»   » കല്യാണം മുടങ്ങി എന്ന് കരുതി തൃഷ രാഷ്ട്രീയത്തിലേക്കോ, ആര് പറഞ്ഞു?

കല്യാണം മുടങ്ങി എന്ന് കരുതി തൃഷ രാഷ്ട്രീയത്തിലേക്കോ, ആര് പറഞ്ഞു?

Posted By:
Subscribe to Filmibeat Malayalam

നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങിയ ശേഷം തൃഷ കൃഷ്ണ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇനി കല്യാണമൊന്നും വേണ്ട കുറച്ച് സിനിമകളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമൊക്കെ മതിയെന്ന് നടി തീരുമാനിച്ചെന്നും ജയലളിതയുടെ എഐഎഡിഎംകെയില്‍ ചേര്‍ന്നു എന്നുമായിരുന്നു വാര്‍ത്തകള്‍.

കോളിവുഡില്‍ ജയലളിത മുതലിങ്ങോട്ട് അങ്ങനെ ഒരു വഴക്കം ഉള്ളതുകൊണ്ട് തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്ത ചോദ്യം ചെയ്യാനോ തിരുത്താനോ ഒന്നും ആരും പോയില്ല. തൃഷ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് തന്നെ വിശ്വസിച്ചു.

എന്നാല്‍ അങ്ങനെയല്ല, തനിക്കിപ്പോള്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് തൃഷ വ്യക്തമാക്കി. തന്റെ മൈക്രോബ്ലോഗിങ് പോസ്റ്റിലൂടെയാണ് തൃഷ വാര്‍ത്ത നിഷേധിച്ചത്. തടുര്‍ന്ന് വായിക്കൂ...

കല്യാണം മുടങ്ങി എന്ന് കരുതി തൃഷ രാഷ്ട്രീയത്തിലേക്കോ, ആര് പറഞ്ഞു?

നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങിയ ശേഷം തൃഷ കൃഷ്ണ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇനി കല്യാണമൊന്നും വേണ്ട കുറച്ച് സിനിമകളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമൊക്കെ മതിയെന്ന് നടി തീരുമാനിച്ചെന്നും ജയലളിതയുടെ എഐഎഡിഎംകെയില്‍ ചേര്‍ന്നു എന്നുമായിരുന്നു വാര്‍ത്തകള്‍.

കല്യാണം മുടങ്ങി എന്ന് കരുതി തൃഷ രാഷ്ട്രീയത്തിലേക്കോ, ആര് പറഞ്ഞു?

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് തൃഷ തന്റെ സോഷ്യല്‍ മീഡിയ പേജിലെത്തി. ഞാനൊരു രാഷ്ട്രയ പാര്‍ട്ടിയിലും അംഗമായിട്ടില്ലെന്ന് തൃഷ വ്യക്തമാക്കി.

കല്യാണം മുടങ്ങി എന്ന് കരുതി തൃഷ രാഷ്ട്രീയത്തിലേക്കോ, ആര് പറഞ്ഞു?

ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് തൃഷ പറഞ്ഞത്. അപ്പോള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം എന്ന ധ്വനിയും പോസ്റ്റിലില്ലേ എന്നാണ് ആരാധകരുടെ ചോദ്യം

കല്യാണം മുടങ്ങി എന്ന് കരുതി തൃഷ രാഷ്ട്രീയത്തിലേക്കോ, ആര് പറഞ്ഞു?

ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തൃഷ തിരക്കിലാണ്. സകലകലാവല്ലവന്‍, അരണ്‍മനൈ ടു, തൂങ്കാവനം, ഭോഗി, നായകി അങ്ങനെ നീളുന്നു പുതിയ ചിത്രങ്ങള്‍.

കല്യാണം മുടങ്ങി എന്ന് കരുതി തൃഷ രാഷ്ട്രീയത്തിലേക്കോ, ആര് പറഞ്ഞു?

12 വര്‍ഷങ്ങള്‍ കഴിഞ്ഞു തൃഷ സിനിമയില്‍ എത്തിയിട്ട്. ഈ 31 ന് റിലീസ് ചെയ്യുന്ന സകലകലാവല്ലവന്‍ എന്ന ചിത്രം തൃഷയുടെ 48 ആമത്തെ ചിത്രമെന്ന പ്രത്യേകതയോടെയാണ് തിയേറ്ററുകളിലെത്തുന്നത്. ജയം രവിയാണ് ചിത്രത്തിലെ നായകന്‍.

English summary
Actress Trisha recently took to her micro-blogging page to clarify the rumours doing the rounds that the Yennai Arindhaal actress was contemplating taking her plunge into politics. The buzz was that the actress was joining chief minister Jayalalithaa- headed AIADMK.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam