For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആന്റിയെന്ന് വിളിച്ചു, സൂര്യയുടെ സിനിമാ സെറ്റിൽ ദേഷ്യപ്പെട്ട് നയൻതാര; താരറാണിയുടെ വിവാദങ്ങൾ

  |

  തെന്നിന്ത്യയിലെ താര റാണിയായ നയൻതാരക്ക് ഇന്ന് 38 വയസ്സ് പൂർത്തിയായിരിക്കുകയാണ്. നിരവധി സിനിമകളിൽ നായിക ആയി തിളങ്ങിയ നയൻതാര ഇന്ന് കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് നിൽക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. തെന്നിന്ത്യൻ സിനിമകളിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന നായിക നടിയാണ് നയൻതാര.

  രണ്ട് പതിറ്റാണ്ടിനോടുത്ത കരിയറിൽ നായിക നിരയിൽ വൻ താരമൂല്യത്തോടെ തിളങ്ങുന്ന നടിയും നയൻതാരയാണ്. അഞ്ച് കോടി രൂപ മുതൽ‌ പത്ത് കോടി വരെയാണ് നയൻതാരയുടെ പ്രതിഫലം. ലേഡി സൂപ്പർ സ്റ്റാർ എന്ന ലേബലിൽ അറിയപ്പെടുന്ന നയൻസ് ഇന്ന് സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസ് വിജയം നൽകാൻ കഴിയുന്ന താരവുമാണ്.

  Also Read: എവിടെയാണ് ജാഡ കാണിക്കേണ്ടതെന്ന് അറിയില്ല, ഓരോ സിനിമയും പ്രാർത്ഥിച്ചു കിട്ടുന്നതാണ്; ഇന്ദ്രൻസ് പറയുന്നു

  2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെ ആണ് നയൻതാര അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. മലയാളത്തിൽ കുറച്ച് സിനിമകൾ ചെയ്ത് പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കടന്ന നയൻതാര വളരെ പെട്ടെന്ന് പ്രശസ്തി ആർജിച്ചു. സൂപ്പർ സ്റ്റാർ സിനിമകളിൽ നായിക ആയി തിളങ്ങിയ നയൻതാര പിന്നീട് 2013 ഓടെ പ്രധാന കഥാപാത്രമായെത്തുന്ന സിനിമകൾ ചെയ്യാൻ തുടങ്ങി.

  Also Read: ഇരുന്ന ഇരുപ്പില്‍ മരിച്ചു പോയെങ്കിലെന്ന് തോന്നി, അന്ന് ഉറങ്ങാനായില്ല; മറക്കാനാകാത്ത ഓര്‍മ്മ പങ്കുവച്ച് ജയസൂര്യ

  കരിയറിൽ വിജയങ്ങൾക്കൊപ്പം എപ്പോഴും വിവാദങ്ങളും നയൻതാരയെ തേടി വന്നിരുന്നു. ചിമ്പുവിനൊപ്പം പുറത്തു വന്ന ഇന്റിമേറ്റ് ചിത്രം മുതൽ വാടക ​ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങൾ വരെ എത്തി നിൽക്കുന്നു നയൻതാരയുടെ വിവാദങ്ങൾ. നയൻതാരയുടെ ജീവിതത്തിൽ വന്ന ചില വിവാദങ്ങളെന്താണെന്ന് നോക്കാം.

  വിവാഹ ശേഷം ചെരിപ്പ് ധരിച്ച് കൊണ്ട് ക്ഷേത്രത്തിൽ കയറിയതാണ് അടുത്തിടെ നടിയുമായി ബന്ധപ്പെട്ട് വന്ന പ്രശ്നം. തിരുമല ക്ഷേത്രത്തിലാണ് നയൻതാരയും വിഘ്നേശും പ്രാർത്ഥിക്കാനെത്തിയത്. ക്ഷേത്രാങ്കണത്തിൽ വെച്ച് ഫോട്ടോയും എടുത്തെന്ന ആരോപണം വന്നു. ഒടുവിൽ വിഷയത്തിൽ നയൻതാരയും വിഘ്നേശും ഖേദം പ്രകടിപ്പിക്കുകയായിരുന്നത്രെ.

  തമിഴ് നടൻ രാധരവി നയൻതാരയ്ക്കെതിരെ മോശം പദപ്രയോ​ഗം നടത്തിയത് നേരത്തെ വിവാദമായിരുന്നു. പിന്നീട് തിരുനാൾ എന്ന സിനിമയുമായി ബന്ധപ്പെട്ടും വിമർശനം വന്നു. സിനിമയിലെ ഒരു രം​ഗത്തിൽ കൊച്ചു കുട്ടി നയൻതാരയുടെ ചുണ്ടിൽ ചുംബിക്കുന്ന രം​ഗം ഉണ്ടായിരുന്നു. ഈ സീൻ അന്ന് വലിയ തോതിൽ വിമർശിക്കപ്പെട്ടു.

  മാസ് എങ്കിര മസിലാ മണി എന്ന സിനിമയുടെ സെറ്റിൽ വെച്ച് പ്രേംജി അമരൻ എന്ന നടൻ നയൻതാരയെ ആന്റി എന്ന് വിളിച്ചിരുന്നത്രെ. ഇതിൽ അന്ന് നയൻതാര പ്രകോപിത ആയെന്നായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സൂര്യ നായകനായ ചിത്രത്തിൽ നയൻതാര ആയിരുന്നു നായിക. നടനും നിർമാതാവും ആയ ഉദയനിധി സ്റ്റാലിനുമായി നയൻതാര പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാൻ പോവുകയാണെന്നും ഒരു ഘട്ടത്തിൽ ​ഗോസിപ്പ് പരന്നിരുന്നു.

  എന്നാൽ ഇത് തെറ്റായ വാർത്ത ആണെന്ന് പിന്നീട് വ്യക്തമായി. ആര്യയും നയൻതാരയും വിവാഹം കഴിക്കാൻ പോവുകയാണെന്ന ​ഗോസിപ്പും പിന്നീട് പരന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോ ആയിരുന്നു ഇതിന് കാരണമായത്. എന്നാൽ ഇവരുടെ സിനിമയുടെ പ്രാെമോഷനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കത്തായിരുന്നു ഇത്.

  ചിമ്പു പ്രഭുദേവ എന്നിവരുമായുള്ള പ്രണയമായിരുന്നു നയൻതാരയുടെ കരിയറിൽ വലിയ വിവാദം ആയത്. പ്രണയത്തിലിരിക്കെ ചിമ്പുവും നയൻസും തമ്മിലുള്ള ചുംബനത്തിന്റെ ഫോട്ടോ പുറത്ത് വന്നു. ഇത് വലിയ കോളിളക്കം അന്ന് സൃഷ്ടിച്ചു. കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും വേർപിരിയുകയും ചെയ്തു. പ്രഭുദേവയുമായി നയൻസ് പ്രണയത്തിലാവുമ്പോൾ പ്രഭുദേവ വിവാഹിതനും അച്ഛനും ആയിരുന്നു.

  പ്രഭുദേവയുടെ മുൻഭാര്യ നടനെതിരെ രം​ഗത്ത് വരുന്ന സാഹചര്യവും ഉണ്ടായി. 2011 ഓടെ ഇരുവരും വേർപിരിഞ്ഞു. പ്രഭുദേവയുമായുള്ള വിവാഹ ശേഷം സിനിമാ അഭിനയം ഉപേക്ഷിക്കനായിരുന്നു നയൻതാരയുടെ തീരുമാനം. എന്നാൽ നടിയെ ജീവിതം പിന്നീട് കീഴ്മേൽ മറിഞ്ഞു. 9 മാസം ഇടവേള എടുത്ത നടി പിന്നീട് അഭിനയ രം​ഗത്തേക്ക് തിരിച്ചു വരികയായിരുന്നു.

  Read more about: nayanthara
  English summary
  Happy Birthday Nayanthara: Controversies In The Life Of Lady Superstar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X