നായിക നടിയുടെ പാസ്‌പോര്‍ട്ട് കാണാനില്ല, വിദേശത്തു നിന്നുള്ള ഷൂട്ടിങ് മുടങ്ങി
നായിക നടി കാരണം ഒരു സിനിമയും സിനിമാ പ്രവര്‍ത്തകരും ആകെ വെട്ടിലായിരിയ്ക്കുകയാണ്. തെലുങ്ക് സിനിമയില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന മുന്‍നിര നടിയാണ് കഥയിലെ നായിക. സമീപകാലത്ത് ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ ഈ നടിയുടെ കരിയര്‍ കുത്തനെ ഉയരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചതതല്ല.
നടിയുടെ പുതിയ ചിത്രത്തിന്റെ അടുത്ത ഷൂട്ടിങ് ഷെഡ്യൂള്‍ യൂറോപിലായിരുന്നു ആസൂത്രണം ചെയ്തത്. വിദേശ ഷൂട്ടിങിന് അണിയറ പ്രവര്‍ത്തകരും സംവിധായകനും നിര്‍മാതാവും നായകനുള്‍പ്പടെ മറ്റ് സഹതാരങ്ങളും തയ്യാറെടുത്തു. പക്ഷെ നായിക മാത്രമില്ല.

കാര്യമന്വോഷിച്ചപ്പോഴാണ് അറിയുന്നത് നടിയുടെ പാസ്‌പോര്‍ട്ട് കാണാനില്ല എന്ന്. അതോടെ മറ്റ് മാര്‍ഗ്ഗമില്ലാതെ യാത്രയും ഷൂട്ടിങും നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇനി നടിയുടെ പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയാല്‍ മാത്രമേ വിദേശ ഷൂട്ടിങ് പുനരാരംഭിക്കാന്‍ പറ്റുകയുള്ളൂ. അതുവരെ ഇന്ത്യയിലുള്ള ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് ടീം പദ്ധതിയിട്ടിരിക്കുന്നത്. നടിയ്ക്ക് പുതിയ പാസ്‌പോര്‍ട്ട് കിട്ടിയാല്‍ മാത്രമാണ് യൂറോപ് ഷൂട്ടിങിന്റെ കാര്യം പറയാന്‍ കഴിയൂ. എന്നാല്‍ മാത്രമേ ചിത്രത്തിന്റെ റിലീസ് എപ്പോള്‍ ഉണ്ടാവൂ എന്ന് കണക്കുകൂട്ടാന്‍ സാധിക്കുകയുള്ളൂ. ചുരുക്കി പറഞ്ഞാല്‍ എല്ലാം താളം തെറ്റി!!


Click it and Unblock the Notifications











