മമ്മൂട്ടിയെ പിന്നിലാക്കി മോഹന്‍ലാല്‍? തെന്നിന്ത്യയില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങള്‍

By Midhun Raj

തെന്നിന്ത്യന്‍ സൂപ്പര്‍താര സിനിമകളെല്ലാം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. ബിഗ് ബഡ്ജറ്റിലുളള പാന്‍ ഇന്ത്യന്‍ പ്രോജക്ടുകള്‍ ഇവിടെ നിന്നും എപ്പോഴും വരാറുണ്ട്. ബോളിവുഡ് താരങ്ങളെ പോലെ വലിയ പ്രതിഫലമാണ് സൗത്ത് ഇന്ത്യന്‍ താരങ്ങളും ഓരോ സിനിമകള്‍ക്കും വാങ്ങാറുളളത്. സൂപ്പര്‍താരങ്ങള്‍ ഒരു സിനിമയ്ക്ക് ഒകെ പറയുമ്പോള്‍ തന്നെ കോടികളുടെ ബിസിനസാണ് ആരംഭിക്കുന്നത്. ഒറ്റ ചിത്രം കൊണ്ട് കരിയര്‍ മാറിയ താരങ്ങള്‍ വരെ തെന്നിന്ത്യയിലുണ്ട്.

നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

അതേസമയം എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളെ കുറിച്ചുളള ഒരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണ് ഈ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമാണ് കൂടുതല്‍ താരങ്ങള്‍ ലിസ്റ്റിലുളളത്.

പ്രഭാസാണ് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന

പ്രഭാസാണ് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ താരങ്ങളില്‍ മുന്നിലുളളത്. ബാഹുബലി സീരിസിന് ശേഷം പുതിയ സിനിമകള്‍ക്കെല്ലാം വലിയ പ്രതിഫലമാണ് പ്രഭാസ് വാങ്ങുന്നത്. വൈജയന്തി ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിനായി 100 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദീപികാ പദുകോണാണ് നായിക.

മോഹന്‍ലാലാണ് ഇപ്പോള്‍ കൂടുതല്‍ പ്രതിഫലം

മോഹന്‍ലാലാണ് ഇപ്പോള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മോളിവുഡ് താരമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ 64.5 കോടി രൂപയായിരുന്നു മോഹന്‍ലാലിന്‌റെ വരുമാനം. ഇതിന് ശേഷം സിനിമകള്‍ക്കായി സൂപ്പര്‍താരം തന്‌റെ പ്രതിഫലം കൂട്ടി. 5 മുതല്‍ 8 കോടി വരെയാണ് ഒരു ചിത്രത്തിനായി മോഹന്‍ലാലിന്‌റെ പ്രതിഫലം എന്നാണ് അറിയുന്നത്.

4 മുതല്‍ 5 കോടി രൂപ വരെയാണ് മമ്മൂട്ടി

4 മുതല്‍ 5 കോടി രൂപ വരെയാണ് മമ്മൂട്ടി വാങ്ങുന്നത്. മുന്‍ചിത്രങ്ങളായ ഉണ്ട, മാമാങ്കം, ഗാനഗന്ധര്‍വ്വന്‍, മധുരരാജ തുടങ്ങിയ സിനിമകളിലുടെ 33.5 കോടി രൂപയാണ് മമ്മൂക്ക വരുമാനം നേടിയത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30 കോടിയാണ് ദളപതി വിജയുടെ 2019ലെ വരുമാനം. എന്നാല്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ വിജയുടെ താരമൂല്യം വീണ്ടും കൂടി. പുതിയ ചിത്രത്തിനായി നൂറ് കോടി രൂപയാണ് വിജയ് വാങ്ങുന്നത്.. പ്രതിഫലത്തിന്‌റെ കാര്യത്തില്‍ സ്റ്റൈല്‍ മന്നല്‍ രജനീകാന്തിനെ മറികടന്ന് ഇപ്പോള്‍ മുന്നിലെത്തിയിരിക്കുകയാണ് വിജയ്.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ആണ് വിജയുടെ പുതിയ സിനിമ.
വിജയ്ക്ക് മുന്‍പ് പ്രതിഫലത്തിന്‌റെ കാര്യത്തില്‍ രജനീകാന്താണ് തമിഴ് സിനിമയില്‍ വര്‍ഷങ്ങളോളം മുന്നിലുണ്ടായത്. മുന്‍ചിത്രമായ ദര്‍ബാറിന് വേണ്ടി 90 കോടി രൂപയാണ് രജനീകാന്ത് വാങ്ങിയത്. സ്റ്റൈല്‍ മന്നന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.

തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍

ജൂനിയര്‍ എന്‍ടിആര്‍ മുന്‍പ് ഒരു സിനിമയ്ക്ക് 20-25 കോടി രൂപവരെയാണ് പ്രതിഫലം വാങ്ങിയത്. എന്നാല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ആര്‍ എന്ന സിനിമയ്ക്കായി നടന്‍ പ്രതിഫലം കൂട്ടി. ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി 33 കോടി രൂപയാണ് ജുനിയര്‍ എന്‍ടിആര്‍ വാങ്ങുന്നത്. 400കോടിയിലധികം ബഡ്ജറ്റില്‍ ഒരുക്കുന്ന ആര്‍ആര്‍ആര്‍ ഒക്ടോബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ആര്‍ആറില്‍ മറ്റൊരു പ്രധാന വേഷത്തിലത്തുന്നത്

ആര്‍ആറില്‍ മറ്റൊരു പ്രധാന വേഷത്തിലത്തുന്നത് രാംചരണാണ്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകനായ രാംചരണും തന്‌റെ പ്രതിഫലം കൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. 33 കോടി രൂപയാണ് ഇപ്പോള്‍ രാംചരണിന്‌റെ പ്രതിഫലം. തന്‌റെ സിനിമകള്‍ ഇരുനൂറ് കോടിയിലധികം നേടിയതോടെയാണ് രാംചരണ്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചത്.

30 കോടിയിലധികം രൂപയാണ് കന്നഡ

30 കോടിയിലധികം രൂപയാണ് കന്നഡ സൂപ്പര്‍താരം യഷ് വാങ്ങുന്നത്. കെജിഎഫ് 2വിന് വേണ്ടിയാണ് യഷിന്‌റെ ഈ പ്രതിഫലം. കെജിഎഫിന്‌റെ പ്രതിഫലത്തിന് പുറമെ സിനിമയുടെ മൊത്തം ബിസിനസിലുളള വരുമാനത്തില്‍ ഒരു പങ്കും യഷിന് ലഭിക്കും. 40 കോടി രൂപയായിരുന്നു മഹേഷ് ബാബുവിന്‌റെ പ്രതിഫലം. മഹര്‍ഷി, സരിലേരു നീക്കവെരു എന്നി സിനിമകള്‍ക്കായി വലിയ പ്രതിഫലമാണ് മഹേഷ് ബാബു വാങ്ങിയത്. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന്‌റെ പ്രതിഫലം 40 കോടിയില്‍ നിന്നും 80 കോടി ആക്കി ഉയര്‍ത്തിയിരിക്കുകയാണ്.

Recommended Video

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam
ഇന്റര്‍നാഷണല്‍ സ്റ്റാറായി മാറികൊണ്ടിരിക്കുന്ന

ഇന്റര്‍നാഷണല്‍ സ്റ്റാറായി മാറികൊണ്ടിരിക്കുന്ന നടനാണ് ധനുഷ്. അടുത്തിടെയാണ് നടന്‌റെ ഹോളിവുഡ് ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം അസുരന്‍, എന്നൈ നോക്കി പായുംതോട്ട എന്നീ സിനിമകളിലൂടെ 31.75 കോടിയാണ് ധനുഷ് നേടിയത്. 34 കോടി രൂപയാണ് കമല്‍ഹാസന്‍ വാങ്ങുന്നത്. 40 കോടിക്കടുത്താണ് അജിത്ത് ഒരു ചിത്രത്തിനായി വാങ്ങുന്നതെന്നും അറിയുന്നു.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X