ഗ്ലാമര്‍ റോളുകളില്‍ ഒരിക്കലുമഭിനയിക്കില്ലെന്ന് കാവ്യ
ചലച്ചിത്ര ലോകത്ത് പിടിച്ചു നിലാക്കാന്‍ വേണ്ടി താനൊരിയ്‌ക്കലും ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് കാവ്യ മാധവന്‍.
അത്തരമൊരു സാഹചര്യം വന്നാല്‍ താനഭിനയ രംഗത്തോട് വിടപറയുമെന്നും താരം പറയുന്നു. കാവ്യയുടെ ഈ പ്രഖ്യാപനത്തില്‍ കാര്യമുണ്ട്.
തനിയ്‌ക്ക് ശേഷം വന്നവര്‍ പലരും ഗ്ലാമറിന്റെ വഴി തേടി പോയപ്പോഴും ആ വഴി പിന്‍തുടരാതെ മാറി നിന്ന താരമാണ് കാവ്യ.
ഗ്ലാമറിന്റെ സഹായത്തോടെ നയന്‍താരയെ പോലുള്ളവര്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകം കീഴടക്കിയപ്പോഴും താരം അതില്‍ കാല്‍ വെയ്‌ക്കാതെ ഒഴിഞ്ഞു നിന്നു.
പത്തു വര്‍ഷത്തോളമായി മലയാള സിനിമയുടെ സജീവ സാന്നിധ്യമായി നില്‌ക്കുന്ന കാവ്യയെ പക്ഷേ ഇപ്പോള്‍ പല യുവതാരങ്ങളും ഒഴിവാക്കുന്നുവെന്ന തോന്നലുമുണ്ട്.
മമ്മൂട്ടിയും ലാലുമടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ നായികയാകാനുള്ള കാവ്യയുടെ നീക്കവും പുതുമുഖ നായികമാരുടെ വരവുമാണ് യുവനായകന്‍മാര്‍ കാവ്യയെ ഒഴിവാക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ ഈ പ്രചരണങ്ങളൊന്നും കാവ്യയെ ബാധിയ്‌ക്കുന്നില്ല.


Click it and Unblock the Notifications