twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം, വിദ്യാഭ്യാസ മന്ത്രിയോ...??

    By Aswini
    |

    മമ്മൂട്ടിയക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഉദ്ഘാടന വേദിയില്‍ വിളക്കു കൊളുത്താന്‍ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിനെ പരിഹസിച്ചും, അതിന് മമ്മൂട്ടി നല്‍കിയ മറുപടിയില്‍ നടനെ അഭിനന്ദിച്ചും ഫേസ്ബുക്കില്‍ പുതിയ ചര്‍ച്ച

    സിനിമാക്കാരും മമ്മൂട്ടിക്ക് പിന്തുണുമായി എത്തിയിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു എന്നും വിദ്യാഭ്യാസ മന്ത്രിയെ കുറിച്ചോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു എന്നുമാണ് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയാണ് യഥാര്‍ത്ഥ മുസല്‍മാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് പലരും ഫേസ്ബുക്കില്‍ നടന് പിന്തുണ അറിയിക്കുന്നത്.

    Hats off to Mammookka and feeling really sad for our education minister

    Posted by Sandra Thomas on Friday, June 19, 2015

    ഇന്നലെ (19-06-2015) പിഎന്‍ പണിക്കരുടെ അനുസ്മരണ ചടങ്ങിലാണ് സംഭവം. മമ്മൂട്ടി വളക്കുകൊളുത്തിയ ശേഷം മന്ത്രിയ്ക്ക് കൈമാറിയെങ്കിലും, മന്ത്രി തിരികൊളുത്താന്‍ വിസമ്മതിക്കുകയായിരുന്നു.

    mammootty-abdurabb

    വിളക്കു കൊളുത്തുന്നത് മതാചാരത്തിന്റെ ഭാഗമല്ലെന്നും ഉദ്ഘാടന ചടങ്ങുകളില്‍ വിളക്കു കൊളുത്തുന്നതില്‍ തെറ്റില്ലെന്നും മമ്മൂട്ടി പറഞ്ഞു. താനും ഒരു മുസല്‍മാനാണ്. മുസ്ലീം മതാചാര പ്രകാരമാണ് ജീവിക്കുന്നതും. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. വിളക്ക് കൊളുത്തുന്നത് ഒരു പ്രത്യേക മതത്തിന്റെ ആചാരമല്ലെന്നും മന്ത്രിയോട് മമ്മൂട്ടി പറഞ്ഞു.

    English summary
    Hats off to Mammookka and feeling really sad for our education minister: Sandra Thomas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X