Just In
- 1 hr ago
ഒരു അമ്മയുടേയും മകന്റേയും ജീവിതം; 'ദിശ 'പൂർത്തിയായി...
- 1 hr ago
നസ്രിയയുടെ പിന്നിൽ ഒളിച്ച് ഫഹദ്, താരങ്ങളുടെ ചിത്രം വൈറലാകുന്നു....
- 2 hrs ago
പരിഹസിച്ചവർക്ക് മറുപടിയുമായി അനൂപ്, കണ്ണു നനയാതെ കണ്ടു തീർക്കാൻ ആവില്ലെന്ന് ആരാധകർ
- 4 hrs ago
സ്റ്റാര്‍ മാജിക് താരം ശ്രീവിദ്യയ്ക്ക് കൊവിഡ്; ആശങ്കയോടെ ആരാധകര്‍
Don't Miss!
- Finance
ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും
- News
അതിർത്തി സംഘർഷം: പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാൻ ഇന്ത്യയും ചൈനയും
- Sports
IPL 2021: മാക്സ്വെല്ലിനെ 'നല്കിയ' പഞ്ചാബിന് നന്ദി അറിയിച്ച് ആര്‍സിബി, പഞ്ചാബിന്റെ ക്ലാസിക് മറുപടി
- Automobiles
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- Lifestyle
വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ മറ്റൊരു പ്രണയത്തില്‍; യുവനടനുമായി സുസന്നൈ ഖാന് പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ
ബോളിവുഡ് നടന് ഹൃത്വിക് റോഷനും അദ്ദേഹത്തിന്റെ മുന്‍ഭാര്യ സുസന്നൈ ഖാനും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്. ഇരുവരുടെയും വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും പിറന്നാള്‍ ആഘോഷം അടക്കം കുടുംബത്തിലെ എല്ലാ കാര്യങ്ങള്‍ക്കും ഒരുമിച്ച് ഉണ്ടാവും. കുറച്ച് നാള് മുന്‍പ് വരെ വീണ്ടും വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു.
സുസന്നൈയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് താരം മറുപടി പറയാറില്ല. എന്നാലിപ്പോള്‍ സുസെൈന്ന മറ്റൊരു പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നടന് അലി ഗോണിയുടെ സഹോദരന് അര്സ്ലന് ഗോണിയുമായി സുസന്നൈ അടുപ്പത്തിലാണെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസങ്ങളായി ഇരുവരും തമ്മില്‍ അടുത്ത് പരിചയമുണ്ടെന്ന് പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ സുസന്നൈ വെളിപ്പെടുത്തി.
അതേ, അര്സ്ലനെ കഴിഞ്ഞ ആറ് മാസമായി തനിക്ക് അറിയാം. ഇരുവരുടെയും കോമണായിട്ടുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നുമാണ് പരിചയത്തിലാവുന്നത്. എന്നാല്‍ അടുത്തിടെ ഇരുവരും കൂടുതല്‍ അടുപ്പത്തിലാവുകയായിരുന്നു. ഇരുവരുടെയും പെരുമാറ്റങ്ങളില്‍ നിന്നും കേവലം സൗഹൃദം മാത്രമല്ലെന്ന് വ്യക്തമാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഇരുവരുടെയും ഫോട്ടോസ് വൈറലായിരുന്നു.
ഈ ബന്ധം വിവാഹത്തിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഹൃത്വിക് റോഷനുമായി ബാല്യകാലം മുതലുള്ള പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം 2014 ല്‍ ഇരുവരും അവസാനിപ്പിച്ചു. അന്ന് മുതല്‍ മക്കളുടെ കാര്യങ്ങള്‍ക്കും ഹൃത്വികിന്റെ കുടുംബത്തിലെ ആഘോഷങ്ങള്‍ക്കും നിറസാന്നിധ്യമായി സുസന്നൈ ഉണ്ടാവും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ നല്‍കിയിട്ടുള്ളത് സുസന്നൈ ആണെന്ന് വിവാഹമോചനത്തിന് ശേഷവും ഹൃത്വിക് പറയാറുണ്ട്.