പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

By Soorya Chandran

ആളുകള്‍ പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി. പ്രത്യേകിച്ച് ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍. അങ്ങനെ ഒരു പരസ്യത്തില്‍ ഒരു പെണ്‍കുട്ടി അഭിനയിക്കുക എന്ന് വച്ചാല്‍ എങ്ങനെയിരിക്കും... അതും ഒരു മലയാളി പെണ്‍കുട്ടി....

മറ്റാരുമല്ല ആ പെണ്‍കുട്ടി. എബിസിഡി എന്ന കന്നി ചിത്രത്തിലെ മധുമിത എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ അപര്‍ണ ഗോപിനാഥ്. ഏറെ വിവാദമായ വജൈന ടൈറ്റനിങ് ജെല്ലിന്റെ പരസ്യത്തിലായിരുന്നു തന്റെ കലാജീവിതത്തിന്റെ തുടക്കത്തില്‍ അപര്‍ണ അഭിനയിച്ചത്.

പണ്ട് ശ്വേത മേനോന്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിച്ചത് ഏറെ വിവാദമാക്കിയ നാടാണ് നമ്മുടേത്. എന്നാല്‍ അപര്‍ണക്ക് ആ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഒരു കുറ്റബോധവും ഇല്ല. അതൊക്കെ തന്റെ ജോലിയുടെ ഭാഗമാണെന്നാണ് അപര്‍ണ കരുതുന്നത്.

അപര്‍ണ ഗോപിനാഥിനെ കുറിച്ച് കൂടുതല്‍ അറിയാം...

നാടകമാണ് പ്രിയം

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

സിനിമയിലെത്തുന്നതിന് മുമ്പ് അപര്‍ണ ഗോപിനാഥിന് പ്രിയം നാടകമായിരുന്നു. ചെന്നൈയിലെ അറിയപ്പെടുന്ന തീയേറ്റര്‍ ആക്ടിവിസ്റ്റ് ആയിരുന്നു അപര്‍ണ

വിവാദ പരസ്യം

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

18 എഗെയ്ന്‍ എന്ന വിവാദ പരസ്യത്തില്‍ അഭിനയിച്ചതാണ് അപര്‍ണയെ പ്രശസ്തയാക്കിയത്. 2009 ല്‍ ചിത്രീകരിച്ച പരസ്യചിത്രം സെന്‍സറിങ് ഒക്കെ കഴിഞ്ഞ് റിലീസ് ചെയ്തത് 2011 ല്‍ ആയിരുന്നു.

അതിലെന്താ തെറ്റ്?

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

ഒരു തീയേറ്റര്‍ ആക്ടിവിസ്റ്റും ഡാന്‍സറും മോഡലും ഒക്കെ ആയിരുന്ന താന്‍ അത്തരം ഒരു പരസ്യത്തില്‍ അഭിയച്ചതില്‍ എന്താ തെറ്റെന്നാണ് അപര്‍ണയുടെ ചോദ്യം. അത് വെറുമൊരു പരസ്യമല്ലേ...

 ചെന്നൈ മലയാളി

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

മലയാളിയാണെങ്കിലും ചെന്നൈയിലാണ് അപര്‍ണയുടെ കുടുംബം. ഇപ്പോള്‍ നടാകങ്ങളോടൊക്കെ വിടപറഞ്ഞ് മലയാള സിനിമയില്‍ സജീവമാണ്

എബിസിഡി

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി, അല്ലെങ്കില്‍ എബിസിഡി- മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടിന്റെ ഈ സിനിമയിലൂടെയാണ് അപര്‍ണ മോളിവുഡില്‍ എത്തുന്നത്. എബിസിഡിയിലെ മധുമിതയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ബൈസിക്കിള്‍ തീവ്‌സ്

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

എബിസിഡിക്ക് ശേഷം അപര്‍ണയെ തേടിയെത്തിയത് ആസിഫ് അലിക്കൊപ്പമുള്ള ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രമാണ്. ഇതിലും അപര്‍ണ തന്റെ റോള്‍ ഗംഭീരമാക്കി.

മമ്മുക്കക്കൊപ്പം

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

കരിയറിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കുക എന്ന് വച്ചാല്‍ അത്ര നിസ്സാര കാര്യമൊന്നും അല്ല. ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്‌സറ്ററില്‍ ഒരു വേഷം ചെയ്ത അപര്‍ണ, മമ്മൂട്ടിയുടെ പുതിയ ചിത്രമായ മുന്നറിയിപ്പിലും പ്രധാന വേഷം ചെയ്യുന്നുണ്ട്.

മാന്നാര്‍ മത്തായി 2

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

ഇതിനിടെ അപര്‍ണ അഭനയിച്ച മറ്റൊരു ചിത്രമായിരുന്നു മാന്നാര്‍ മത്തായി 2. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

വിവാദ പരസ്യം വീണ്ടും നെറ്റില്‍

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

രണ്ട് വര്‍ഷം മുമ്പ് യൂട്യൂബില്‍ ഇട്ട പരസ്യം ഇപ്പോള്‍ വീണ്ടും ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ആ പരസ്യത്തിലെ നായിക ആരായിരുന്നുവെന്ന് ഇപ്പോഴല്ലേ മലയാളികള്‍ക്ക് മനസ്സിലായത്.

ഒരു പ്രശ്‌നവും ഇല്ല

പറയാന്‍ പോലും മടിക്കും ആ പരസ്യത്തെപ്പറ്റി

ആ പരസ്യത്തില്‍ അഭിനയിച്ച കാലത്ത് അധികം ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. ഇപ്പോള്‍ കുറേ പേര്‍ക്കറിയാം. അതില്‍ അത്ര വലിയ പ്രശ്‌നമൊന്നും ഇല്ലെന്നാണ് അപര്‍ണയുടെ പക്ഷം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X