»   » അനൂപുമായി പ്രണയമില്ല: മേഘ്‌ന രാജ്

അനൂപുമായി പ്രണയമില്ല: മേഘ്‌ന രാജ്

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഗോസിപ്പ് കഥകളിലെ ഇപ്പോഴത്തെ നായികയും നായകനും അനൂപ് മേനോനും മേഘ്‌നരാജുമാണ്. ഒന്നിലേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മേഘ്‌നയും അനൂപും തമ്മില് പ്രണയത്തലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ സജീവമാണ്. എന്നാല്‍ ഈ ഗോസിപ്പിനെതിരെ ഇപ്പോള്‍ മേഘ്‌ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അനൂപുമായി തനിയ്ക്ക് പ്രണയമില്ലെന്നും ചിത്രങ്ങളില്‍ തങ്ങള്‍ തമ്മില്‍ മികച്ച കെമിസ്ട്രിയുള്ളതുകൊണ്ടാകും ഇത്തരത്തിലൊരു ഗോസിപ്പ് പ്രചരിക്കുന്നതെന്നുമാണ് മേഘ്‌ന പറയുന്നത്.

കുറച്ചധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതിനാല്‍ ഞങ്ങള്‍ പരസ്പരം പലതവണ കണ്ടിട്ടുണ്ട്. അടുത്തിടപഴകിയിട്ടുണ്ട്, ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം ഞങ്ങള്‍ പ്രണയത്തിലാണെന്നല്ല. ആളുകള്‍ എന്തൊക്കെ കഥകള്‍ മെനഞ്ഞാലും അതെന്നെ ബാധിക്കില്ല- മേഘ്‌ന പറയുന്നു.

എന്തായാലും ഇനി അധികം കാലം ഗോസിപ്പ് കോളങ്ങളില്‍ നായികയാകാന്‍ താനില്ലെന്നും അധികം വൈകാതെ വിവാഹിതയാകുമെന്നും മേഘ്‌ന പറയുന്നു. മാതാപിതാക്കള്‍ മേഘ്‌നയ്ക്ക് വരനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ടത്രേ. അനൂപുമായി പ്രണയത്തിലല്ലെങ്കിലും പ്രണയവിവാഹം തനിക്കിഷ്ടമാണെന്ന് മേഘ്‌ന തുറന്നുപറയുന്നു. മാത്രമല്ല സിനിമയില്‍ നിന്നുള്ളയാളാണ് ഭര്‍ത്താവാകുന്നതെങ്കില്‍ തന്റെ ജോലിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിയുമെന്നും പക്ഷേ മാതാപിതാക്കള്‍ അന്വേഷിക്കുന്നത് സിനിമയ്ക്ക് പുറത്തുനിന്നുള്ളയാളെയാണെന്നും താരം വ്യക്തമാക്കി.

ഇപ്പോള്‍ മലയാളചിത്രങ്ങള്‍ക്ക് ചെറിയ ഇടവേള നല്‍കി കന്നഡയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് മേഘ്‌ന. ഇതിനായി ശരീരഭാരം പത്തുകിലോയോളം കുറച്ച് മേഘ്‌ന കൂടുതല്‍ സുന്ദരിയായിരിക്കുകയാണ്. സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലെത്തിയത്.

English summary
Actress Meghna Raj rubbished the gossip about her relationship with actor Anoop Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam