»   » ബിജു മേനോനെ ഒതുക്കാന്‍ ദിലീപ് ശ്രമിക്കുന്നു, ഇരുവരെയും തമ്മിലിടിപ്പിയ്ക്കാന്‍ ശ്രമിക്കുന്നതാര്?

ബിജു മേനോനെ ഒതുക്കാന്‍ ദിലീപ് ശ്രമിക്കുന്നു, ഇരുവരെയും തമ്മിലിടിപ്പിയ്ക്കാന്‍ ശ്രമിക്കുന്നതാര്?

By: Rohini
Subscribe to Filmibeat Malayalam

പരസ്യമായതും രഹസ്യമായതുമായ ഒത്തിരി ശത്രുക്കള്‍ സിനിമയ്ക്കകത്തുണ്ട്. എന്നാല്‍ ഇതിലൊന്നും പെടാതെ ചിലരെ തെറ്റിപ്പിക്കാനും പാപ്പരാസികള്‍ ശ്രമിയ്ക്കുന്നു. ദിലീപിന് നേരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ പലരെയും ശത്രുക്കളായി പ്രഖ്യാപിയ്ക്കുകയാണ് പാപ്പരാസികള്‍.

ബിജു മേനോന്‍ എന്തിനാണ് സണ്ണി വെയിന് റോസാപ്പൂ നല്‍കിയതെന്നറിയാമോ ??

ദിലീപ് ബിജു മേനോനെ ഒതുക്കാന്‍ ശ്രമിയ്ക്കുന്നു എന്നും, ദിലീപും ബിജു മേനോനും കടുത്ത ശത്രുക്കളാണ് എന്നുമൊക്കെയാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. സഹികെട്ട ബിജു മേനോന്‍ ആദ്യമായി വാര്‍ത്തകളോട് പ്രതികരിയ്ക്കുന്നു

പ്രചരിച്ച വാര്‍ത്തകള്‍

മലയാള സിനിമയില്‍ വേറിട്ട സ്റ്റാര്‍ഡം നിലനിര്‍ത്തി മുന്നേറുകയാണ് ബിജു മേനോന്‍. മുന്‍വിധികളൊന്നുമില്ലാതെ എത്തുന്ന ബിജു മേനോന്‍ ചിത്രങ്ങള്‍ക്ക് കുടുംബ പ്രേക്ഷകരുടെ പിന്തുണ ലഭിയ്ക്കുന്നു. സിനിമ വമ്പന്‍ വിജയങ്ങളായി തീരുകയും ചെയ്യുന്നു. ഇതോടെ ദിലീപ് ബിജു മേനോനെ ഒതുക്കാന്‍ ശ്രമിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

വ്യക്തപരമായ പ്രശ്‌നം

ഔദ്യോഗികം മാത്രമല്ല, ഇരുവരും തമ്മില്‍ ചില വ്യക്തിപരമായ പ്രശ്‌നങ്ങളുമുണ്ടത്രെ. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്താണ് ബിജു മേനോന്റെ ഭാര്യ സംയുക്ത വര്‍മ്മ. കാവ്യയുമായുള്ള ദിലീപിന്റെ രണ്ടാം വിവാഹത്തിന് ബിജു മേനോനെ ക്ഷണിച്ചിട്ടും, സംയുക്തയുടെ എതിര്‍പ്പുകൊണ്ട് ബിജു മേനോന്‍ വന്നില്ലത്രെ. അടുത്ത സുഹൃത്തായിട്ടും ബിജു മേനോന്‍ വിവാഹത്തില്‍ പങ്കെടുക്കാത്ത ദേഷ്യവും ദിലീപിനുണ്ടായിരുന്നു എന്നാണ് പാപ്പരാസികള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍.

വാര്‍ത്ത വേദനിപ്പിച്ചു

എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ ബിജു മേനോനെ വേദനിപ്പിച്ചു. വര്‍ഷങ്ങളായി ദിലീപുമായി നല്ല സൌഹൃദ ബന്ധം തുടര്‍ന്ന് കൊണ്ടു വരികയാണ് ബിജു മേനോന്‍. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം വന്‍ വിജയങ്ങളായിരുന്നു.

വേറെ എന്തോ ലക്ഷ്യം

ദിലീപ് എന്നെയോ ഞാന്‍ ദിലീപിനെയോ ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. ഒരു പണിയുമില്ലാത്ത ആരൊക്കെയോ ചേര്‍ന്ന് പടച്ചുവിട്ട വാര്‍ത്തകളാണ് അതെല്ലാം. വേറെ എന്തൊക്കെയോ വ്യക്തിപരമായ ലക്ഷ്യങ്ങളോടെയായിരിക്കാം അവര്‍ അത്തരം വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നത് എന്ന് ബിജു മേനോന്‍ പറയുന്നു

ദിലീപിന് മനസ്സിലാവും

ഞാനും കാണാറുണ്ട് അത്തരം വാര്‍ത്തകള്‍. ദിലീപും കണ്ടിട്ടുണ്ടാവണം. ഞാനും ദിലീപും ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറില്ല. ദിലീപിനും മനസ്സിലാക്കാന്‍ സാധിക്കും, ഇതുപോലുള്ള ന്യൂസുകള്‍ പടച്ചുവിടുന്നവരുടെ ലക്ഷ്യമെന്താണെന്ന്- ബിജു മേനോന്‍ പറഞ്ഞു.

ദിലീപും ബിജു മേനോനും

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍, രസികന്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, പെരുമഴക്കാലം, മുല്ല, മാനസം, ക്രേസി ഗോപാലന്‍, സ്പാനിഷ് മസാല, ആഗതന്‍, മലയാള മാസം ചിങ്ങം ഒന്നിന്, കുടമാറ്റം, ഈ പുഴയും കടന്ന്, ചാന്ത് പൊട്ട്, ഇതാണോ വലിയ കാര്യം, മിസ്റ്റര്‍ മരുമകന്‍, മായാമോഹിനി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

English summary
I don't have any problem with Dileep; Biju Menon clarifying the rumors
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam