ചിമ്പുവിനെ ഹന്‍സിക ഇട്ടേച്ചു പോകാന്‍ കാരണം?

By Aswathi

നയന്‍താരയുമായുള്ള ബ്രേക്കപ്പിന് ശേഷം ചിമ്പു ഹന്‍സികയുമായി അടുത്തത് കോളിവുഡിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ വിവാഹക്കാര്യം അംഗീകരിച്ചതൊക്കെ പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിച്ചു. എന്നാല്‍ പിന്നീട് കേട്ടത് ഇരുവരും പിരിഞ്ഞു എന്നാണ്. പത്ര സമ്മേളനം നടത്തിയാണ് ചിമ്പു ഹന്‍സികയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്.

ഹന്‍സികയോട് ചിമ്പുവിന് ഇത്രയേറെ ശത്രുതയുണ്ടാകാന്‍ കാരണമെന്താവും? ചിമ്പു - ഹന്‍സിക പ്രണയ ബന്ധം തകരാനുണ്ടായ കാരണം തേടിപ്പോയപ്പോള്‍ വ്യക്തമായ ഒരുത്തരവും കിട്ടിയില്ല. ചിമ്പു വീണ്ടും നയന്‍താരയോട് അടുത്തതാണ് ഒടുവില്‍ കണ്ടെത്തിയ കാരണം. എന്നാല്‍ അതന്നുമല്ല. തന്നെ വിട്ടു പോയ കാമുകിയെ കുറിച്ച് അടുത്തിടെ ഒരു പൊതു പരിപാടിയില്‍ ചിമ്പു സംസാരിച്ചു. കാമുകിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അത് ഹന്‍സികയാണെന്ന് കേട്ടുനിന്നവര്‍ക്ക് മനസ്സിലായി.

hansika-simbu

കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ഒരു ചിത്രം പോലും തനിക്കുണ്ടായില്ല. അഭിനയിച്ച പടങ്ങളെല്ലാം പരാജയപ്പെട്ടതോടെ പണവും ഒരുപാട് നഷ്ടമായി. അതോടെ കാമുകിയും എന്നെ ഉപേക്ഷിച്ചു. വിവാഹം കഴിഞ്ഞ് മകന്റെയും മകളുടെയും ചിരിയില്‍ എല്ലാം മറക്കാം എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നതിന് സാധ്യമല്ല. പെണ്ണും, പണവും, സിനിമയും എല്ലാം എനിക്ക് നഷ്ടമായി- ചിമ്പു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X