താരപുത്രനെ താരമാക്കണം; രാം ചരണിന്റെ മുഖത്തും പ്ലാസ്റ്റിക് സർജറി? ചിത്രങ്ങൾ വൈറൽ

നടന്റെ പഴയ ചിത്രങ്ങളിലെ മുഖത്തിന് ഇന്നത്തേതിൽ നിന്നും വ്യത്യാസമുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

തെലുങ്ക് സിനിമയിൽ ഇന്ന് താരമൂല്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന നടനാണ് രാം ചരൺ. മ​ഗധീര എന്ന തെലുങ്ക് സിനിമ മലയാളത്തിൽ മൊഴി മാറ്റിയെത്തിയതിന് ശേഷമാണ് മലയാളികൾ രാം ചരണിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് രാജമൗലിയായിരുന്നു. സൂപ്പർ ​ഹിറ്റായ സിനിമയിലൂടെ രാം ചരൺ കേരളത്തിലും തരം​ഗമായി.

പിന്നീട് വന്ന നടന്റെ സിനിമകളൊന്നും മലയാളത്തിൽ ജനപ്രീതി നേടിയില്ല. എന്നാൽ ഒടുവിൽ പുറത്തിറങ്ങിയ ആർആർആർ എന്ന സിനിമ വൻ ഹിറ്റായി. ഇന്ന് ആ​ഗോള തലത്തിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് രാം ചരൺ.

രാജ മൗലി തന്നെയാണ് നടന് ഈ ഹിറ്റും സമ്മാനിച്ചിരിക്കുന്നത്. ജൂനിയർ എൻടിആറആണ് സിനിമയിലെ മറ്റൊരു നായകൻ‌. സിനിമയിലൂടെ ആ​ഗോള പ്രശസ്തി കൈ വരിച്ച രണ്ട് താരങ്ങളും ഇന്ന് ആ​ഗോള വേദികളിലും തിളങ്ങുന്നു.

RAM CHARAN

രാം തരണിനെ സംബന്ധിച്ച് ഇത് വ്യക്തി ജീവിതത്തിലും സന്തോഷങ്ങളുടെ കാലമാണ്. നടന്റെ ഭാര്യ ഉപാസന കാമിനേനി ​ഗർഭിണിയാണ്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോവുന്നത്. കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് താര ദമ്പതികളും കുടുംബവും.

Ram Charan

രാം ചരണിന്റെ പഴയ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലാവുന്നത്. പഴയ ഫോട്ടോയിൽ നിന്നും വലിയ വ്യത്യാസം രാം ചരണിന്റെ മുഖത്തിനുണ്ട്. നടൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നാണ് ചില തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട്.

Ram Charan

പ്രിയങ്ക ചോപ്ര, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങൾ അഭിനയിച്ച സിനിമ പൂർണ പരാജയമായി. എന്നാൽ ഈ സമയത്ത് തന്റെ മുഖ സൗന്ദര്യം കൂട്ടാൻ രാം ചരൺ തീരുമാനിച്ചത്രെ. മുംബൈയിൽ വെച്ച് നടൻ പ്ലാസ്റ്റിക് സർജറി ചെയ്തെന്നാണ് അന്ന് പുറത്ത് വന്ന വിവരം. ബോളിവുഡിലെ ചിലരിൽ നിന്നും ഇതിന് നടന് ഉപദേശവും ലഭിച്ചത്രെ.

മുമ്പത്തേക്കാളും സ്റ്റെെലിഷാണ് രാം ചരണിന്ന്. കഴിഞ്ഞ ദിവസം രാം ചരണിന്റെ കസിൻ കൂടിയായ അല്ലു അർജുന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നടന്റെയും ഇന്നത്തെയും അന്നത്തെയും ലുക്കിൽ വലിയ വ്യത്യാസമുണ്ട്. സമ്പന്നരാണ് രാ ചരണും അല്ലുവും.

തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരാണ് ചിരഞ്ജീവിയും കുടുംബവും. ആർആർആറിൽ അഭിനയിക്കാൻ 45 കോടി രൂപയാണ് രാം ചരൺ കൈ പറ്റിയതെന്നാണ് വിവരം. 1300 കോടി രൂപയ്ക്കടുത്താണ് രാം ചരണിന്റെ ആസ്തി. ഇതിന് പുറമെ അച്ഛൻ ചിരഞ്ജീവിയുടെ സമ്പാദ്യവും രാം ചരണിനെ ധനികനാക്കുന്നു.

നടന്റെ ഭാര്യ ഉപാസനയും പണക്കാരിയാണ്. ആർആർആറിന് ശേഷം രാം ചരണിന്റെ ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. നടന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

More from Filmibeat

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X