ഞാന്‍ കോമഡിയുടെ രാജ്ഞിയാണെന്ന ഒരു തോന്നല്‍; ആ ട്രോള്‍ ഷെയര്‍ ചെയ്ത് മംമ്ത പറഞ്ഞു
ട്രോള്‍ പേജുകളില്‍ താരങ്ങളെ പ്രശംസിച്ചും കളിയാക്കിയും കമന്റുകള്‍ വരാറുണ്ട്. രണ്ടായാലും അതിനെ പ്രതിരോധിക്കാനുള്ള ബുദ്ധി നമ്മുടെ മെഗാസ്റ്റാര്‍ അവര്‍ക്ക് കാണിച്ചുകൊടുത്തിട്ടുണ്ട്.
നല്ലതാണെങ്കില്‍ ആ ട്രോള്‍ ഷെയര്‍ ചെയ്ത് ഉണ്ടാക്കിയവര്‍ക്ക് നന്ദി പറയുക. കളിയാക്കുന്നതാണെങ്കിലും അത് ഷെയര്‍ ചെയ്ത് കലാസൃഷ്ടിയെ പ്രശംസിയ്ക്കുക. എന്തായാലും മമ്മൂട്ടിയുടെ തിരിച്ചടി വിദ്യ മംമ്ത മോഹന്‍ദാസും പയറ്റി നോക്കി.

അടുത്തിടെ മംമ്തയെയും ദിലീപിനെയും ചേര്‍ത്ത് ഒരു ട്രോള്‍ വന്നിരുന്നു. സംഭവം മംമ്തയെ പ്രശംസിച്ചുകൊണ്ടുള്ളതാണ്. ദിലീപിനൊപ്പം കട്ടയ്ക്ക് നിന്ന് മത്സരിക്കുന്ന ഒരേ ഒരു നായിക മംമ്ത മോഹന്‍ദാസ് മാത്രമാണെന്നാണ് ട്രോളിലെ സാരം.
ഈ ട്രോള്‍ മംമ്ത മോഹന്‍ദാസ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഷെയര്‍ ചെയ്തുകൊണ്ട് പറഞ്ഞു, 'ഇത് അത്യന്തം രസകരമായ സംഭവം തന്നെ, ഞാനിപ്പോള്‍ കോമഡിയുടെ രാജ്ഞിയാണെന്ന തോന്നല്‍' എന്ന്.


Click it and Unblock the Notifications