»   » ശ്രിയ ശരണിന്റെ വിവാഹം! സത്യത്തിൽ സംഭവിച്ചത് ഇത്; എല്ലാം തുറന്ന് പറഞ്ഞ് അമ്മ

ശ്രിയ ശരണിന്റെ വിവാഹം! സത്യത്തിൽ സംഭവിച്ചത് ഇത്; എല്ലാം തുറന്ന് പറഞ്ഞ് അമ്മ

Posted By:
Subscribe to Filmibeat Malayalam
ശ്രിയ ശരണിന്റെ വിവാഹം ഇതാണ് സത്യത്തിൽ സംഭവിച്ചത് | filmibeat Malayalam

ഡേറ്റിങും ബ്രേക്ക് അപ്പുപോലെ താരങ്ങൾ നിരന്തരം കേൾക്കേണ്ടി വരുന്ന ഒന്നാണ് വിവാഹം.  കല്യാണം കഴിയാത്ത നായിക-നായകന്മാർ നിരന്തരം കേൾക്കേണ്ടി വരുന്ന ചോദ്യമാണ് എന്നാണ് വിവാഹം. ചിലപ്പോൾ ഇവർ തന്നെ വിവാഹത്തെപ്പറ്റിയുളള വ്യാജ പ്രചരണം നടത്തും. ഇത്തവവണ വ്യാജ പ്രചരണത്തിന് ഇരയായത് തെന്നിന്ത്യ  സുന്ദരി ശ്രിയ ശരണാണ്.

srya

ഇതാരാണെന്ന് മനസിലായോ... സൂക്ഷിച്ചു നോക്കിക്കോ! കിടിലൻ മേക്ക് ഓവറിൽ ബോളിവുഡ് ഹോട്ട് നായകൻ

സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വിവാഹ വാർത്ത നിഷേധിച്ച് താരത്തിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. തെറ്റിധാരണയുടെ പേരിലാണ് ഇത്തരത്തിലുളഴ വാർത്ത വന്നതെന്നാണ് കുടുംബത്തിൻരെ വാദം.

യുവരാജകുമാരന്റെ പടയോട്ടം ഇനി യുറോപ്പിലും! ആദ്യദിവസം 300 ഷോകൾ, ആകാംക്ഷയിൽ ആരാധകർ

സാരി ആഭരണങ്ങളും ഓഡർ ചെയ്തു

പുതിയ സാരിയും ആഭരണങ്ങളും ഓഡർ ചെയ്തതാണ് വാർത്തയുടെ അടിസ്ഥാനം. എന്നാൽ‌ സ്വർണ്ണവും വസ്ത്രം വാങ്ങിയത് മറ്റൊരു ആവശ്യത്തിനാണെന്നു ശ്രിയയുടെ അമ്മ പറഞ്ഞു. സുഹൃത്തിൻരെ വിവാഹത്തിനാണ് സാരിയും സ്വർണ്ണവും വാങ്ങിയത്.

മാർച്ചിൽ വിവാഹം

മാർച്ചിൽ റഷ്യൻ സ്വദേശിയായ കാമുകനുമായി താരം വിവാഹിതയാകുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്ത. രാജസ്ഥാനിൽ വച്ചാകും ഇവരുടെ വിവാഹമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനായി റഷ്യയിൽ നിന്നു താരം നാട്ടിലെത്തിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

ബ്രാവേയുമായി പ്രണയം

ഇതിനു മുൻപും താരത്തെ കുറിച്ചു പാപ്പരാസികൾ കഥകൾ പ്രചരിപ്പിച്ചിട്ടുണ്ട്. ശ്രിയയും വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡൈവൻ ബ്രാവോയുമായി പ്രണയത്തിലാണെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇരുവരും മുംബൈയിൽ ചിലപാർട്ടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടുവെന്നും ഡേറ്റിങ്ങിലാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ താരം തന്നെ അന്ന് രംഗത്തെത്തിയിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താരം

മലയാളികളുടെ പ്രിയപ്പെട്ട താരം കൂടിയാണ് ശ്രിയ. പോക്കിരി രാജ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ് താരം കീഴടക്കിയിരുന്നു. 2003 ൽ എനക്ക് 20 ഉനക്ക് 18 എ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. അതിനു ശേഷം കൈനിറയെ ചിത്രങ്ങളായിരുന്നു ഈ താര സുന്ദരിയ്ക്ക്. തമിഴിനെ കൂടാതെ തെലുങ്ക് ,ഹിന്ദി തുടങ്ങിയ സിനിമകശിലും ശ്രേയ തിളങ്ങിയിട്ടുണ്ട്.

English summary
I’m not getting married, says Shriya Saran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam