അജു സ്വാര്‍ത്ഥനായി, ഇനി നിവിനെ സഹായിക്കില്ല
കൊച്ചി: താന്‍ സ്വാര്‍ത്ഥനാകാന്‍ തീരുമാനിച്ചെന്നും ഇനി നിവിന്‍ പോളിയെ സഹായിക്കാനില്ലെന്നും അജു വര്‍ഗീസ്. ഇക്കാര്യം സീരിയസായി എടുക്കാന്‍ വരട്ടെ. അജു വര്‍ഗീസ് പറഞ്ഞൊരു തമാശയാണിത്. മിക്ക ചിത്രങ്ങളിലും നിവിനെ സഹായിക്കുന്ന ഉറ്റ ചങ്ങാതിയുടെ വേഷമായിരുന്നല്ലോ അജുവിന്. എന്നാല്‍ ഓം ശാന്തി ഓശാന മുതല്‍ കഥയാകെ മാറിയില്ലേ. നിവിന്‍റെ സഹായി എന്ന ഇമേജ് അജു മാറ്റിയല്ലോ ചിത്രത്തിലൂടെ. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെപ്പറ്റി സംസാരിയ്ക്കവെയാണ് അജു ഇക്കാര്യം പറഞ്ഞത്.
ഓംശാന്തി ഓശാനയില്‍ നിവിനോടുള്ള ദേഷ്യവും അല്‍പ്പസ്വല്‍പ്പം പാരവയ്ക്കലുകളുമാണല്ലോ അജുവിന്റെ കഥാപാത്രത്തിന്. എന്തായാലും ചിത്രത്തിന്റെ വിജയത്തോടെ അജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. മലര്‍വാടി ആര്‍ട്‌സ് ക്ളബ്, തട്ടത്തിന്‍ മറയത്ത് ഒട്ടേറെ ചിത്രങ്ങളില്‍ നിവിന്റെ ആത്മാര്‍ത്ഥ സുഹൃത്തായി അജു വേഷമിട്ടിരുന്നു.

ജിബു ജേക്കബിന്റെ പുതിയ ചിത്രത്തിനല്‍ ഒരു രാഷ്ട്രീയക്കാരനായി വേഷമിട്ടിരിയ്ക്കുകയാണ് അജു. ചിത്രത്തിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഭാര്യയ്ക്കൊപ്പം യാത്ര പോകാനാണ് അജുവിന്റെ തീരുമാനം. പോകേണ്ട സ്ഥലങ്ങളെപ്പറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അജു


Click it and Unblock the Notifications