിന്താ​ഗതിയുള്ളവരാണെന്ന് തിരിച്ചറിയുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ആയിരുന്നത്രെ. സിനിമയിൽ നിന്ന് മാറി നിന്ന സമയത്താണ് പ്രണയം ഉടലെടുത്തതെന്നാണ് വിവരം.

  ജയ്പൂരിൽ വെച്ച് ഡിസംബർ രണ്ട് മുതൽ നാലാം തിയതി വരെയാണ് വിവാഹ ആഘോഷമെന്നാണ് വിവരം. ഇതിന്റെ ഒരുക്കങ്ങൾ നടന്ന് വരികയാണ്. നവംബറിൽ ഹൻസിക വിവാഹക്കാര്യം ഔദ്യോ​ഗികമായി അറിയിക്കുമെന്നാണ് വിവരം.

  2011 നും 2015 നും ഇടയിലാണ് ഹൻസിക തെന്നിന്ത്യയിലെ തിരക്കുള്ള നായിക നടി ആയി തിളങ്ങിയത്. മാപ്പിളെെ എങ്കെയും കാതൽ, വേലായുധം, ഒരു കൽ ഒരു കണ്ണാടി, സിങ്കം തുടങ്ങിയ സിനിമകളിലൂടെ ഹൻസിക പ്രശസ്തിയാർജിച്ചു. തെലുങ്കിലും ഒട്ടനവധി സിനിമകളിൽ ഹൻസിക അഭിനയിച്ചു.

  തെന്നിന്ത്യയിൽ ഹൻസികയോടൊപ്പം നിറഞ്ഞു നിന്ന നായിക നടിമാരെല്ലാം വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കാജൽ അ​ഗർവാൾ വിവാഹം കഴിഞ്ഞ് കുഞ്ഞിന് ജൻമം നൽകി, നയൻതാരയുടെ വിവാഹം ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നടന്നത്. നടിക്കും ഇരട്ടക്കുട്ടികളും പിറന്നു, ശ്രിയ ശരൺ 2018 ൽ തന്നെ വിവാഹം കഴിച്ചിട്ടുണ്ട്. നടിക്കും ഒരു മകളുണ്ട്.

  ഇപ്പോഴിതാ ഹൻസികയും വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഹൻസിക ഇതുവരെയും വരന്റെ ചിത്രമോ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളോ പങ്കുവെച്ചിട്ടില്ല.

  Read more about: hansika motwani
  English summary
  Hansika's Fiancee Is Her Business Partner; Latest Report About Actress's Wedding Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X