ഇതൊരു പരീക്ഷയൊന്നുമല്ല, പഠിച്ചിട്ട് പോയി ചെയ്യാന്‍: ഫഹദ് ഫാസില്‍
അടുത്തിടെ ഫഹദ് ഫാസില്‍ അഭിനയിച്ച ചിതങ്ങളെല്ലാം പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മികച്ചതെന്ന് എടുത്തു പറയാന്‍ ഇയ്യോബിന്റെ പുസ്തകവും ബാംഗ്ലൂര്‍ ഡെയിസും മാത്രമേ ഉള്ളൂ.
തുടര്‍ച്ചയായി പരാജയങ്ങള്‍ വന്നപ്പോള്‍ ഫഹദ് ഫാസിലിന് വിമര്‍ശങ്ങളും നേരിടേണ്ടി വന്നു. വിമര്‍ശകരോട് പറയാന്‍ ഫഹദ് ഫാസിലിന് ഒന്നേയുള്ളൂ, ഇതൊരു പരീക്ഷയൊന്നുമല്ല പഠിച്ചിട്ട് പോയി ചെയ്യാന്‍.

ഇതോടെ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ചെയ്യുന്നത് കുറയ്ക്കുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. കരാറൊപ്പിട്ട ചിത്രങ്ങളുടെ അഡ്വാന്‍സ് തുക തിരിച്ചു നല്‍കിയത് ചൂണ്ടികാണിച്ചാണ് ഫഹദ് സിനിമകള്‍ കുറയ്ക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ താന്‍ സെലക്ടീവൊന്നുമല്ലെന്നും ഫഹദ് വ്യക്തമാക്കി. അങ്ങനെയാവണമെന്നു വിചാരിക്കുന്നുമില്ല. ചില കഥാപാത്രങ്ങള്‍ ചെയ്തുവരുമ്പോള്‍ അറിയാം, ശരിയാവുന്നുണ്ടെന്ന്. ചിലതു ഫലിക്കില്ല. അതും മനസ്സിലാവും. ആ ചൂതാട്ടമാണു രസം- ഫഹദ് പറയുന്നു.
ഇതൊരു പരീക്ഷയൊന്നുമല്ലല്ലോ പഠിച്ചിട്ട് പോയി ചെയ്യാന്‍ എന്നാണ് ഫഹദിന്റെ ചോദ്യം. ഞാന്‍ ഹോംവര്‍ക്ക് ചെയ്യുന്ന ആക്ടറൊന്നുമല്ല. ഓടാത്ത സിനിമകളില്‍ നിന്നാണു കൂടുതല്‍ പഠിക്കുന്നത്. ഫഹദ് പറഞ്ഞു.


Click it and Unblock the Notifications