കനിഹ എന്തിന് ആ വേഷം ചെയ്തു?

By Aswathi

മണിരത്‌നത്തിന്റെ ഓ കാദല്‍ കണ്‍മണി എന്ന ചിത്രം റിലീസ് ആകുന്നതു വരെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ കാര്യത്തിലെല്ലാം വലിയ സസ്‌പെന്‍സ് സൂക്ഷിച്ചിരുന്നു. ചിത്രത്തില്‍ പ്രകാശ് രാജിനൊപ്പം പ്രാധാന്യമുള്ള ഒരു വേഷത്തില്‍ കനിഹയും എത്തുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ചിത്രം റിലീസ് ആയപ്പോഴല്ലെ അറിഞ്ഞത്, കനിഹയ്ക്ക് വളരെ ചെറിയ ഒരു റോള്‍ മാത്രമ ചിത്രത്തിലുള്ളൂ എന്ന്. ഒരു അതിഥി താരമായാണ് കനിഹ ചിത്രത്തിലെത്തിയത്. അതോടെ നാല് ദിക്കില്‍ നിന്നും ചോദ്യമായി, കനിഹ എന്തിന് ആ വേഷം ചെയ്തു?

kaniha-ok-kanmani

മണിരത്‌നത്തെ പോലെ ഇന്ത്യ അറിയപ്പെടുന്ന ഒരു സംവിധായകന്റെ ചിത്രത്തില്‍ ഒരു അവസരം ലഭിച്ചാല്‍ അത് തള്ളിക്കളയാന്‍ കഴിയുമോ. എന്നാലും നായിക നിരയില്‍ ഇപ്പോഴും തിളങ്ങുന്ന കനിഹ എന്തിന് ഇത്രയും ചെറിയൊരു വേഷം ചെയ്തു എന്നായിരുന്നു ആരാധകരുടെ ചോദ്യം.

ചോദ്യ മൂര്‍ഛിച്ചപ്പോള്‍ മറുപടിയുമാി കനിഹ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. മണി സാറിനെ പോലൊരാള്‍ സിനിമയില്‍ ഒരുവസരം തന്ന് വിളിച്ചാല്‍ നമ്മള്‍ കൂടുതലൊന്നും അങ്ങോട്ട് ചോദിക്കില്ല. കഥാപാത്രത്തിന്റെ വലുപ്പമോ പ്രാധാന്യമോ ഒന്നും. എങ്ങനെയായാലും ഞാനത് ചെയ്തു. മണിസാറിനോട് കടപ്പെട്ടിരിയ്ക്കുന്നു. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞ സന്തോഷവും കനിഹ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു.

Here goes my answer to all those who have been messaging me why i did that guest role in mani sir's film:When somebody...

Posted by Kaniha on Friday, April 17, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X