ഞാന്‍ ഒറ്റയ്ക്കാണ്, സന്തോഷവതിയുമാണ്; തൃഷ പറഞ്ഞു

By Aswathi

ഗോസിപ്പുകാര്‍ക്ക് ഇനി വിശ്രമിയ്ക്കാം. വിവാഹം മുടങ്ങിയ വിഷയത്തില്‍ ഒടുവില്‍ തൃഷ വാ തുറന്നു. പറഞ്ഞു കേട്ടത് സത്യമാണ്. തൃഷയും വരുണ്‍ മനിയനും തമ്മിലുള്ള വിവാഹം മുടങ്ങി. അക്കാര്യം തൃഷ തന്നെ അറിയിച്ചു.

Amused by d hazaar speculations doin d rounds󾌦Let it rest people.Happy,single n thankful😇

Posted by Trisha on Thursday, May 7, 2015

മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ തൃഷ കൃഷ്ണ പറഞ്ഞു, 'എല്ലാം ഊഹാപോഹങ്ങളും ഞാന്‍ ആസ്വദിച്ചു. ഇനി എല്ലാവര്‍ക്കും വിശ്രമിയ്ക്കാം. ഒറ്റയ്ക്കാണ്, അതില്‍ ഞാന്‍ സന്തോഷവതിയുമാണ്'- എന്നാണ് തൃഷയുടെ പോസ്റ്റ്.

thrisha

ഇതുവരെ വെറും ഗോസിപ്പായി മാത്രം നിലനിന്നിരുന്ന തൃഷയുടെ വിവാഹക്കാര്യത്തില്‍ ഒടുവില്‍ സ്ഥിരീകരണമായി. ജനുവരി 23 നാണ് തൃഷയുടെയും വരുണിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വളരെ ആര്‍ഭാഢമായിരുന്നു വിവാഹ നിശ്ചയം.

നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിന് പിന്നില്‍ പല കാരണങ്ങളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഒരു പ്രമുഖ നടന്റെ പേരും ഇതില്‍ ഉള്‍പ്പെടുന്നു. തൃഷ വീണ്ടും അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. വൈകാതെ ഇക്കാര്യത്തിലും തൃഷ വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X