ഭാര്യ നിർമ്മിക്കുന്ന സിനിമയ്ക്കിടെ സഹ സംവിധായികയെ പ്രണയിച്ചു; ആമിറിന് വിദേശത്ത് മറ്റൊരു മകനും?

കരിയറിൽ പെർഫെക്ഷനിസ്റ്റായ ആമിറിന്റെ ജീവിതത്തിൽ വിവാഹ ബന്ധങ്ങളിൽ പാളിച്ചകൾ സംഭവിച്ചു. രണ്ട് തവണ നടൻ വിവാഹ മോചിതനായി.

ബോളിവുഡിലെ പെർഫെക്ഷനിസ്റ്റായ നടൻ ആമിർ ഖാന് ഇന്ന് 58 വയസ് പൂർത്തിയായിരിക്കുകയാണ്. നടന്റെ ജൻമ ദിനത്തിൽ സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും ആശംസകളറിയിച്ച് കൊണ്ടാരിക്കുകയാണ്. ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നീ മൂന്ന് ഖാൻമാർ ബോളിവുഡിലെ നെടും തൂണായിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു.

മറ്റ് രണ്ട് സൂപ്പർ സ്റ്റാറുകളിൽ നിന്നും വ്യത്യസ്തമായി ആമിറിന് കരിയറിൽ തന്റേതായ പാതയും തീരുമാനങ്ങളുമായിരുന്നു. ഒരു സിനിമയ്ക്ക് ഒപ്പു വെച്ചാൽ ആ സിനിമയുടെ എല്ലാത്തിലും ആമിർ ഖാൻ കൈയെത്തും.

തിരക്കഥ മുതൽ സംവിധാനത്തിലും മറ്റ് നടൻമാരുടെ കാസ്റ്റിം​ഗിലും ആമിർ ഖാൻ ഇടപെടും. ഇത് പലപ്പോഴും ചർച്ചയാവാറുമുണ്ട്. ആമിറിനെ വെച്ച് വിൽക്കപ്പെടുന്ന സിനിമയായതിനാൽ സിനിമയുടെ വിജയ പരാജയങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് നടനെ തന്നെയായതിനാലാണ് ആമിർ ഇത്തരമാെരു രീതി പിന്തുടരുന്നത്. വാരി വലിച്ച് സിനിമകൾ ചെയ്യാതെ ഒരു വർഷം ഒരു സിനിമ എന്ന രീതിയാണ് ആമിർ പിന്തുടരുന്നത്. അതേസമയം അടുത്ത കാലത്തായി വലിയ ഇടവേളകൾ ആമിറിന് വരുന്നുണ്ട്.

Aamir Khan

കരിയറിനൊപ്പം ആമിറിന്റെ വ്യക്തി ജീവിതവും എപ്പോഴും ചർച്ചയാവാറുണ്ട്. റീന ദത്തയായിരുന്നു ആമിർ ഖാന്റെ ആദ്യ ഭാര്യ. 1986 ലായിരുന്നു ഈ വിവാഹം. വീട്ടുകാരുടെ എതിർപ്പ് മൂലം ഒളിച്ചോടി കല്യാണം കഴിക്കുകയായിരുന്നു ആമിർ. ഈ ബന്ധത്തിൽ ഇറാ ഖാൻ, ജുനൈദ് ഖാൻ എന്നീ രണ്ട് മക്കളും ആമിറിനുണ്ട്. റീനയോട് ആമിർ ഏറെ നാൾ പ്രണയാർഭ്യത്ഥന നടത്തിയിരുന്നു. എന്നാൽ അന്നൊക്കെ റീനയിത് നിരസിച്ചു.

ഒടുവിൽ ആമിർ രക്തം കൊണ്ട് പ്രണയ ലേഖനം എഴുതി. സാഹസികത നിറഞ്ഞ് നേടിയ പ്രണയിനിയുമായി പിന്നീട് ആമിർ ഡിവോഴ്സാവുകയാണുണ്ടായത്. 2002 ലായിരുന്നു വിവാഹ മോചനം. പരസ്പര സമ്മത പ്രകാരം ഇരുവരും നിയമപരമായി പിരിഞ്ഞു. വിവാഹ മോചനം തന്നെയും റീനയെയും ഏറെ ബാധിച്ചിരുന്നെന്നാണ് മുമ്പൊരിക്കൽ ആമിർ പറഞ്ഞത്. രണ്ട് വർഷത്തോളം സിനിമകൾ ചെയ്തില്ല. ഒരുമിച്ച് വളർന്നവരാണ് താനും റീനയുമെന്നും വിഷമം മറക്കാൻ സമയമെടുത്തെന്നും ആമിർ വ്യക്തമാക്കി.

ഇതിനിടെ ആമിർ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായെന്നും ​ഗോസിപ്പുണ്ടായിരുന്നു. ബ്രിട്ടീഷ് ജേർണലിസ്റ്റായ ജെസിക ഹൈൻസുമായി ആമിർ പ്രണയത്തിലായിരുന്നെന്നായിരുന്നു ​ഗോസിപ്പ്. ഈ ബന്ധത്തിൽ ആമിറിന് ഒരു മകനുണ്ടെന്നും അഭ്യൂഹം പരന്നിരുന്നു. ജാൻ എന്നാണത്രെ ഈ മകന്റെ പേര്. ​ഗുലാം എന്ന സിനിമയ്ക്കിടെയാണ് ആമിറും ജെസിക്കയും പരിചയപ്പെടുന്നതും ഒരുമിച്ച് ജീവിക്കുന്നതും.

Aamir Khan

പിന്നീട് ഇരുവരും പിരിഞ്ഞെന്നും ജെസിക ലണ്ടനിലേക്ക് തിരിച്ച് പോവുകയുമായിരുന്നത്രെ. മകനെ ജെസിക്കയാണ് വളർത്തുന്നതെന്നാണ് അന്ന് പുറത്ത് വരുന്ന വിവരം. പിന്നീട് ഇവരെക്കുറിച്ചൊന്നും കേട്ടിട്ടില്ല. ഇത്
വെറും ​ഗോസിപ്പ് മാത്രമാണോയെന്നും ആർക്കുമറിയില്ല.

2001 ലെ ല​ഗാൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് കിരൺ റാവുവിനെ ആമിർ പരിചയപ്പെടുന്നത്. ആ സിനിമയിലെ സഹ സംവിധായകയായിരുന്നു കിരൺ റാവു, സിനിമയുടെ പ്രൊഡ്യൂസർ ആദ്യ ഭാര്യ റീന ദത്തയും. ആ സമയത്ത് ഇരുവരും ഏകദേശം വേർപിരിയലിന്റെ വക്കിലെത്തിയിരുന്നു. കിരൺ റാവുവും ആമിറും വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ആസാദ് എന്ന മകനും ജനിച്ചു.

എന്നാൽ 15 വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടി ഫാത്തിമ സന ഷെയ്ഖുമായി ആമിർ പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വന്നിരുന്നു. ദം​ഗൽ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X