»   » ആര്യ നയന്‍താരയുടെ ജോണി

ആര്യ നയന്‍താരയുടെ ജോണി

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമാ പ്രസിദ്ധീകരണങ്ങളിലെ ഗോസിപ്പ് കോളങ്ങളില്‍ നിന്നും നയന്‍താരയും ആര്യയും മാറുന്നേയില്ല. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന തരത്തില്‍ ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. കയ്യില്‍ പച്ചകുത്തിയ പ്രഭുദേവയുടെ പേര് മായ്ച്ചിട്ടില്ലെങ്കിലും നയന്‍താര ആര്യയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിച്ച് എല്ലാം മറക്കാന്‍ ശ്രമിക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

ആര്യയ്ക്കാണെങ്കില്‍ നയന്‍താരയോട് പ്രത്യേക താല്‍പര്യവുമുണ്ട്. എപ്പോഴും നയന്‍സിനൊപ്പം നടന്ന് അവര്‍ക്കുവേണ്ടി എന്ത് കാര്യം ചെയ്യാനും ആര്യ തയ്യാറാണത്രേ. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പുറത്തും ഇവര്‍ രണ്ടുപേരും പരസ്പരം ഏറെ ശ്രദ്ധചെലുത്തുകയും സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവെയ്ക്കുകയും ചെയ്യുകയാണത്രേ.

ഇവരുടെ പ്രണയഗോസിപ്പുകളെ വേണ്ട രീതിയില്‍ചൂഷണം ചെയ്ത സംവിധായകനാണ് ആറ്റ്‌ലി, രാജാ റാണിയെന്ന ചിത്രത്തില്‍ ഇവരെ നായികാനായകന്മാരാക്കിയ സംവിധായകന്‍ ഇവര്‍ വിവാഹിതരാകുന്നുവെന്ന പേരില്‍ ക്ഷണക്കത്ത് വരെ അടിച്ചിറക്കി, ചിത്രത്തെ വലിയ വാര്‍ത്തയാക്കി മാറ്റി.

ആറ്റ്‌ലിയും പറയുന്നു നയന്‍താരയും ആരയും തമ്മില്‍ വളരെ ദൃഢമായൊരു ബന്ധമുണ്ടെന്ന്. രണ്ടുപേരും പരസ്പരം പ്രോത്സാഹനം നല്‍കുകയും മറ്റും ചെയ്യാറുണ്ടെന്നും സംവിധായകന്‍ പറയുന്നു.

രണ്ടുപേരെയും കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ ആറ്റ്ലിയ്ക്ക് വലിയ ഉത്സാഹം. രണ്ടുപേരും തമ്മില്‍ പ്രണയമാണെന്ന് തീര്‍ത്തു പറയുന്നില്ലെങ്കിലും ഏതാണ്ട് അതിനോട് അടുപ്പുള്ള കാര്യങ്ങളാണ് സംവിധായകന്‍ പറയുന്നത്. ഇനി ഇതും ചിത്രത്തിന്‍റെ പബ്ലിസിറ്റി സ്റ്റണ്ടിന്‍റെ ഭാഗമാണോയെന്ന് അറിയാന്‍ ചിത്രം പുറത്തിറങ്ങി തിയേറ്റര്‍ വിടുന്നതുവരെ കാത്തിരിക്കേണ്ടിവരും.

നയന്‍താരയെക്കുറിച്ച് പറയുമ്പോള്‍ ആര്യ നയന്‍ എന്നേ പറയാറുള്ളു, കൂട്ടുകാരിയെ ആര്യ വിളിയ്ക്കുന്നതും ഇങ്ങനെ തന്നെയാണത്രേ. നയന്‍താരയും ഇക്കാര്യത്തില്‍ കുറവുകാണിയ്ക്കുന്നില്ല, ജോണിയെന്നാണേ്രത നയന്‍ ആര്യയെ സ്‌നേഹപൂര്‍വ്വം വിളിയ്ക്കുന്നത്. സെറ്റില്‍ വച്ച് എല്ലാവരും ഇവരുടെ ഇടപഴകല്‍ ശ്രദ്ധിയ്ക്കുകയാണത്രേ. എന്തായാലും ഇവരുടെ സൗഹൃദം ഇത്രയും വലിയ വാര്‍ത്തയായത് ആറ്റ്‌ലിയ്ക്കും രാജ റാണിയ്ക്കും വലിയ ഗുണം ചെയ്യുമെന്നകാര്യത്തില്‍ സംശയമില്ല.

English summary
Actor Arya calls Nayanthara, Nayan, while she calls him Johnny

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam