»   » സുഹാസിനിയുമായി ഗോസിപ്പ് വന്നതെങ്ങനെ, മമ്മൂട്ടി എങ്ങിനെ അതിനെ നേരിട്ടു??

സുഹാസിനിയുമായി ഗോസിപ്പ് വന്നതെങ്ങനെ, മമ്മൂട്ടി എങ്ങിനെ അതിനെ നേരിട്ടു??

Posted By:
Subscribe to Filmibeat Malayalam

എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. കൂടെവിടെ മുതല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ വരെ ഒരുമിച്ചഭിനയിച്ചു. മലയാള സിനിമയില്‍ സുഹാസിനിയുടെ നായകനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചത് മമ്മൂട്ടി തന്നെയാണ്. ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികം.

എന്നാല്‍ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരില്‍ ഗോസിപ്പ് വന്നത് അങ്ങനെയല്ല. കാര്‍ട്ടൂണിസ്റ്റായ യേശുദാസ് തന്റെ മാഗസിനില്‍ ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് എഴുതിയതായിരുന്നു കാരണം.

ഈ പഴയകഥ ഇപ്പോള്‍ ഓര്‍ത്തെടുത്ത് പറഞ്ഞത് യേശുദാസ് തന്നെയാണ്. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ ഗോസിപ്പ് വന്ന വഴിയും അതിനെ മമ്മൂട്ടി നേരിട്ടതിനെ കുറിച്ചും യേശുദാസ് സംസാരിച്ചു.

Read More: റഹ്മാന്‍ തനിക്ക് ഭീഷണിയാകുമോ എന്ന് മമ്മൂട്ടി ഭയന്നിരുന്നു

സുഹാസിനിയുമായി ഗോസിപ്പ് വന്നതെങ്ങനെ, മമ്മൂട്ടി എങ്ങിനെ അതിനെ നേരിട്ടു??

നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു- എന്ന് പറഞ്ഞുകൊണ്ട് യേശുദാസ് തുടങ്ങി.

സുഹാസിനിയുമായി ഗോസിപ്പ് വന്നതെങ്ങനെ, മമ്മൂട്ടി എങ്ങിനെ അതിനെ നേരിട്ടു??

മമ്മൂട്ടിയ്ക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു

സുഹാസിനിയുമായി ഗോസിപ്പ് വന്നതെങ്ങനെ, മമ്മൂട്ടി എങ്ങിനെ അതിനെ നേരിട്ടു??

അക്കാലത്തെ പ്രമുഖ സിനിമാ മാഗസിനായ കട്ട്-കട്ടിന്റെ എഡിറ്ററായ യേശുദാസ് ഇക്കാര്യം തന്റെ മാഗസിനില്‍ എഴുതി. വായിച്ചു വന്നപ്പോള്‍ ഇരുവരും തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ അടുപ്പമുള്ളതായി വാര്‍ത്ത പരന്നു

സുഹാസിനിയുമായി ഗോസിപ്പ് വന്നതെങ്ങനെ, മമ്മൂട്ടി എങ്ങിനെ അതിനെ നേരിട്ടു??

അതിന് ശേഷം മമ്മൂട്ടി ശേുദാസുമായി പിണക്കത്തിലായത്രെ

സുഹാസിനിയുമായി ഗോസിപ്പ് വന്നതെങ്ങനെ, മമ്മൂട്ടി എങ്ങിനെ അതിനെ നേരിട്ടു??

ആ ഗോസിപ്പിന് മമ്മൂട്ടി ഒരു പരിഹാരം കണ്ടെത്തി. എല്ലാ ലൊക്കേഷനിലും ഭാര്യ സുലുവിനെയും കൂട്ടി പോകാന്‍ തുടങ്ങി.

സുഹാസിനിയുമായി ഗോസിപ്പ് വന്നതെങ്ങനെ, മമ്മൂട്ടി എങ്ങിനെ അതിനെ നേരിട്ടു??

സുഹാസിനിയുടെ ആദ്യമലയാള സിനിമയായ കൂടെവിടെയിലെ നായകന്‍ മമ്മൂട്ടിയായിരുന്നു. പിന്നീട് അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസില്‍ എന്നീ ചിത്രങ്ങളില്‍ തുടര്‍ച്ചയായി ഒന്നിച്ചഭിനയിച്ചു. 1987 ല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്.

English summary
How Mammootty managed the gossip with Suhasini
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam