twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടുവര്‍ഷമായി മദ്യപിക്കാറില്ലെന്നു ദിലീപ്‌

    By Nirmal Balakrishnan
    |

    രണ്ടുവര്‍ഷമായി മദ്യം തൊടാറില്ലെന്ന് നടന്‍ ദിലീപ്. ഒരു ചാനല്‍ അഭിമുഖത്തിലാണ് ദിപീല് മദ്യപന്റെ സുവിശേഷം പറഞ്ഞത്. മുന്‍പ് നന്നായി കഴിച്ചിരുന്നു. ഇപ്പോള്‍ രണ്ടുവര്‍ഷമായി മദ്യം തൊടാറില്ല. വൈനും ബിയറും പോലും ഒഴിവാക്കി.

    മുന്‍പ് കാര്യങ്ങളൊക്കെ നോര്‍മല്‍ ആയിരുന്നു. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ താളപ്പിഴ വന്നപ്പോള്‍ മദ്യം ഒഴിവാക്കുകയായിരുന്നു. മയങ്ങികിടന്നിട്ടു കാര്യമില്ല എന്നാണു ദിലീപ് ഇക്കാര്യത്തില്‍ പറയുന്നത്.

    dileep

    സാധാരണ ആളുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ആദ്യം പോകുന്നത് മദ്യത്തിലേക്കാണ്. എന്നാല്‍ താന്‍ പ്രശ്‌നമുണ്ടായപ്പോള്‍ ആദ്യം ഉപേക്ഷിച്ചത് മദ്യമാണ്. മദ്യപിക്കുന്നവരാണെങ്കില്‍ പകലൊക്കെകഴിക്കാന്‍ തുടങ്ങിയാല്‍ വലിയ പ്രശ്‌നമാകും. അതുകൊണ്ടു ദിലീപ് മറ്റുള്ളവരോടു കൂടി പറയുന്നു-മ ദ്യം വിഷമാണ്, അതുകുടിക്കരുത്.

    ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ദിലീപ് . പതിവു ചിത്രങ്ങളുടെ പാറ്റേണില്‍ നിന്നു വ്യത്യസ്തമായി ചെയ്ത ചിത്രമാണത്. അടുത്ത കാലത്ത് ഏറ്റവുമധികം നല്ല അഭിപ്രായം കിട്ടിയ ചിത്രമാണിത്. ഫോണ്‍ കോള്‍സും മെസേജുകളും ചിത്രത്തെക്കുറിച്ചു നല്ലതു പറഞ്ഞുകൊണ്ടുതന്നെയാണ്. ഒരേ ടൈപ്പിലാണ് എന്റെ ചിത്രമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ പെട്ടെന്നു തിരിച്ചുപറയുമ്പോള്‍ കേള്‍ക്കാനൊരു സുഖമുണ്ടെന്നു ദിലീപ് പറയുന്നു.

    ഇനി ചെയ്യാന്‍ പോകുന്നത് റാഫി- ഷാഫി ചിത്രം, സിദ്ദീഖ് ലാല്‍ ഒന്നിക്കുന്നചിത്രം, ബെന്നി നായരമ്പലത്തിന്റെ ചിത്രം എന്നിവയാണെന്നും ദിലീപ് പറഞ്ഞു. ലൈഫ് ഓഫ് ജോസൂട്ടി, ലവ് 24-7 ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

    ദിലീപിന്റെ ഉപദേശം മലയാളി യുവാക്കള്‍ ചെവിക്കൊള്ളുമെന്നു പ്രതീക്ഷിക്കാം. -മദ്യം വിഷമാണ്. വിഷമമാണ്.

    English summary
    I didn't drink past two years says Dileep
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X