»   » ഭാവനയുടെ ഭാവി വരനായ ആ കന്നട പ്രൊഡ്യൂസറെ കാണണ്ടേ... ദേ നവീന്‍

ഭാവനയുടെ ഭാവി വരനായ ആ കന്നട പ്രൊഡ്യൂസറെ കാണണ്ടേ... ദേ നവീന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഗോസിപ്പുകരുടെ വായടച്ച്, താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന സത്യം ഭാവന തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. കന്നട സിനിമാ ലോകത്തെ ഒരു പ്രൊഡ്യൂസറെയാണ് താന്‍ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞ ഭാവന അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഭാവന പറഞ്ഞു നിര്‍ത്തിയ ഇടത്തു നിന്ന് അന്വേഷിച്ച് പോയ പാപ്പരാസികള്‍ ആളെ കണ്ടെത്തി.

അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്: ഭാവന വെളിപ്പെടുത്തുന്നു

അതെ, കന്നട സിനിമാ ലോകത്തെ യുവ നിര്‍മാതാവായ നവീന്‍. 2012 ലാണത്രെ നവീനും ഭാവനയും തമ്മില്‍ പരിചയപ്പെടുന്നത്. നവീന്‍ നിര്‍മിച്ച റോമിയോ എന്ന ചിത്രത്തിലെ നായിക ഭാവനയായിരുന്നു. അന്ന് മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നിരുന്നു. താന്‍ ഡേറ്റിങിലാണെന്ന് ഭാവന സമ്മതിച്ചെങ്കിലും അങ്ങനെ ഒന്നില്ലെന്നായിരുന്നു നവീണിന്റെ പ്രതികരണം.

 bhavana-naveen

ഇപ്പോള്‍ സ്റ്റാര്‍ ജാം, കോമഡി സൂപ്പര്‍ നൈറ്റ് എന്നീ ടെലിവിഷന് ചാനല്‍ പരിപാടികളിലൂടെ ഭാവന തന്നെയാണ് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. 2014 ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും പല കാരണങ്ങള്‍ കൊണ്ട് നീണ്ടു പോകുകയായിരുന്നു എന്നുമാണ് ഭാവന പറഞ്ഞത്. ഈ വര്‍ഷം വിവാഹമുണ്ടാവും.

English summary
Here is Bhavana's would be Naveen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam