»   » അതെ, എനിക്ക് ആ നടനോട് ഒരു തരത്തിലുള്ള ആകര്‍ഷണം തോന്നുന്നുണ്ട് എന്ന് തമന്ന

അതെ, എനിക്ക് ആ നടനോട് ഒരു തരത്തിലുള്ള ആകര്‍ഷണം തോന്നുന്നുണ്ട് എന്ന് തമന്ന

By: Rohini
Subscribe to Filmibeat Malayalam

ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത മേഖലയാണ് സിനിമ. അവിടെ ഒരു നടനോട് ഒരു നടിയ്ക്ക് ആകര്‍ഷണം തോന്നുന്നു എന്ന് പറഞ്ഞാല്‍ പിന്നത്തെ പുകില് പറയാനുണ്ടോ. അങ്ങനെ പെട്ടിരിയ്ക്കുകയാണ് ഇപ്പോള്‍ ബാഹുബലി നായിക തമന്ന ഭട്ടിയ.

വിവാഹ മോചനമൊക്കെ എന്ത്.... വിവാഹം വരെ എത്തി തെറ്റിപ്പിരിഞ്ഞ പ്രണയ ജോഡികള്‍ ഇതാ

നടന്‍ വിശാലിനോട് തനിയ്ക്ക് ആകര്‍ഷണം തോന്നുന്നു എന്നാണ് തമന്ന പറഞ്ഞത്. പോരേ പൂരം, വിശാല്‍ വരലക്ഷ്മിയെ ഉപേക്ഷിക്കാന്‍ കാരണം തമന്നയാണ് എന്ന തരത്തിലടക്കം പാപ്പരാസികള്‍ വാര്‍ത്തകളുണ്ടാക്കാന്‍ തുടങ്ങി.

അതെ എനിക്ക് ഇഷ്ടമാണ്

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിശാലിനോട് തനിയ്ക്കുള്ള ആകര്‍ഷണത്തെ കുറിച്ച് തമന്ന വെളിപ്പെടുത്തിയത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന കത്തിസണ്ടയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിയ്ക്കുകയായിരുന്നു നടി

തമന്ന പറഞ്ഞത്

നല്ലൊരു വ്യക്തിയാണ് വിശാല്‍. അഭിനയത്തെ ഒരു പാഷനായിട്ടാണ് അദ്ദേഹം കാണുന്നത്. മാത്രമല്ല, എല്ലാ കാര്യത്തോടുമുള്ള ഉത്തരവാദിത്വവും വലുതാണ്. നടികര്‍ സംഘത്തിന് വേണ്ടിയും ചെന്നൈ വെള്ളപ്പൊക്കത്തില്‍ പെട്ടവര്‍ക്കുള്ള സഹായത്തിന് വേണ്ടിയും വിശാല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും തമന്ന പ്രശംസിച്ചു.

വിശാല്‍ പറഞ്ഞത്

തമന്നയെ തനിയ്ക്കും ഇഷ്ടമാണെന്ന് വിശാലും പറഞ്ഞു. പക്ഷെ ഇപ്പറഞ്ഞ ക്രഷ് ഇതുവരെ നടിയോട് തോന്നിയിട്ടില്ല എന്നാണ് വിശാല്‍ പറഞ്ഞത്.

ഗോസിപ്പുകള്‍ പോയ വഴി

പിന്നെ പറയണോ ഗോസിപ്പുകള്‍ പോയ വഴി. അടുത്തിടെ വര്‍ഷങ്ങളായുള്ള വിശാലുമായുള്ള പ്രണയം ബ്രേക്കപ്പായതായി വരലക്ഷ്മി ട്വിറ്ററില്‍ അറിയിച്ചിരുന്നു. അതും ഇപ്പറഞ്ഞതുമായി ബന്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് ചിലര്‍.

English summary
Actress Tamannaah Bhatia in a recent team interview for her upcoming Tollywood film Okkadochadu, the actress revealed that she had a crush on the Tamil star Vishal. “Yes, I had a crush on Vishal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam