ഹൃത്വിക് റോഷന്‍ മുന്‍ഭാര്യയെ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു! വേര്‍പിരിയാത്ത സ്‌നേഹം ഇതാണ്...
Recommended Video

ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്റെ കരിയര്‍ പൂര്‍ണ വിജയമായിരുന്നെങ്കിലും കുടുംബ ബന്ധത്തിന് തീരെ ആയുസ് കുറവായിരുന്നു. 2000 ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ഖാന്റെ മകള്‍ സൂസന്നെ ഖാനുമായി വിവാഹം കഴിച്ച ഹൃത്വിക് 2014 ല്‍ ആ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ സാധാരണ എല്ലാവരെയും പോലെ വേര്‍പിരിയലിന് ശേഷം ശത്രുക്കളെ പോലെ പെരുമാറാന്‍ ഇരുവരും തയ്യാറല്ലായിരുന്നു.
നല്ല സുഹൃത്തുക്കളായി മക്കള്‍ക്ക് വേണ്ടി ജീവിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചിരുന്നു. അവധി ആഘോഷങ്ങള്‍ക്കും മറ്റ് പാര്‍ട്ടികളിലും കുടുംബം ഒന്നിച്ച് പങ്കെടുക്കാനെത്തിയിരുന്നു. അതിനിടെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. മുന്‍ഭാര്യയെ ഹൃത്വിക് വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെക്കാന്‍ ക്രോണിക്കലാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഹൃത്വിക് വിവാഹിതനാകുന്നു..
ബോളിവുഡിലെ വേര്‍പിരിഞ്ഞ താരദമ്പതികളില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകന്‍ പോവുകയാണെന്നാണ് പറയുന്നത്. വധു മറ്റാരുമല്ല മുന്‍ ഭാര്യയായിരുന്ന സൂസന്നെ ഖാന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

സൂസന്നെ
സൂസന്നെ ഖാനുമായി നീണ്ട പതിനാല് വര്‍ഷത്തെ വിവാഹ ജീവിതം 2014 ല്‍ അവസാനിപ്പിക്കുകയായിരുന്നു. ശേഷം ഇരുവരും നല്ല സുഹൃത്തുക്കളെ പോലെയിരുന്നു ജീവിച്ചിരുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത താരങ്ങള്‍ ഇതുവരെ സ്ഥിതികരിച്ചിട്ടില്ല.

സുഹൃത്തുക്കളെ പോലെ
വിവാഹബന്ധം വേണ്ടെന്ന് വെച്ചിരുന്നെങ്കിലും ശേഷം ഇരുവരും നല്ല സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു. എന്ത് ആവശ്യത്തിനും പരസ്പരം ബന്ധപ്പെടാറുണ്ടെന്നും പ്രശ്‌നങ്ങൡും പ്രതിസന്ധിയിലും താരങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഇരുവരുടെയും അടുത്ത് സുഹൃത്ത് വെളിപ്പെടുത്തിയിരിക്കുകയാണ്.

മക്കള്‍ക്കുള്ള പ്രധാന്യം
ദമ്പതികള്‍ വേര്‍പിരിയുമ്പോള്‍ കഷ്ടത്തിലാവുന്നത് മക്കളാണ്. എന്നാല്‍ ഹൃത്വിക്കിന്റെയും സൂസന്നെയുടെയും ജീവിതത്തില്‍ മറ്റെന്തിനേക്കാളും മക്കള്‍ക്കായിരുന്നു പ്രധാന്യം. അവധി ആഘോഷിക്കാനും പാര്‍ട്ടികളിലും മറ്റും ഇരുവരും മക്കള്‍ക്കൊപ്പം പങ്കെടുത്തിരുന്നു. അവധിക്കാലം ആഘോഷിക്കുന്നതിന് വേണ്ടി ഹൃത്വിക് സുസന്നെയ്ക്കും മക്കള്‍ക്കുമൊപ്പം അമേരിക്കയിലേക്ക് പോയ ചിത്രങ്ങള്‍ താരം തന്നെ പുറത്ത് വിട്ടിരുന്നു.

ആരാധകരുടെ ആഗ്രഹം
രണ്ട് പേരും ജീവിക്കുന്നത് വേറെ വേറെ ആണെങ്കിലും മനസ് ഒരുപോലെയായിരുന്നു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ഒന്നിച്ച് ജീവിച്ചാല്‍ പോരെ എന്നായിരുന്നു ആരാധകരുടെ ആവശ്യം. അതിനിടെ ഹൃത്വികുമായുള്ള ബന്ധം അവസാനിപ്പിച്ചത് എന്തിനാണെന്ന് സൂസന്നെ തുറന്ന് പറഞ്ഞിരുന്നു.

പരസ്പര ബഹുമാനം
ഇന്ന് പല ബന്ധങ്ങളിലും കാണാത്ത കാര്യമാണ് പരസ്പര ബഹുമാനം. എന്നാല്‍ ഞങ്ങള്‍ പരസ്പര ബഹുമാനം വെച്ച് പുലര്‍ത്തുന്നവരാണെന്നും മക്കളുടെ കാര്യത്തില്‍ ഒരുപോലെ ഉത്തരവാദിത്തം കാണിക്കുന്നവരാണെന്നും സൂസന്നെ വ്യക്തമാക്കിയിരുന്നു.

താരവിവാഹം
ഹൃത്വികും സുസന്നെയും രണ്ട് മതവിഭാഗങ്ങളില്‍ പെട്ടവരായിരുന്നു. ഹൃത്വിക് ഹിന്ദുവും സുസൈന്ന മുസ്ലിമുമായിരുന്നു. അതിനാല്‍ ബാംഗ്ലൂരില്‍ നിന്നും സ്വകാര്യ ചടങ്ങായിട്ടായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. നല്ല കുടുംബമായി അറിയപ്പെട്ടിരുന്നെങ്കിലും ബോളിവുഡിനെ ഞെട്ടിച്ച് കൊണ്ടായിരുന്നു ബന്ധം വേര്‍പ്പെടുത്തുന്ന കാര്യം താരങ്ങള്‍ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











