ഇവിടെയിങ്ങനെ നിന്നോളാമെന്ന് ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല: ഫഹദ്
ഫഹദ് ഫാസിലിനെ ഇപ്പോള്‍ വെള്ളിത്തിരയില്‍ കാണാനേ ഇല്ല. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഫഹദ് അഡ്വാന്‍സ് വാങ്ങിയ ചിത്രങ്ങളുടെ തുക മടക്കി നല്‍കിയെന്ന് കേട്ടിരുന്നു. അതിനിടയില്‍ ഫഹദ് സിനിമകളില്‍ നിന്ന് അവധിയെടുത്ത് വിട്ടു നില്‍ക്കുകയാണെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു.
പൊതുവെ ഇത്തരം വിഷയങ്ങളോടൊന്നും പ്രതികരിക്കാത്ത ഫഹദ് ഫാസില്‍ ഇതാദ്യമായി പ്രതികരിച്ചു. ഇവിടെ ഇങ്ങനെ നിന്നോളാം എന്ന് ഞാനാര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

സന്തോഷമാണ് ഏറ്റവും പ്രധാനം. അത് കഴിഞ്ഞിട്ടാണ് സിനിമ. ചില ചിത്രങ്ങളുടെ അഡ്വാന്‍സ് തിരിച്ചു കൊടുത്തു എന്നത് ശരിയാണ്. ഡേറ്റ് മാത്രം കിട്ടിയെന്ന് കരുതി സ്‌ക്രിപ്റ്റില്ലാതെ സിനിമ ചെയ്യാനാകുമോ എന്ന് ഫഹദ് ചോദിച്ചു.
പിന്നെ എനിക്കും തോന്നി കുറച്ചു സമയം വെറുതെ ഇരിക്കാന്‍. പേരന്റ്‌സിന്റെയും ഭാര്യയുടെയും ഒപ്പം കുറച്ചുസമയം ചെലവഴിക്കണം. യാത്രകള്‍ ചെയ്യണം. അല്ലാതെ ഇവിടെയിങ്ങനെ നിന്നോളാമെന്ന് ആരോടും പ്രോമിസ് ചെയ്തിട്ടില്ലെന്നാണ് ഫഹദിന്റെ വാക്കികള്‍.
വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ബോര്‍ബണ്‍ സ്ട്രീറ്റാണ് മറ്റൊരു ചിത്രം. വേറെ ചിത്രങ്ങളിലൊന്നം ഫഹദ് കരാറൊപ്പിട്ടില്ല.


Click it and Unblock the Notifications